തമിഴക രാഷ്ട്രീയത്തിന്റെ ഭാവി തുലാസിലേറ്റിയാണ് ജയലളിത കടന്നുപോയത്.രാഷ്ട്രീയത്തില്‍ പിന്‍ഗാമികളെ നിശ്ചയിക്കാതെ തമിഴ് മക്കളോട് കൊടുംചതിയാണ് ജയലളിത ചെയ്തത്.രോഗബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജയലളിതയുടെ പിന്‍മുറിക്കാരിയായി സ്വയം അവരോധിച്ച തോഴി ചിന്നമ്മയെന്ന ശശികല അധികാര രാഷ്ട്രീയം പിടിച്ചടക്കുന്നതില്‍ അന്നേ കരുക്കള്‍ നീക്കിയിരുന്നു.ഒരു ഘട്ടത്തില്‍ ജീവിതത്തിലേക്ക് തിരികും വരുമെന്ന ഘട്ടത്തില്‍ പെട്ടന്നാണ് ഹൃദായാഘാതം മൂലം ജയലളിത മരണത്തിനു കീഴടങ്ങുന്നത്.എന്നാല്‍ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ അഡ്മിററ് ചെയ്തിരുന്ന നിലയിലേക്കു പോലും എഐഡിഎംകെ യിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കും പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.ഇതെല്ലാം സൂചിപ്പിക്കുന്നത് എന്തോ ഒന്ന് മറക്കപ്പെടേണ്ടതാണെന്ന് അവരുടെ ഏറ്റവും വേണ്ടപ്പെട്ടവര്‍ തീരുമാനിച്ചുറപ്പിട്ടുണ്‌ടെന്നു വേണം കരുതാന്‍. അവരുടെ രോഗത്തേക്കുറിച്ചും മരണത്തോടു മല്ലടിച്ചപ്പോഴും മരിച്ചപ്പോഴും തമിഴ്മക്കളില്‍ നിന്ന് ചിന്നമ്മ സൂക്ഷിച്ച രഹസ്യങ്ങള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.ജയലളിതയുടെ മരണം തീര്‍ച്ചപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മക്കളുടെ മണ്ണില്‍ കണ്ണിടാന്‍ ജയലളിതയുടെ തന്നെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി അവരോധിച്ചു.രായ്ക്കുരാമാനം സത്യപ്രതിജ്ഞയും ചെയ്യിച്ചു.മൃതദേഹത്തോടൊപ്പം കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അനുഗമിച്ച ചിന്നമ്മ,ബ്രാഹ്മണ സമുദായാഗംമായ ജയലളിതയുടെ ബന്ധുക്കളെ പോലും മാറ്റി നിര്‍ത്തി ദ്രാവിഡര്‍ പിന്തുടരുന്ന മരണാനന്തര ചടങ്ങുകളോടെ ജയലളിതയെ സംസ്‌ക്കരിച്ചു.ചടങ്ങുകളെല്ലാം ചിന്നമ്മ തന്നെ നടത്തി.
എന്നാല്‍ അമ്മ മരിച്ചതോടെ എഐഡിഎംകെ തലൈവി സ്ഥാനം ഏറ്റെടുത്ത ശശികല ജയലളിത ആട്ടിപ്പായിച്ച ഭര്‍ത്താവ് നടരാജനെയും അടുത്ത ബന്ധുക്കളെയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിച്ച് രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ പൊതു സമൂഹത്തിലേക്കെത്തിച്ചു.എന്നാല്‍ കാലം കാത്തു വെച്ചത് ചിന്നമ്മയ്ക്കിട്ട് വലിയൊരു പണിയായിരുന്നു.ജയലളിത ഉള്‍പ്പെട്ട അഴിമതികേസില്‍ കര്‍ണ്ണാടക സംസ്ഥാനത്തെ ജയിലഴിയിലേക്കാണ് അവരെ എത്തിച്ചത്.അവര്‍ ശിക്ഷിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഒപ്പമുണ്ടെന്നു കരുതിയ ഒ പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരായി.ആ സമയത്തു തന്നെയായിരുന്നു പനീര്‍ശെല്‍വം സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ട സ്ഥിതിയും വന്നു ചേര്‍ന്നത്.തമിഴ് രാഷ്ട്രീയത്തിന്റെ വിലകുറഞ്ഞ ദിനങ്ങളായിരുന്നു അന്ന്.ഒപിഎസ് മറുകണ്ടം ചാടിയപ്പോള്‍ എടപ്പാടി കെ പളനിസാമിയെ മുഖ്യമന്ത്രിയാക്കാന്‍ ശശികലയും കൂട്ടരും തീരുമാനിച്ചുസകല എഐഡിഎംകെ എംഎല്‍എമാരെയും കൂടെ നിര്‍ത്താന്‍ കോടികള്‍ ഒഴുക്കി.ഒപിഎസ് പക്ഷത്തേയ്ക്ക് പലരും കൂറുമാറിയപ്പോഴും ശശികല വാരിയെറിഞ്ഞ കോടികള്‍ക്കു പിറകെ എംഎല്‍എ മാര്‍ അവരുടെ രഹസ്യസങ്കേതങ്ങളില്‍.കൂവത്തൂരിലെ റിസോര്‍ട്ടില്‍ കടലുപോലെ കള്ളും പിന്നെ പണവും ഒഴുക്കി എടപ്പാടിയെ അവരോധിച്ച് അഴിക്കുള്ളിലിരുന്നു അഴിമതി ഭരണം കാഴ്ച വെയ്ക്കാമെന്നായിരുന്നു ചിന്നമ്മയുടെ കാഴ്ചപ്പാട്.
പാര്ട്ടി ചിഹ്നമായ രണ്ടില കിട്ടുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കോഴ നല്കിതയ കേസില്‍ പ്രതിയായ അണ്ണാ ഡിഎംകെ നേതാവ് ടിടിവി ദിനകരനെതിരേ കുരുക്ക് മുറുകി. അദ്ദേഹം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ദില്ലി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ദിനകരന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, പാര്ട്ടി യിലെ 124 എംഎല്എസമാരും തന്നോടൊപ്പമാണെന്ന് ദിനകരന്‍ പറഞ്ഞു. ഇക്കാര്യം തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്എ്മാരുടെ പ്രത്യേക യോഗം വിളിച്ച ദിനകരന്‍ പിന്നീട് അത് റദ്ദാക്കി. സഹോദരങ്ങളുമായി തര്ക്ക്ത്തിന് ഇല്ലെന്ന് പറഞ്ഞാണ് യോഗം റദ്ദാക്കിയത്.ജയലളിതയുടെ വിയോഗ ശേഷം താറുമാറായ തമിഴ്‌നാട് രാഷ്ട്രീയം തിളച്ചുമറയുന്ന കാഴ്ചയാണിപ്പോള്‍. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്ന കാഴ്ചയാണിപ്പോള്‍. പാര്ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ സഹോദരീ പുത്രനാണ് ടിടിവി ദിനകരന്‍.
ശശികല അഴിമതിക്കേസില്‍ കര്ണാസകട ജയിലിലേക്ക് പോകും മുമ്പ് തിടുക്കത്തില്‍ ദിനകരനെ പാര്ട്ടി ഉപാധ്യക്ഷനായി നിയമിക്കുകയായിരുന്നു. എന്നാല്‍ പാര്ട്ടി നേതാക്കള്‍ ഇപ്പോള്‍ ദിനകരനും ശശികലയ്ക്കുമെതിരേ തിരിഞ്ഞിരിക്കുന്ന കാഴ്ചയാണിപ്പോള്‍. ഇരുവരെയും പാര്ട്ടിനയില്‍ നിന്നു പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള മന്ത്രിമാര്‍ യോഗം ചേര്ന്നാ ണ് തീരുമാനമെടുത്തത്.
ഇതൊന്നുമല്ല ശശികല ജയിലിലാകുകയും രണ്ടിലയും കിട്ടായതോടെ ഒപിസും എടപ്പാടിയും ഒരുമിക്കാന്‍ തീരുമാനിച്ചു.അതോടെ അകത്തായ ശശികലയ്ക്കു പുറത്തെത്തിയാല്‍ കളിക്കാനൊരു കളമില്ലാതാകുമെന്ന നില വന്നു.പക്ഷെ രാഷ്ട്രീയ തന്ത്രങ്ങളില്‍ നിപുണയായ ശശികല പരോളു വാങ്ങി പുറത്തിറങ്ങി.പക്ഷെ കണ്ടക ശനി കൊണ്ടല്ലേ പോകൂ എടപ്പാടി കെ. പളനിസാമി സര്ക്കാ റിന് നിയമസഭയില്‍ വിശ്വാസേവാട്ട് നേടാന്‍ എംഎല്എമമാര്ക്ക് കോടികള്‍ കോഴ നല്കിായെന്ന് വ്യക്തമാക്കുന്ന ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്.
ടൈംസ് നൗ-മൂണ്‍ ടി.വി ചാനലുകള്‍ സംയുക്തമായി പകര്ത്തി യ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടു കോടി മുതല്‍ 10 കോടി രൂപവരെയും സ്വര്ണയവും നല്കി യതായി ഒളികാമറ ദൃശ്യങ്ങളില്‍ എം.എല്‍.എമാര്‍. എടപ്പാടി സര്ക്കാ രിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‌സാതരി എന്നീ എംഎല്എടമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ ക്യാമറയില്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാഡിഎംകെ ചിഹ്നത്തില്‍ മല്‌സകരിച്ചു ജയിച്ചവരാണ്. പരോളിലിറങ്ങിയ ചിന്നമ്മയെ സ്വീകരിച്ചത് കോഴ പൊങ്കാലയാണ്.എടപ്പാടിയ്ക്ക് വിശ്വാസം നേടിക്കൊടുക്കാന്‍ എംഎല്‍എമാര്‍ക്കു വേണ്ടി കൂവത്തൂരില്‍ കോടികളുടെ സ്വര്‍ണ്ണവും പണവും ഒഴുക്കുകയായിരുന്നു.
130ഓളം എം.എല്‍.എമാരെ ഒളിവില്‍ താമസിപ്പിച്ച കാഞ്ചീപുരം കൂവത്തൂര്‍ റിസോര്ട്ടിാല്‍ പളനിസാമിക്കായി ജനറല്‍ സെക്രട്ടറി ശശികലയും ടി.ടി.വി. ദിനകരനും ഉള്‌പ്പെ ട്ട മണ്ണാര്ഗുംഡി കുടുംബത്തിന്റെയും മറ്റു നേതാക്കളുടെയും നേതൃത്വത്തില്‍ വന്‍ വിലപേശലാണ് നടത്തിയതെന്ന് അന്നുതന്നെ ആരോപണം ഉയര്ന്നിബരുന്നു. കോഴപ്പണം കിട്ടിയതുകൊണ്ടാണ് വിശ്വാസവോട്ടില്‍ എടപ്പാടിക്ക് അനുകൂലമായി വോട്ട്ചെയ്തതെന്ന് അണ്ണാ ഡി.എം.കെ അംഗമായ സുളൂര്‍ എം.എല്‍.എ കനകരാജ് വെളിപ്പെടുത്തുന്നു. കോഴ കൃത്യമായി കിട്ടാത്തതുകൊണ്ടാണ് ശശികല ക്യാമ്പ് വിട്ട് വിമതവിഭാഗമായ ഒ. പന്നീര്‌സെലല്വിത്തിനൊപ്പം ചേര്ന്നവതെന്ന് സൗത്ത് മധുര എം.എല്‍.എ എസ്.എസ്. ശരവണന്‍. അണ്ണാ ഡി.എം.കെ ഓഫിസില്‍ നടന്ന എം.എല്‍.എമാരുടെ യോഗത്തിനുശേഷം ബസില്‍ കയറിയപ്പോള്‍ രണ്ടു കോടി രൂപയും ആദ്യ ദിവസം തങ്ങിയ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്വെ ച്ച് നാലു കോടിയും കൂവത്തൂര്‍ റിസോര്ട്ടി്ല്‍ എത്തിയപ്പോള്‍ ആറു കോടി രൂപയും വാഗ്ദാനം ചെയ്തു. പണം കിട്ടില്ലെന്ന് വ്യക്തമായപ്പോഴാണ് അവസാനം മറുകണ്ടം ചാടി ഒ.പി.എസിനൊപ്പം എത്തിയതെന്ന് ശരവണന്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....