സിപിഎം നേതാക്കള്‍ നിയമസഭയിലും പുറത്തും ഹിന്ദു സന്യാസിമാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിനിടെ പിണറായി മന്ത്രി സഭയിലെ പ്രമുഖരായ ജി സുധാകരനും തോമസ് ഐസക്കും ആലപ്പുഴയില്‍ ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമിയെ ദര്‍ശനം നടത്തി. സ്വാമിയെ ആചാരപരമായി ദര്‍ശിച്ച ഇരുവരും അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തിനു ശേഷം വിവിധ വേദികളില്‍ സന്യാസിമാര്‍ക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചിരുന്നു.
കേരളത്തിലെ നിരവധി സ്ത്രീകള്‍ സന്യാസിമാര്‍ക്ക് പാലു പഴവും നല്‍കുന്നുവെന്നാക്ഷേപിച്ച സുധാകരന്‍ നിറയെ പഴങ്ങളടങ്ങിയ വലിയൊരു തട്ടവുമായാണ് ശൃംഗേരി മഠാധിപതിയെ ദര്‍ശിക്കാനെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സുധാകരനും തോമസ് ഐസക്കും തങ്ങളുടെ തട്ടകത്തെത്തിയ സ്വാമിയുടെ ദര്‍ശനത്തിനെത്തിയത്. നേരത്തേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാന്‍ ആലപ്പുഴ എസ്ഡിവി ഹാളിലെത്തിയ സ്വാമി അവിടെ കാത്തിരുന്ന മന്ത്രിമാര്‍ക്കാണ് ആദ്യം ദര്‍ശനം നല്‍കിയത്.ഇരുവരെയും സ്വാമിയുടെ സെക്രട്ടറി പൊന്നാടയണിച്ചു സ്വീകരിച്ചു.സിംഹാസനത്തിലിരുന്ന സ്വാമിയ്ക്ക് ഇരുവരും ചേര്‍ന്ന് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് സ്വാമി ഇരുവര്‍ക്കും ആപ്പിള്‍ പ്രസാദമായി നല്‍കി, മന്ത്രി കടകംപള്ളി വേദിയിലെ സിംഹാസനം തള്ളി മാറ്റിയത് പുരോഗമന വാദികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജനാധിപത്യത്തില്‍ ഇത്തരം സിംഹാസനങ്ങള്‍ അസംബന്ധമാണെന്നായിരുന്നു മന്ത്രിയുടെ വാദം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....