News Beyond Headlines

30 Saturday
November

‘മേയുടെ ഭാവിയുമായി’ ബ്രിട്ടന്റെ മനസ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്

അധികാരത്തിലെത്തി ഒരു കൊല്ലം തികയും മുന്‍പ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നില്ലായെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവും.കാരണം തിരഞ്ഞെടുപ്പ് തീരമാനിച്ചപ്പോളുണ്ടായിരുന്ന ജനപ്രീതി ഇപ്പോള്‍ മേയ്ക്കില്ല.മാത്രമല്ല അവര്‍ പ്രതിനിധീകരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 1.2% ലീഡ് മാത്രമാണ് നിലവിലുള്ളത്.
മേയുടെ എതിര്‍ സ്ഥാനാര്‍ത്ഥി ലേബര്‍ പാര്‍ട്ടിയുടെ ജെറിമി ക്രോമിന്റെ കീഴില്‍ പാര്‍ട്ടി ക്ഷീണത്തിലായിരുന്നു എന്ന കണക്കുകൂട്ടലും മേയ്ക്കുണ്ടായിരുന്നു.തെരേസാ മേയ്ക്കു വേണമെങഅകില്‍ 2020 വരെ അധികാരത്തില്‍ തുടരാമായിരുന്നു.ധൃതി പിടിച്ചൊരു തിരഞ്ഞെടുപ്പ് നടത്തേണ്ട കാര്യവുമില്ലായിരുന്നു.പക്ഷെ തിരഞ്ഞെടുപ്പിന് ബ്രിട്ടീഷ് പാര്‍ലമെന്റ് 13 നെതിരെ 522 വോട്ടുകള്‍ക്ക് അനുവാദം നല്‍കി.
സഭ പിരിച്ചു വിടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 330 വോട്ടുകളും ലേബര്‍ പാര്‍ട്ടിയ്ക്ക് 229 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.അനായാസമായി 380 സീറ്റുകള്‍ വരെ ലഭിക്കുമെന്നായിരുന്നു കണ്‍സര്‍വേറ്റീവുകളുടെ കണക്കു കൂട്ടല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിട്ട ഏപ്രിലില്‍ മേയ്ക്കു വ്യക്തമായി ലീഡുണ്ടായിരുന്നു.എന്നാല്‍ തുടര്‍ച്ചയായി നടന്ന ഭീകരാക്രമണം മേയുടെ ജനപ്രീതി കുറച്ചിരിക്കുന്നു എന്നു തന്നെയാണ് സൂചനകള്‍.സര്‍വ്വേ ഫലങ്ങള്‍ അതിനുള്ള ആക്കം വര്‍ദ്ധിപ്പിക്കുന്നു. ടതതെരേസാ മേയുടെ രണ്ടു വലിയ തീരുമാനങ്ങളും അവരുടെ വോട്ട് കുറയ്ക്കുമെന്നാണ് കരുതുന്നത്.അതായത് പ്രചാരണം തുടങ്ങിയപ്പോള്‍ കോര്‍ബുമായി ടിവി സംവാദത്തിനവര്‍ തുനിഞ്ഞില്ല.മാത്രവുമല്ല പകരം ആഭ്യന്തര സെക്രട്ടറി ആംബര്‍ റെഡിനെ അയച്ച് വലിയ തെറ്റു ചെയ്യുകയും ചെയ്തു.സംവാദത്തില്‍ കോര്‍ബ് പാട്ടും പാടി ജയിച്ചു.
രണ്ടാമത്തെ വലിയ അബദ്ധമായിരുന്നു പ്രായമായ ബ്രിട്ടീഷ് പൗരന്‍മാരുടെ സംരക്ഷണത്തെ ചൊല്ലിയുള്ള ആശങ്ക.65 വയസിനു മുകളിലുള്ളവര്‍ പരിപാലനം ആവശ്യമുണ്ടെങ്കില്‍ ഇതുവരെ സര്‍ക്കാരിയിരുന്നു പണം മുടക്കിയിരുന്നത്.എന്നാല്‍ മേയുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ ഇനി ആവശ്യമുള്ളവര്‍ സ്വന്തമായി പണം ചിലവഴിക്കണമെന്നാണ്.ഇതൊരാശങ്കയാണ്.കാരണം ബ്രിട്ടനിലെ 87.5% വയോജനങ്ങള്‍ക്കും അതിനുള്ള ശേഷിയില്ല
2015 ലെ തിരഞ്ഞെടുപ്പ് ഒറ്റനോ
ട്ടത്തില്‍
അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 36.8% വോട്ടുകളോടെ 330 സീറ്റുകള്‍ ലഭിച്ച് മേ അധികാരത്തിലെത്തി.ലേബര്‍ പാര്‍ട്ടിയ്ക്ക് അന്ന് 30.4% വോട്ടുകളോടെ നേടാനായത് വെറും 232 സീറ്റുകളാണ്.സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അന്ന് 56 സീറ്റുകള്‍ നേടി.4.7% വോട്ടുകളും.ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാകട്ടെ 7.9% വോട്ടുകളോടെ നേടിയത് വെറും 8 സീറ്റുകളും.
നിലവിലെ സ്ഥിതി
ജനപ്രിയത കുറഞ്ഞ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് വോട്ടുകളുടെ ശതമാനത്തില്‍ കേവലം രണ്ടു ശതമാനം കുറഞ്ഞാല്‍ പോലും പണിയാണ്.സുരക്ഷിതമായൊരവസ്ഥയിലല്ല കണ്‍സര്‍വേറ്റീവുകള്‍.ലേബര്‍ പാര്‍ട്ടിയാകട്ടെ കൈയ്യിലുള്ളത് നഷ്ടപ്പെടാതെ കൂടുതല്‍ നേടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ചെറിയൊരു കാറ്റു പോലും മേയുടെ കസേരയെ ഇളക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ബ്രക്‌സിറ്റ്
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള നടപടികള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ്.ബ്രെക്‌സിറ്റിനോട് വിയോജിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതും കണ്‍സര്‍വേറ്റീവുകളെ ബാധിച്ചേക്കാം.കഴിഞ്ഞ വര്‍ഷം നടന്ന ബ്രക്‌സിറ്റിന്‍മേലുള്ള ജനഹിത പരിശോധനയില്‍ 48% ജനങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തതും മേയോടുള്ള എതിര്‍പ്പിനെ സൂചിപ്പിക്കുന്നു.
ഭീകരാക്രമണങ്ങള്‍
ഈ വര്‍ഷം തുടങ്ങി ആറു മാസത്തിനുള്ളില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍ ബ്രിട്ടന് ഭീതി സമ്മാനിച്ചു.നിരവധി പേരുടെ ജീവനുകള്‍ പലയിടങ്ങളിലായി പൊലിഞ്ഞു.ഭീകര സംഘടനയായ ഐഎസിന്റെ വളര്‍ച്ച വലിയ തോതില്‍ രാജ്യത്തിന് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. സര്‍വ്വേ ഫലങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും
ചില സര്‍വ്വേ ഫലങ്ങളില്‍ മേയ്ക്ക് അധികാരം നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നുള്ള സൂചനകള്‍ ഉണ്ട്.മേയുടെ എടുത്തുചാട്ടം അവരെ കുഴിയില്‍ ചാടിക്കുമോയെന്നുള്ളതാണ് ലോകം ഉറ്റു നോക്കുന്നത്.ഒരു തിരഞ്ഞെടുപ്പ് നടത്തി ബ്രെക്‌സിറ്റിനു കൂടുതല്‍ ജനപിന്തുണ ഉറപ്പിക്കാനാണ് ചാടിക്കേറി മേ തിരഞ്ഞെടുപ്പിലേക്ക് പോയത്.പക്ഷെ എല്ലാം മാറ്റി മറിച്ചത് ഭീകരര്‍ തന്നെയാണ്.ജനം ഭീതിയോടെയാണ് ഈ ആക്രമണങ്ങളെയെല്ലാം കാണുന്നത്.ആ ഭരണത്തിനു കീഴില്‍ സുരക്ഷിതരല്ലെന്ന് ജനത്തിനു തോന്നിയാല്‍ മേയുടെ ഭാവി തുലാസിലാകും.അതു തന്നെയല്ല ഒരു തൂക്കു സഭയായിരിക്കും ബ്രിട്ടീഷ് പാര്‍ലമെന്റിനെ കാത്തിരിക്കുന്നത്
.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....