News Beyond Headlines

29 Friday
November

മതിമോഹനമീ യാത്ര ,മോഡിയോടെ കൊച്ചി മെട്രോ

അനുനിമിഷം വളരുന്ന കൊച്ചിയുടെ മാറില്‍ നൃത്തം വെച്ച് മതിമോഹനമായ യാത്ര പ്രധാനം ചെയ്യാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചി മെട്രോ രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ 'ഹരിതമീ യാത്രയാണ് 'നമ്മുടെ മെട്രോയിലെ ഏറ്റവും ആകര്‍ഷണം.5181 കോടി ചിലവില്‍ നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി ഇന്ന് രാജ്യം നമ്മുടെ മെട്രോ ഏറ്റു വാങ്ങുമ്പോള്‍ ചില പ്രധാന കാര്യങ്ങളില്‍ സമാനതകളില്ല. കകേരളത്തിന്റെ ഉല്‍സവ ചിന്തകളെ അനുസ്മരിപ്പിക്കുന്ന വാദ്യഘോഷങ്ങള്‍.ഇലത്താളത്തില്‍ തുറന്ന് ചെണ്ടയുടെ താളത്തിലടയുന്ന ഡോറുകള്‍ അതിവിശിഷ്ട്യമായ ഒന്നു തന്നെ.സൗജന്യ വൈഫൈ ലഭ്യമാകുന്ന ലോകത്തിലെ ആദ്യ മെട്രോ സംവിധാനം.
വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്കുകളില്‍ കുടുങ്ങി ജീവിതത്തിന്റെ സമയം പാഴാകാതെ നഗരങ്ങളെ രക്ഷിക്കാന്‍ ഏറ്റവും പ്രാപ്തമായ ഒന്നു തന്നെയാണ് മെട്രോ റെയിലുകള്‍.ഡല്‍ഹി,കൊല്‍ക്കത്ത,മുംബൈ,ജയ്പൂര്‍,ഗുര്‍#ാഗാവോണ്‍,ബംഗളൂരൂ .ചെന്നെ എന്നീ മെട്രോ സര്‍വ്വീസുകളെല്ലാം കൂടി 326 കിലോമീറ്ററാണുള്ളത്.പുതിയ മെട്രോ പദ്ധതികളിലാകെ 526 കിലോമീറ്ററുകളില്‍ പണി നടന്നു വരികയാണ്.നിലവില്‍ ഇന്‍ഡ്യയിലെ മെട്രോ നഗരങ്ങളിലെല്ലാം കൂടി 903 കിലോമീറ്റര്‍ മെട്രോയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ചില സവിശേഷതകള്‍
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആദ്യ ഘട്ടത്തിലെ 13 കിലോമീറ്ററുകള്‍ പൂര്‍ത്തിയാക്കി.കേവലം 45 മാസങ്ങള്‍ മാത്രമാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എടുത്തത്.മുംബൈ മെട്രോ ആദ്യ 11 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 75 മാസങ്ങളെടുത്തപ്പോള്‍,ചെന്നൈ മെട്രോയുടെ ആദ്യ നാലു കിലോമീറ്റര്‍ പൂര്‍ത്തിയാക്കാനെടുത്തത് 72 മാസങ്ങളാണ്.ജയ്പൂര്‍ മെട്രോ 56 മാസങ്ങള്‍ കൊണ്ട് 9.2 കിലോമീറ്ററും ഡല്‍ഹി മെട്രോ 50 മാസങ്ങള്‍ കൊണ്ട് 8.5 കിലോമീറ്ററും മാത്രമാണ് പൂര്‍ത്തിയാക്കിയത്.ബാംഗ്ലൂരിന്റേതും ഡല്‍ഹിയ്ക്കു സമാനമാണ്.
ഹരിത മെട്രോ
രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ മെട്രോ.മെേേട്രാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പകുതി ഭാഗം വൈദ്യുതിയും ഈ വഴി ലഭ്യമാകും.2.3 മെഗാ വാട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സോളാര്‍ പാനലുകള്‍ 23 സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുണ്ട്ട്. കൊച്ചി മെട്രോയുടെ ആറു പില്ലറുകളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളായിരിക്കും.മണ്ണുപയോഗിക്കാതെ വെയ്സ്റ്റില്‍ നിന്നു വളമുണ്ടാക്കിയ ഉപയോഗിക്കും.ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള നൂറു തൂണുകളിലാണ് പൂന്തോട്ടമൊരുങ്ങുന്നത്. കൊച്ചിയെ ഗതാഗതക്കുരുക്കെന്നും വെയ്‌സ്റ്റെന്നുമൊക്കെ വിളിച്ചവര്‍ക്കിട്ടൊരു ചെറിയ പണി അത്രേയുള്ളു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....