എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ എംഎല്‍എയെന്ന നിലയില്‍ തുടക്കം കുറിച്ച ഇടപെടലുകളുടെയും വികസന പദ്ധതികളുടെയും കണക്കെടുത്ത് എം സ്വരാജ്. യുവജനസംഘടനാ രംഗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ തികച്ചും അപ്രതീക്ഷിതമായായിരുന്നു തൃപ്പൂണിത്തുറയില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിനങ്ങളില്‍തന്നെ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അവരിലൊരാളായി എന്നെ അംഗീകരിച്ചു. കാല്‍നൂറ്റാണ്ടുകാലം യുഡിഎഫ് ജയിച്ചുവന്ന തൃപ്പുണിത്തുറയില്‍ ഇടതുപക്ഷം വിജയിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കും വിശ്വാസത്തിനും പോറലേല്‍ക്കാതെ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയില്‍ തനിക്കുണ്ടെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുന്നു. എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :
ഒരാണ്ട് പിന്നിടുമ്പോൾ....എം.സ്വരാജ്
നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. യുവജനസംഘടനാ രംഗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനിടയിൽ തികച്ചും അപ്രതീക്ഷിതമായാണ് തൃപ്പൂണിത്തുറയിൽ മത്സരിക്കാനെത്തിയത്. എന്റെ ശൈലിയും സ്വഭാവവും തെരഞ്ഞെടുപ്പിലും പാർലമെന്ററി പ്രവർത്തനങ്ങളിലും പ്രയാസമുണ്ടാക്കുമെന്ന് ഞാനുൾപ്പെടെ പലരും കരുതിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളിൽതന്നെ തൃപ്പൂണിത്തുറയിലെ ജനങ്ങൾ അവരിലൊരാളായി എന്നെ അംഗീകരിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ വലിയ വിശ്വാസവും പ്രതീക്ഷയുമാണ് ജനങ്ങൾ അർപ്പിച്ചത്. കാൽനൂറ്റാണ്ടുകാലം യു.ഡി.എഫ് ജയിച്ചുവന്ന തൃപ്പുണിത്തുറയിൽ ഇടതുപക്ഷം വിജയിക്കുമ്പോൾ ജനങ്ങളുടെ വിശ്വാസത്തിനും പ്രതീക്ഷയ്ക്കും പോറലേൽക്കാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിൽ എനിക്കുണ്ട്. ഇക്കഴിഞ്ഞ ഒരു വർഷം ആ ഉത്തരവാദിത്തം നിർവ്വഹിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വേഗമേറിയ ഒരു വർഷമാണ് കടന്നുപോയത്. ഒരു നിയമസഭാംഗമെന്ന നിലയിൽ നിയമസഭയിലെ പ്രവർത്തനങ്ങളുടെയും, നിയോജകമണ്ഡലത്തിൽ തുടക്കംകുറിച്ച വികസന പ്രവർത്തനങ്ങളുടെയും ഒരു ചെറുവിവരണം ഇവിടെ ചേർക്കുന്നു.ടോൾ രഹിത നഗരം .
തെരഞ്ഞെടുപ്പ് കാലത്ത് നൂറുകണക്കിനാളുകൾ നേരിട്ട് ചൂണ്ടിക്കാട്ടിയ ഒരു പ്രധാന വിഷയമായിരുന്നു തൃപ്പൂണിത്തുറയിലെ ടോൾ കൊള്ള. ഇന്ത്യയിലെവിടെയും ഇല്ലാത്തവിധം ടോൾ ബൂത്തുകളാൽ വലയം ചെയ്യപ്പെട്ട നഗരമായിരുന്നു തൃപ്പൂണിത്തുറ. “നിങ്ങളൊന്നും ചെയ്യേണ്ട, ഈ ടോൾ ഒന്നു നിർത്തിയാൽ മാത്രം മതി” എന്നു പറഞ്ഞ നിരവധി ആളുകളെ ഞാനിപ്പോഴും ഓർക്കുന്നു. ഒരു ടിവി പരിപാടിയിലെ ചോദ്യത്തിനു മറുപടിയായി “നിങ്ങളെനിക്കൊരു അവസരം തരൂ, ടോൾ നിർത്തലാക്കി തരാം” എന്ന് ഞാൻ പറയുകയുണ്ടായി. നിയമസഭാംഗമായതിനുശേഷം ആദ്യമേറ്റെടുത്ത ഉത്തരവാദിത്തം അതായിരുന്നു. ആറുമാസം പോലും തികയുംമുമ്പ് മൂന്ന് ഘട്ടമായി മുഴുവൻ ടോളുകളും നിർത്തലാക്കാൻ കഴിഞ്ഞു. ഇന്നിപ്പോൾ തൃപ്പൂണിത്തുറ ടോൾ ഫ്രീ സിറ്റിയാണ്. പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട എരൂർ ഓവർബ്രിഡ്ജിന് ടോൾ ഉണ്ടാകുമെന്ന് നിർമ്മാണം തുടങ്ങുന്നതിന് മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അതും ഒഴിവാക്കാൻ കഴിഞ്ഞു. മുൻകാലങ്ങളിൽ നിരവധി സമരങ്ങൾ നടന്നിട്ടുള്ള തൃപ്പൂണിത്തുറയിലെ ടോൾ പ്രശ്‌നം അവസാനിപ്പിക്കാൻ സാധിച്ചതിൽ എൽ.ഡി.എഫ് സർക്കാരിനെയും പൊതുമരാമത്ത് മന്ത്രിയെയും അഭിനന്ദിക്കുന്നു.വൈക്കം റോഡിന്റെ വികസനം
വൈക്കം റോഡിൽ പൂത്തോട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള വികസനം ദീർഘകാലമായുള്ള ആവശ്യമാണ്. 26 വർഷമായി റോഡിനിരുവശവുമുള്ള ഭൂമി മരവിപ്പിച്ചിരിക്കുകയാണ്. അവിടെ കെട്ടിടം പണിയാനോ ഭൂമി വിൽക്കാനോ സാധിക്കില്ല. നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. കാൽനൂറ്റാണ്ടായി കാത്തിരിക്കുന്ന റോഡ് വികസനത്തിനാണ് ഇപ്പോൾ കളമൊരുങ്ങിയിട്ടുള്ളത്. വൻ പണച്ചെലവാണ് ഇതിനായി വേണ്ടിവരുന്നത്. മുന്നൂറ് കോടി രൂപയാണ് ഇക്കൊല്ലത്തെ ബജറ്റിൽ വൈക്കം റോഡിന്റെ വികസനത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച റോഡുകളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് നമുക്കാണ്.കുടിവെള്ളം
തൃപ്പൂണിത്തുറ നഗരസഭയിലെയും ഉദയംപേരൂർ പഞ്ചായത്തിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ചൂണ്ടിയിൽ എട്ട് കോടി രൂപ ചെലവിൽ പുതിയ സ്ഥിരം തടയണ നിർമ്മിക്കാൻ നടപടികൾ പൂർത്തിയായി. ഇതിന്റെ ടെൻഡർ കഴിഞ്ഞു. സ്ഥിരം തടയണയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ കുടിവെള്ള ക്ഷാമത്തിന് വലിയൊരളവോളം പരിഹാരമാകും. മറ്റു ചില കുടിവെള്ള പദ്ധതികളുടെ ആലോചനയും നടന്നുവരുന്നു. ഇടക്കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്.കുമ്പളം - തേവര പാലം
പതിറ്റാണ്ടുകളായി ഉയർന്നുകേൾക്കുന്ന ഒരു നാടിന്റെ ആവശ്യമാണ് കുമ്പളം-തേവര പാലം. ദേശീയ ജലപാതയ്ക്ക് കുറുകെ നിർമ്മിക്കേണ്ട വലിയ പാലമാണിത്. എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ കുമ്പളം-തേവര പാലം ഇടംപിടിച്ചു. നൂറുകോടി രൂപയാണ് പാലത്തിനായി വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ബജറ്റിൽ ഏറ്റവും കൂടുതൽ തുക നീക്കിവെച്ച രണ്ട് പാലങ്ങളിൽ ഒന്നാണിത്. പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ ഇതിനോടകം പൂർത്തിയായി. വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കും.അന്ധകാര തോടിന്റെ നവീകരണം
തൃപ്പൂണിത്തുറയുടെ നഗരഹൃദയത്തിലൂടെ ഒരു കാലത്ത് ചരക്കുഗതാഗതം നടന്നിരുന്ന ജലപാതയാണ് അന്ധകാര തോട്. ഇന്നത് ദുർഗന്ധപൂരിതമായ മാലിന്യകൂമ്പാരവും അഴുക്കുചാലുമായി മാറിയിരിക്കുന്നു. അന്ധകാരേേത്താടിനെ വൃത്തിയാക്കി നവീകരിക്കാനും സൗന്ദര്യവത്കരിച്ച് നടപ്പാത നിർമ്മിക്കാനുമുള്ള പത്തുകോടിയുടെ പദ്ധതിയ്ക്കാണ് ആദ്യബജറ്റ് അംഗീകാരം നൽകിയത്. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു കഴിഞ്ഞു.കുണ്ടന്നൂർ മേൽപ്പാലം
കുണ്ടന്നൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പോംവഴിയാണ് മേൽപാലത്തിന്റെ നിർമ്മാണം. കുണ്ടന്നൂർ മേൽപ്പാലത്തിന് ബജറ്റിൽ 90 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ബജറ്റിലുൾപ്പെടുത്തിയ പ്രസ്തുത മേൽപാലത്തിന്റെ നിർമ്മാണ നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്.മരട് ഐടിഐ
മരട് ഐടിഐക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുകയാണ്. കെട്ടിടത്തിന്റെ ഡിസൈൻ പൂർത്തിയായി.പൊതുവിദ്യാഭ്യാസം
തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 10 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടപ്പിലാക്കുന്നത്. പ്രശസ്തനായ ശ്രീ.ശങ്കറാണ് സ്‌കൂളിന്റെ ഡിസൈൻ തയ്യാറാക്കിയത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ ഹൈടെക്ക് ആക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഉദയത്തുംവാതിൽ എൽ.പി.സ്‌കൂൾ, ആർ.എൽ.വി സ്‌കൂൾ, എരൂർ ഗവ. യു.പി സ്‌കൂൾ എന്നിവയും ഹൈടെക്ക് സ്‌കൂളുകളായി ഉടൻ മാറും. ഇടക്കൊച്ചി ഗവ. സ്‌കൂളിൽ ശാസ്ത്രപോഷിണി ലാബ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.സഹോദരൻ അയ്യപ്പൻ സ്മാരക സാംസ്‌കാരിക സമുച്ചയം
ബജറ്റിൽ എറണാകുളം ജില്ലയ്ക്കനുവദിച്ച സാംസ്‌കാരിക സമുച്ചയം തൃപ്പൂണിത്തുറയിലാണ് നിർമ്മിക്കുക. ഇതിനാവശ്യമായ സ്ഥലം ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. നാൽപത് കോടി രൂപയാണ് സമുച്ചയത്തിന്റെ നിർമ്മാണച്ചെലവ്. തിയേറ്റർ, ഓഡിറ്റോറിയം, ലൈബ്രററി, മ്യൂസിയം, ചിത്ര-ശിൽപ നിർമ്മാണകേന്ദ്രം, ഓപ്പൺ എയർ ഓഡിറ്റോറിയം, ഗസ്റ്റ് ഹൗസ്, തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് സമുച്ചയം. കലാസാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി സഹോദരൻ അയ്യപ്പ സ്മാരക സാംസ്‌കാരിക സമുച്ചയം മാറും.റോഡുകൾ
വിവിധ സ്‌കീമുകളിൽപ്പെടുത്തി മണ്ഡലത്തിലെ റോഡുകൾ നവീകരിക്കുന്നതിന് ഫണ്ട് വകയിരുത്താൻ സാധിച്ചിട്ടുണ്ട്. ഗാന്ധി സ്‌ക്വയർ മുതൽ മിനിബൈപ്പാസ് - കണ്ണംകുളങ്ങര - പുതിയകാവ് - പൂത്തോട്ടറോഡ് - ലിങ്ക് റോഡ് - മരട് കേട്ടേഴുത്ത് കടവ് - ഗ്രിഗോറിയൻ സ്‌കൂൾ വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ (15 കോടി). എരൂർ - കണിയാംപുഴ റോഡ് (76 ലക്ഷം), ഉദയംപേരൂർ - കുരീക്കാട് റോഡ് (90.5 ലക്ഷം), മിനി ബൈപ്പാസ് റോഡിലെ നടപ്പാതയുടെയും ഡ്രെയിനേജിന്റെയും നിർമ്മാണം (1 കോടി 81 ലക്ഷം), കണ്ണംകുളങ്ങര റോഡ് - സംസ്‌കൃത റോഡ്- ചക്കംകുളങ്ങര റോഡ് നവീകരണവും നടപ്പാതയുടെയും ഡ്രെയിനേജിന്റെയും നിർമ്മാണവും (2 കോടി 71.5 ലക്ഷം ), നടക്കാവ് - മുളന്തുരുത്തി റോഡ് (1 കോടി 62.9 ലക്ഷം), നെട്ടൂർ - പനങ്ങാട് റോഡ് (1 കോടി 88 ലക്ഷം രൂപ), കുമ്പളങ്ങി - പെരുമ്പടപ്പ് റോഡ് (2 കോടി 98 ലക്ഷം), മാടവന - പനങ്ങാട് (94 ലക്ഷം).എം.എൽ.എ ഫണ്ട്
ആദ്യ വർഷത്തെ എം.എൽ.എ ഫണ്ട് വിനിയോഗത്തിന്റെ നിർദ്ദേശങ്ങൾ സമയബന്ധിതമായി സമർപ്പിച്ചു. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. വൈകാതെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. താഴെ പറയുന്നവയാണ് പ്രധാനപ്പെട്ട പ്രവൃത്തികൾ.
തൃപ്പൂണിത്തുറയിൽ താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ (50 ലക്ഷം), തൃപ്പൂണിത്തുറ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിൽ സ്റ്റേഡിയം നിർമ്മിക്കാൻ (77 ലക്ഷം), ഉദയംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡ് റോഡ് നിർമ്മാണം (32 ലക്ഷം), തൃപ്പൂണിത്തുറ നഗരസഭയിലെ എരൂർ-പെരീക്കാട് റീട്ടേനിംഗ് വാൾ നിർമ്മാണം 13.75 ലക്ഷം, തൃപ്പൂണിത്തുറ നഗരസഭയിലെ കിഴക്കേക്കോട്ടയിൽ കുടിവെള്ള പദ്ധതി (18.5 ലക്ഷം), തൃപ്പൂണിത്തുറ പനയ്ക്കൽ കുടിവെള്ള പദ്ധതി (38 ലക്ഷം), പള്ളുരുത്തി - ബിന്നി റോഡ് മുതൽ നമ്പ്യാപുരം വരെ നടപ്പാതയും ഡ്രെയിനേജും നിർമ്മിക്കാൻ (69 ലക്ഷം), എരൂർ - വെട്ടുവേലിക്കടവ് ബോട്ടുജെട്ടി , വെയിറ്റിംഗ് ഷെൽ്ട്ടർ , കോംപ്ലസ്‌ക് നിർമ്മിക്കാൻ (25 ലക്ഷം), ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്, കണ്ടനാട് സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ (60 ലക്ഷം), മരട് നഗരസഭ കൊച്ചിറപ്പാടം റോഡ് ഡ്രെയിനേജ് നിർമ്മിക്കാൻ (29 ലക്ഷം), കുമ്പളം പഞ്ചായത്ത് ഒന്നാം വാർഡ് - കരിക്കാംതട റോഡ് (35 ലക്ഷം), മരട് മാങ്കായിൽ സ്‌കൂളിനോട് ചേർന്ന് പ്രീപ്രൈമറി കെട്ടിടം നിർമ്മിക്കാൻ (30 ലക്ഷം), മരട് നഗരസഭ അരക്കപറമ്പ് റോഡ് (36 ലക്ഷം).
സമ്പൂർണ്ണ വൈദ്യൂതീകരണത്തിന്റെ ചെലവിലേക്ക് (8 ലക്ഷം). ഉദയംപേരൂർ മാങ്കായിക്കടവിലെ കുടിവെള്ളവിതരണത്തിന് (5,16,000), വിവിധ സ്‌കൂളുകളിൽ കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിന് (22, 79,934), കുമ്പളം ഫെറിയിൽ ബസ് ഷെൽട്ടർ നിർമ്മിക്കാൻ (7 ലക്ഷം), പള്ളുരുത്തി തങ്ങൾ നഗറിൽ കുടിവെള്ള വിതരണത്തിന് പൈപ്പ് സ്ഥാപിക്കാൻ (8 ലക്ഷം), മരട് - കൊട്ടാരം ജംഗ്ഷനിൽ ബസ് ഷെൽട്ടർ നിർമ്മിക്കാൻ (5,50,000), തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ (20,00,000), അമ്പാട്ട്- മോനിപ്പള്ളി റോഡ് (5 ലക്ഷം), മരട് അയനിക്ഷേത്രത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ (7 ലക്ഷം), പള്ളിമറ്റം കൾവർട്ട് നിർമ്മാണം (നാലര ലക്ഷം).
സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളും നിയോജകമണ്ഡലത്തിലെ വിവിധ ആവശ്യങ്ങളും സബ്മിഷനുകളിലൂടെ നിയമസഭയുടെ ശ്രദ്ധയിൽകൊണ്ടുവന്ന് പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ട്.
¨ എറണാകുളം ലോ കോളേജിലെ എൽ.എൽ.ബി ക്രിമിനോളജി കോഴ്‌സിന് ബാർ കൗൺസിലിന്റെ അംഗീകാരമില്ലാത്ത വിഷയം
¨ സർഫാസി നിയമത്തിന്റെ മറവിൽ കടക്കെണിയിലായ പാവപ്പെട്ടവരെ കുടിയിറക്കുന്ന പ്രശ്‌നം
¨ മുത്തൂറ്റിലെ തൊഴിലാളികൾ നേരിടുന്ന പീഡനം
¨ സയൻസ് വിഷയങ്ങളിലെ ബിരുദകോഴ്‌സുകൾക്ക് സർക്കാർ വർദ്ധിപ്പിച്ച സീറ്റിൽ അഡ്മിഷൻ നടത്താത്തത് സംബന്ധിച്ച്
¨ തൊഴിലില്ലായ്മ വേതനം കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതിന്.
¨ എച്ച്.എസ്.എ ഇംഗ്ലീഷ് അധ്യാപകരെ പി.എസ്.സി ലിസ്റ്റിൽ നിന്നും നിയമിക്കുന്നതിന്
¨ എസ്.ബി.ഐ സർവ്വീസ് ചാർജിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കാൻ
¨ സൈബർ കുറ്റകൃത്യങ്ങളിലെ അന്വേഷണം കാര്യക്ഷമമാക്കാൻ
¨ സ്‌കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ വേതനം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ
¨ മെട്രോ റെയിൽ തൃപ്പൂണിത്തുറ റെയിൽവേസ്റ്റേഷൻ വരെ നീട്ടുന്നത് സംബന്ധിച്ച്
¨ കുമ്പളം ടോൾപ്ലാസ വികസിപ്പിക്കാനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ.
മേൽപറഞ്ഞ വിഷയങ്ങളാണ് സബ്മിഷനിലൂടെ നിയമസഭ മുൻപാകെ അവതരിപ്പിച്ചത് സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥി ദ്രോഹ നടപടികളും പീഢനങ്ങളും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സ്വാശ്രയ മെഡിക്കൽകോളേജുകളിലെ പ്രവേശനത്തിന് സാമൂഹിക നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രണ്ട് ശ്രദ്ധ ക്ഷണിക്കലുകൾ അവതരിപ്പിക്കാനും ഇക്കാലയളവിൽ സാധിച്ചു.
ആദ്യ നിയമസഭാ സമ്മേളനത്തിൽതന്നെ പരിസ്ഥിതി പ്രാധാന്യമുള്ള വിഷയത്തിൽ പ്രൈവറ്റ് ബിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് സന്തോഷത്തോടെ ഞാൻ ഓർക്കുന്നു. വിവിധ സന്ദർഭങ്ങളിലായി വാഹാനാപകടങ്ങൾ സംബന്ധിച്ചും, ട്രെയിൻ യാത്രാസുരക്ഷിതത്വം സംബന്ധിച്ചും മലയാള ഭാഷയുടെ പ്രാധാന്യത്തെ സംബന്ധിച്ചുമെല്ലാം സഭയുടെ മുമ്പാകെ അഭിപ്രായങ്ങൾ വിശദീകരിക്കാൻ അവസരം ലഭിക്കുകയുണ്ടായി. പ്രാധാന്യമുള്ള നൂറുകണക്കിന് വിഷയങ്ങളെ അധികരിച്ചുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയും അതുവഴി വിവിധ വിഷയങ്ങളിലെ സർക്കാർ നടപടികളെക്കുറിച്ച് വ്യക്തതവരുത്താൻ കഴിയുകയും ചെയ്തിട്ടുണ്ട്. വിവിധ ചികിത്സാസഹായ പദ്ധതികൾ വഴി അർഹരായവർക്ക് ധനസഹായം ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ ഗ്രാന്റ് വർദ്ധിപ്പിക്കാൻ കഴിഞ്ഞതും ഇക്കാലത്താണ്.
നിയോജക മണ്ഡലത്തിന് അനുയോജ്യമായ ചില പദ്ധതികളെ സംബന്ധിച്ചുള്ള ആലോചനകൾ അവസാന ഘട്ടത്തിലാണ്. ഒരു വർഷം പിന്നിടുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ തികഞ്ഞ സംതൃപ്തിയാണുള്ളത്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ബഹുജനങ്ങളിൽ നിന്നും നല്ല പിന്തുണയാണ് ഇതുവരെ ലഭിച്ചത്. എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....