പ്രത്യേകലേഖകന്‍
തിരുവനന്തപുരം : ശമ്പളവും പെന്‍ഷനും മുടങ്ങിക്കടക്കുന്ന കെ എസ് ആര്‍ ടി സിയില്‍ നിന്ന് കൂടുതല്‍ എം.പാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതിന് നടപടി തുടങ്ങി. സ്ഥിരം ജീവനക്കാരെ നിലനിര്‍ത്തി കോര്‍പ്പറേഷന്‍ മുന്നോു കൊണ്ടുപോകുന്നതിനാണ് ഈ നടപടിയെന്നാണ് പ്രചരണം. മെക്കാനിക്കല്‍ വിഭാഗത്തിലെ അഞ്ഞൂറോളം എം പാനലുകാരെ രണ്ട് ഘട്ടങ്ങളിലായി പിരിച്ചു വിട്ടിരുന്നു. എം പാനലുകാര്‍ തുടര്‍ന്നാല്‍ സ്ഥിരം ജീവനക്കാരുടെ കാര്യം അവതാളത്തിലാകും എന്ന രീതിയില്‍ കാര്യങ്ങള്‍ ജീവനക്കാര്‍ക്ക് ഇടയില്‍ എത്തിയിരിക്കുന്നതിനാല്‍ പ്രശ്നം ഏറ്റെടുക്കാന്‍ തൊഴിലാളി സംഘടകളും മടിക്കുകയാണ്. കണ്ടക്ടര്‍,ഡ്രൈവര്‍ ജോലി ചെയ്യുന്ന എം പാനലുകാരെയാണ് പിരിച്ചു വിടുന്നത്. രണ്ടു വിഭാഗത്തിലുമായി 7,500 ജീവനക്കാരാണുള്ളത്. അതില്‍ രണ്ടായിരം പേരെ പിരിച്ചു വിടാനാണ് തീരുമാനം. ജീവനക്കാരുടെ എണ്ണം കുറച്ച് ദേശീയ ശരാശരിയിലെത്തിച്ചാലേ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാവൂ എന്ന സുശില്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ 35,341 സ്ഥിരം ജീവനക്കാരും 8,549 താത്കാലിക ജീവനക്കാരും ഉള്‍പ്പെടെ ആകെ 43,890 പേരാണുള്ളത്. നിരത്തിലിറക്കുന്ന ബസുകള്‍ 5160. രണ്ടു വര്‍ഷത്തിനുള്ളില്‍ അനുപാതം ആറാക്കിയാല്‍ 5160 ബസുകള്‍ക്ക് 39,960 ജീവനക്കാര്‍ മതിയാവും. 12,930 ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. അതില്‍ 4,381 പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ പിരിച്ചു വിടാനാവില്ല. ഈ സാഹചര്യത്തിലാണ് 8549 താത്കാലിക ജീവനക്കാരുടെ ജോലി ത്രിശങ്കുവിലായത്. ഇതു കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുതിയ നിയമനമൊന്നും നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....