ഉണ്ണികൃഷ്ണന്‍
കൊച്ചി : മെട്രൊയുടെ പതൃത്വം നേടാനുള്ള അവകാശ വാദങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരിച്ച് നടത്തുമ്പോള്‍ പുതിയ അവകാശവാദവുമായി ബി ജെ പി രംഗത്ത്. ഇന്ന് പുറത്തിറക്കിയ പാര്‍ട്ടി മുഖപത്രത്തിലാണ് മെട്രൊയ്ക്ക് കാരണക്കാര്‍ തങ്ങളാണന്ന അവകാശ വാദം സംഘപരിവാര്‍ പത്രം ഉയര്‍ത്തിയിരിക്കുന്നത്. പുതിയ മെട്രൊയിക്ക് കോച്ച് പണിത് നല്‍കിയത് നരേന്ദ്രമോദിയെന്ന നിലയിലാണ് കാര്യങ്ങള്‍ അവതിരിപ്പിച്ചിരിക്കുന്നത്. എന്‍ ഡി എ സര്‍ക്കാരിനു മുന്‍പുണ്ടായിരുന്ന കേന്ദ്രസര്‍ക്കാരുകള്‍ മെട്രൊ റയിലിന് പണം നല്‍കുയിരുന്നില്ലന്നു , വേഗത നല്‍കിയിരുന്നില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് പത്രം മെട്രൊയെ മോദിക്കൊപ്പം എത്തിക്കുന്നത്
ശ്രീധരനെയും ചെന്നിത്തലയെും ആദ്യം ഒഴിവാക്കിയതിനെയും ഇതില്‍ ന്യായീകരിച്ചിട്ടുണ്ട്. മുഖപ്രസംഗത്തില്‍ ഇപ്രകാരമാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ,യുപിഎ സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ പദ്ധതിക്ക് വേഗത കുറവായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപദ്ധതികളോടുള്ള പ്രതിബദ്ധത കൊച്ചി മെട്രോയ്ക്കും സഹായകമായി. ഫണ്ട് ലഭ്യമാക്കുന്നതിന് മാത്രമല്ല ആധുനിക സംവിധാനങ്ങളടങ്ങിയ കോച്ച് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനവും കാര്യക്ഷമതയോടെ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം നഗരവികസന മന്ത്രി വെങ്കയ്യനായിഡു നേരിട്ട് ഇടപെട്ടാണ് കോച്ച് നിര്‍മ്മാണം വേഗത്തിലാക്കിയത്. കൊച്ചി മെട്രോ നിര്‍മ്മാണവും ഉദ്ഘാടനവും ഒട്ടേറെ വിവാദമുണ്ടാക്കിയെങ്കിലും ഒടുവില്‍ പച്ചക്കൊടി കാട്ടുന്നത് ശുഭയാത്രയ്ക്കാണ്. ഉദ്ഘാടന ചടങ്ങില്‍ വേദിയിലിരിക്കേണ്ടതാരൊക്കെ എന്നതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമായിരുന്നു. മാധ്യമങ്ങളുടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തികച്ചും തരംതാണതായി.
മോദി സര്‍ക്കാര്‍ വരുന്നതിന് മുന്‍പു തന്നെ കോച്ചുകളുടെ നിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നു കാര്യം മറച്ചു വെച്ചുകൊണ്ടാണ് അപഹാസ്യമാവുന്ന പുതിയ അവകാശങ്ങള്‍ പാര്‍ട്ടി പത്രം ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് സ്വാഗതമോദി കൊച്ചിയില്‍ ബി ജെ പി നേതാക്കള്‍ സ്ഥാപിച്ച ഫല്‍ക്സുകളിലെ അവകാശ വാദങ്ങള്‍ സോഷ്യമീഡയയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു, അതിനു പിന്നാലെയാണ് പാര്‍ട്ടി പത്രത്തിന്റെ വരവ്.
ചെന്നിത്തലയെ ഒഴിവാക്കിയതിനെ പത്രം ന്യായീകരിക്കുന്നത് ഇങ്ങനെ.
നരേന്ദ്രമോദിക്ക് ആളാകാനാണ് ചില പേരുകള്‍ ഒഴിവാക്കപ്പെട്ടതെന്നുവരെ ചിലര്‍ തട്ടിവിട്ടു. അതൊക്കെ തരംതാണ വിമര്‍ശനങ്ങളെന്നുതന്നെയാണ് ജനം വിലയിരുത്തുന്നത്. ദല്‍ഹി മെട്രോ ഉദ്ഘാടനം ചെയ്തത് 2002 ഡിസംബര്‍ 24നാണ്. പ്രധാനമന്ത്രി വാജ്പേയിക്കു പുറമെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തും ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയും വേദിയിലുണ്ടായിരുന്നു. പ്രതിപക്ഷനേതാവിനെ അന്ന് വേദിയില്‍ കയറ്റിയില്ല. 2012ല്‍ കൊച്ചി മെട്രോ തറക്കല്ലിടല്‍ ചടങ്ങില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വേദിയിലുണ്ടായില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....