. അതിര്‍ത്തിയിലെ അസ്വസ്ഥതകളും ,നയതന്ത്ര ബന്ധങ്ങളിലെ ഉലച്ചിലും ശക്തമായിരിക്കെ ഇന്ന് ലണ്ടനില്‍ നടക്കുന്ന ചാംമ്പ്യന്‍സ് ട്രോഫി ആര് നേടുമെന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.തീപാറുന്ന പോരാട്ടത്തിനായിരിക്കും ഇന്ന് ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലിലെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.ഇന്‍ഡ്യന്‍ സമയം മൂന്നു മണിയ്ക്കാണ് കളി ആരംഭിക്കുന്നതു.ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങളില്‍ അജയ്യരായി മുന്നേറുന്ന ഇന്‍ഡ്യന്‍ ടീമിന്റെ കരുത്തും,പാക്കിസ്ഥാന്‍ ടീമിന്റെ തികഞ്ഞ ആത്മവിശ്വാസവും മൂലം ആര്‍ക്കാണ് കളിയില്‍ മുന്‍തൂക്കമെന്ന് നിര്‍വ്വചിക്കുക പ്രയാസം.
ടൂര്‌ണ്മെന്റില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഡെക്ക് വര്ത്ത്‌ന ലൂയിസ് നിയമപ്രകാരം ഇന്ത്യ പാക്കിസ്ഥാനെ 124 റണ്‌സിതന് തോല്പ്പി ച്ചിരുന്നു. ഐസിസി ടൂര്ണയമെന്റിലെ 6 ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് പോരാട്ടങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
ഇതുവരെ നടന്ന 128 ഇന്ത്യാ-പാക് ഏകദിനത്തില്‍ 72 എണ്ണത്തില്‍ പാക്കിസ്ഥാനും 52 എണ്ണത്തില്‍ ഇന്ത്യയും വിജയം കണ്ടിട്ടുണ്ട്. ചാമ്പ്യന്‌സ് ട്രോഫിയില്‍ ഇതുവരെ ഏറ്റുമുട്ടിയ 4 മത്സരങ്ങളില്‍ ഇരുക്കൂട്ടരും 2 വീതം ജയം നേടിയിട്ടുണ്ട്. ചാമ്പ്യന്‌സ് ട്രോഫിയില്‍ ഇന്ത്യ രണ്ട് തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും പാക്കിസ്ഥാന് ഇതുവരെ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല.
ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രം ഇങ്ങനെ
*1998 ലാണ് ആരംഭം .ഐസിസി നോക്ക് ഔട്ട് ടൂര്‍ണമെന്റ് എന്ന പേരിലായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
*ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ചാംമ്പ്യന്‍സ് ട്രോഫി
*ലോകകപ്പ് മല്‍സരങ്ങള്‍ പോലെ തന്നെ എല്ലാ നാലു വര്‍ഷത്തിലൊരിക്കലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്,ആദ്യകാലത്ത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ടൂര്‍ണമെന്റ് നടന്നിരുന്നു.
*2002-ല്‍ ടൂര്‍ണമെന്റിന്റെ പേര് ചാമ്പ്യന്‍സ് ട്രോഫി എന്നാക്കി പുനര്‍നാമകരണം ചെയ്തു
*1998 ല്‍ ബംഗ്ലാദേശായിരുന്നു ആദ്യ ടൂര്‍ണമെന്റിന് ആതിഥേയരായത്.
*ആദ്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി നേടി.
*2000 ത്തില്‍ ഇന്‍ഡ്യ ഫൈനലിലെത്തിയെങ്കിലും നാലു വിക്കറ്റിന് ന്യൂസ് ലാന്‍ഡിനോട് തോറ്റു
*2002 ല്‍ ശ്രീലങ്കയെയും ഇന്‍ഡ്യയെയും ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു
*2004 ല്‍ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍മാരായി.അന്ന് ഇംഗ്ലണ്ടായിരുന്നു ആതിഥേയര്‍.
*2006 ല്‍ ഇന്‍ഡ്യ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ പക്ഷെ ഏറ്റുമുട്ടിയത് ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമായിരുന്നു.ഓസ്‌ട്രേലിയ അക്കൊല്ലം ട്രോഫ#ി നേടി
*2009 ലും ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായി
*2013 ല്‍ ഇംഗ്‌ളണ്ട് ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ ട്രോഫിയില്‍ ഫൈനലിലെത്തിയത് ഇന്‍ഡ്യയും ഇംഗ്ലണ്ടുമായിരുന്നു.പക്ഷെ ആതിഥേയരെ തോല്‍പിച്ച് ഇന്‍ഡ്യ ട്രോഫിയില്‍ മുത്തമിട്ടു.
*എട്ടാമത്തെ സ്വപ്ന ഫൈനലാണ് ഇന്ന് ഇന്‍ഡ്യയും -പാക്കിസ്ഥാനും തമ്മില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്നത്.
*ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യമായാണ് ഇന്‍ഡ്യയും-പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയും ഇന്നത്തെ കളിക്കുണ്ട്.ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടു തവണ ചാമ്പ്യന്‍മാരായ ഇന്‍ഡ്യ നേരിടുന്നത് ചിരവൈരികളും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഫൈനലില്‍ പോലും എത്താന്‍ കഴിയാത്ത പാക്കിസ്ഥാനുമാണ്.ഇന്ന് ക്രിക്കറ്റ് പ്രേമികളുടെ ലോകം ഓവലില്‍.കാത്തിരിക്കാം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....