വേഗതയും സുരക്ഷിതത്വവും പ്രധാനം ചെയ്യുന്ന മെട്രോ റെയില്‍ യാത്ര സുഗമമാക്കാന്‍ യാത്രക്കാര്‍ അത്യാവശ്യം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.മെട്രോ റെയില്‍ യാത്രാ മാര്‍ഗം മാത്രമാണ്.ഗുഡ്‌സ് ട്രെയിനായി മെട്രോയെ ഉപയോഗിക്കാമെന്നു കരുതരുത്.മെട്രോ ഗൈഡ് ലൈന്‍സില്‍ കൈയ്യില്‍ കരുതാവുന്ന ബാഗിന്റെ നീളവും വീതിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.60-45-25 സെന്റീമീറ്ററാണ് ബാഗിന്റെ നീളം.ഇതില്‍ കൂടുതലായാല്‍ മെട്രോ സ്‌കാനറിലൂടെ കടന്നു പോകില്ല
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*യാത്ര ചെയ്യേണ്ട സ്റ്റേഷനുകള്‍ മുന്‍കൂട്ടി തീരുമാനിച്ച ശേഷം മാത്രം യാത്രയ്‌ക്കൊരുങ്ങുക.ഇതു നിങ്ങളുടെ യാത്രയെ തികച്ചും സുഗമമാക്കും.മെട്രോ റൂട്ട് മാപ്പ് നോക്കി ഇതു കൃത്യമായി മനസിലാക്കാം.നേരത്തേ തീരുമാനിച്ചാല്‍ മെട്രോയില്‍ എത്തേണ്ട ഫീഡര്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കാം.
*പുറമെ നിന്നുള്ള ഭക്ഷണപാനീയങ്ങള്‍ മെട്രോയില്‍ അനുവദനീയമല്ല.സ്റ്റേഷനുകളിലെ ഫുട്‌സ്റ്റോറുകള്‍ വഴി ഇവ വാങ്ങി ഉപയോഗിക്കുകയും ചെയ്യാം,കൈയ്യില്‍ കരുതാനുമാകും.എന്നാല്‍ മെട്രോയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
*മൂന്നു തരം ടിക്കറ്റുകള്‍ മെട്രോയില്‍ ലഭ്യമാണ്
ക്യൂ ആര്‍ ടിക്കറ്റ്:സ്റ്റേഷനില്‍ നിന്ന് വാങ്ങാം
കൊച്ചി വണ്‍ കാര്‍ഡ്:ഒരേ സമയം ഒന്നിലധികം യാത്രകള്‍ക്കു വേണ്ടി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം
ആര്‍ എഫ് ഐ ഡി കാര്‍ഡ്:ഒന്നിലധികം യാത്രക്കാര്‍ക്ക് ഒരേ സമയം ഈ കാര്‍ഡ് ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത.
*പരമാവധി ലൈറ്റ് ബാഗുകള്‍ കൈയ്യില്‍ കരുതാന്‍ ശ്രമിക്കുക.യാതൊരു കാരണവശാലും ലഗേജുകള്‍ ഉണ്ടാകാന്‍ പാടില്ല
*സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്റ്റേഷനുകള്‍ക്കകത്തും പുറത്തും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടിയെടുക്കും.
*തീപ്പെട്ടി,ലൈറ്റര്‍,മണ്ണെണ്ണ,പെട്രോള്‍,ഡീസല്‍ എന്നിവ കൈയ്യില്‍ കരുതാന്‍ പാടില്ല.ഇവ കൈയ്യില്‍ കരുതിയാല്‍ നാലുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.
*സ്റ്റേഷനില്‍ കയറി കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്തും.എല്ലാ ഒന്‍പതു മിനിറ്റിലുമാണ് ട്രെയിന്‍ എത്തുന്നത്.ഒരു മിനിറ്റ് നേരം വാതില്‍ തുറക്കും.ഈ സമയത്ത് അകത്ത് പ്രവേശിക്കാം.975 പേരേ വഹിക്കാന്‍ ട്രെയിനിനു ശേഷിയുണ്ട്.കൂടിയ വേഗം മണിക്കൂറില്‍ 98 കിലോമീറ്റര്‍
*ട്രെയിനില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഇരിക്കാനും പിടിച്ചു നില്‍ക്കാനും കഴിയുന്ന വിധത്തിലാണ് ബോഗികളുടെ ക്രമീകരണം.
*യാത്രക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ങ്ങളില്‍ ഡ്രൈവറുമായി ബന്ധപ്പെടാനുള്ള എമര്‍ജന്‍സി ഇന്റര്‍കോം സംവിധാനമുണ്ട്
*മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം എല്ലാ മെട്രോയിലും ലഭ്യമാക്കിയിട്ടുണ്ട്.
*മദ്യം പാടില്ല:മദ്യം കൈയ്യില്‍ കരുതാനോ ഉപയോഗിക്കാനോ പാടില്ല.ഇനി മദ്യപിച്ചു യാത്ര ചെയ്‌തേക്കാമെന്നു വെച്ചാല്‍ അതിനും പിടിവീഴും
*പുകവലി ഹാനികരമാണ്.പുകവലിക്കാനും കൈയ്യില്‍ കരുതാനും പാടില്ല
*എന്തിനുമേതിനും പ്രതിഷേധം നടത്തി യാത്രാ ട്രെയിന്‍ തടയുന്ന സമരപ്പരിപാടിയോ പ്രതിഷേധ പരിപാടിയോ മെട്രോയില്‍ നടപ്പില്ല.തടയാന്‍ ശ്രമിച്ചാല്‍ 4 വര്‍ഷം തടവും ,5000 രൂപ പിഴയും ലഭിക്കും
*മെട്രോയുടെ തൂണുകളില്‍ ബാനറുകളോ പോസ്റ്ററുകളോ വേണ്ട.ഇനി അഥവാ പതിപ്പിക്കാന്‍ ശ്രമിച്ചാല്‍ 500 രൂപ പിഴയും ആറുമാസം തടവും.
*പാളത്തില്‍ അതിക്രമിച്ചു കടന്നാല്‍ കടുത്ത ശിക്ഷ ലഭിക്കും *മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും അനധികൃത വില്പനയും നടത്താന്‍ കഴിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....