News Beyond Headlines

30 Saturday
November

കള്ളവോട്ടും ജയിച്ച് മഞ്ചേശ്വരത്തും താമര വിരിയുമോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടിന് മാത്രം തോറ്റ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കള്ളവോട്ടിന്റെ പേരില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ തുടങ്ങി.മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നെന്നാരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയിലെത്തിയിരിക്കുന്നത്. 259 പേരുടെ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ പരാതി.സുരേന്ദ്രന്റെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ,നടപടികളുടെ ആദ്യപടിയായി മണ്ഡലത്തിലെ 259 വോട്ടര്‍മാരോടാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മഞ്ചേശ്വരത്തെ 259 കള്ളവോട്ടുകള്‍
മരിച്ചവരും ആ സമയത്ത് വിദേശത്തുള്ളവരുമായവരുടെ കള്ളവോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്
.
2016 ലെ മഞ്ചേശ്വരം മണ്ഡലം ഒറ്റനോട്ടത്തില്‍
കഴിഞ്ഞ നിയമസഭയിലേക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്ന് സ്വതന്ത്രരും,മുസ്ലിം ലീഗ്,ബിജെപി,ബിഎസ്പി,സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുമാണ് മല്‍സരരംഗത്തുണ്ടായിരുന്നത്.88,478 പുരുഷ വോട്ടര്‍മാരും 88,069 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പടെ 1,76,817 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്.ഇതില്‍ 75.21 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്.
സ്ഥാനാര്‍ത്ഥികളുടെയും ലഭ്യമായ വോട്ടുകളുടെയും കണക്ക്
Manjeshwar Assembly Election 2016 Votes
p B Abdul Razak - indian Union Muslim League - 56870
k Surendran - bharatiya Janata Patry - 56781 -
adv. C.h.kunhambu- communist Party Of India (marxist) - 42565
basheer Ahammad S M- peoples Democratic Party - 759
sundara K - independent - 467
ravichandra - bahujan Samaj Party - 365
k P Muneer - independent - 224
john D Souza - independent - 207
none Of The Above - none Of The Above - 646
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നോട്ടയും
ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പേരിനോട് ഏതാണ്ട് സാദൃശ്യമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുന്ദരാ കെ 467 വോട്ടാണ് നേടിയത്,കൂടാതെ ആര്‍ക്കുമില്ലാതെ നോട്ട നേടിയതാവട്ടെ 646 വോട്ടുകളും
വോട്ടു നില മാറിമറിഞ്ഞ മഞ്ചേശ്വരത്ത് തികച്ചും നാടകീയമായ വിജയമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാഖിന് ലഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രനേക്കാള്‍ 89 വോട്ടിന് മുന്‍തൂക്കം മാത്രം.ഇതിനെതിരെയാണ് സുരേന്ദ്രന്‍ കോടതിയില്‍ പോയത്.കള്ളവോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ പൂര്‍ണവിവരങ്ങള്‍ സുരേന്ദ്രന്‍ കോടതിയില്‍സമര്‍പ്പിച്ചിട്ടുണ്ട്.കൂടാതെ അന്നേ ദിവസം തിരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരായ ചില ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരാകേണ്ടതുണ്ട്.അവര്‍ക്കും കോടതി നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്
കോടതി വിധി സുരേന്ദ്രന് അനുകൂലമായാല്‍?>
മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്നു തെളിഞ്ഞാല്‍ കോടതിയുടെ മുന്നിലെ വഴി രണ്ടാണ്.ഒന്ന് അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദു ചെയ്ത്,ഉപതിരഞ്ഞെടുപ്പിലോട്ട് പോകുക.രണ്ട് കേവലം 89 വോട്ടിനു മാത്രം തോറ്റ കെ സുരേന്ദ്രനെ എംഎല്‍എയായി പ്രഖ്യാപിക്കുക
രണ്ടാമത്തെ താമര വിരിയുമോ?
മഞ്ചേശ്വരത്ത് സുരേന്ദ്രനിലൂടെ താമര വിരിഞ്ഞാല്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെയാകും മാറുക.ബിജെപിയുടെ ക്ഷോഭിക്കുന്ന രാഷ്ട്രീയ മുഖമാണ് സുരേന്ദ്രന്റേത്.തലയിലെ വര നേരേയായി സുരേന്ദ്രന്‍ സഭയിലെത്തിയാല്‍ നിയമസഭ സമ്മേളനങ്ങള്‍ തന്നെ മറ്റൊരു വഴിക്കു നീങ്ങിയേക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....