News Beyond Headlines

30 Saturday
November

‘മുഹമ്മദ് നിഷാമിനു വേണ്ടി’ നല്ലവരായ നാട്ടുകാരൊരുമിക്കുന്നു

സകല ആഡംബരങ്ങളോടെയും ജീവിതം ആഘോഷിച്ചിടത്തു നിന്ന് മുഹമ്മദ് നിഷാം എന്ന വലിയ ബിസിനസുകാരന്‍ കൊലപ്പുള്ളിയാകുന്നു.വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും കേസുകളുടെയും വിവാദങ്ങളുടെയും തോഴനായിരുന്നു നിഷാം.
12000 ത്തോളം തൊഴിലാളികള്‍ സ്വന്തമായുള്ള പുകയില തോട്ടം,കേരളത്തിനകത്തും പുറത്തും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസ് ,പക്ഷെ കറപുരളുന്ന ജീവിതത്തേയായിരുന്നു മനസു കൊണ്ട് നിഷാം എന്ന കൊലപ്പുള്ളി ഇഷ്ടപ്പെട്ടിരുന്നത്.സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊല്ലുന്നതു വരെ നിഷാമിന്റെ തോന്യവാസങ്ങള്‍ നാടാകെ അറിഞ്ഞില്ല.ക്രൂരനാണെന്നറിയാവുന്നവര്‍ വിരളമായിരുന്നു . കിങ് നിഷ#ാമായിരുന്ന മുഹമ്മദ് നിഷാം കില്ലര്‍ നിഷാമായതത് നാട്ടുകാര്‍ക്കങ്ങ് സഹിച്ചിട്ടില്ല.നിഷാമിനെ മോചിപ്പിക്കാനും നല്ലവരായ നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മ ഒരുങ്ങുന്നു.മുറ്റിച്ചൂര്‍ സെന്റര്‍ മല്‍ഹല്‍ പാലസിലാണ് നിഷാമിനു വേണ്ടി ഒത്തുകൂടാന്‍ നാട്ടുകാരേ ക്ഷണിച്ചിരിക്കുന്നത്.പൊതുയോഗ ക്ഷണക്കത്തില്‍ നമ്മുടെ നാട്ടുകാരനും ,പൊതുകാര്യ ധനസ്‌നേഹിയും കാരുണ്യ ധര്‍മ്മസ്‌നേഹിയും കായിക സ്‌നേഹിയുമായ നിഷാമിന്റെ ജയില്‍ മോചനത്തിനായുള്ള കൂട്ടായ്മ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.ജൂണ്‍ 1 ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് പൊതുയോഗം നടത്തുന്നത്.
അര്‍ദ്ധ രാത്രിയില്‍ ദീര്‍ഘദൂര യാത്ര കഴിഞ്ഞു വരവെ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് നോട്ടീസില്‍ ചന്ദ്രബോസ് വധത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.നിഷാമിനെ കുറിച്ച് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തികച്ചും നന്മയുള്ളവനായുമാണ് നോട്ടീസില്‍ ചിത്രീകരിച്ചിരിക്കുന്നത്.ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ ധാതാവായ നിഷാമിനെ ജയിലില്‍ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൂട്ടായ്മഒരുക്കിയിരിക്കുന്നത്.ഇത്രയധികം പ്രശ്‌നങ്ങളുണ്ടായിട്ടും നാട്ടുകാര്‍ നിഷാമിനു വേണ്ടി ഒന്നും ചെയ്തില്ലെന്നും ആയതിനാല്‍ ജാതി-മത-കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്
എന്നാല്‍ നാട്ടുകാരുടെ സൗഹൃദക്കൂട്ടായ്മ എന്നതിലുപരി ആരാണ് ഇതിന്റെ പിന്നിലെന്നു വ്യക്തമില്ല.നിഷാം പൊലീസ് പിടിയിലാകുമ്പോഴും ജയില്‍ ശിക്ഷ കോടതി വിധിക്കുമ്പോഴുമില്ലാത്ത യാദൃശ്ചികമായൊരു സൗഹൃദക്കൂട്ടായ്മയെ കുറിച്ച് കൂടുതല്‍ സംശയിക്കേണ്ടിയിരിക്കുന്നു
മുഹമ്മദ് നിഷാം യഥാര്‍ത്ഥിത്തില്‍ ആര്?
കേരളത്തിലെ വ്യവസായ ഭീമന്‍.പുകയില,റിയല്‍ എസ്റ്റേറ്റഅ ബിസിനസിലൂടെ വലിയ വളര്‍ച്ച നേടിയ ബിസിനസുകാരന്‍.തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിങ് ബീഡിയുടെ മാനേജിംഗ് പാര്‍ട്ണര്‍.സ്വന്തം പിതാവില്‍ നിന്നും പിന്തുടര്‍ച്ചാവകാശമായി ലഭിച്ചതാണ് കിങ് ബീഡി.മുറ്റിച്ചൂര്‍ സ്വദേശി.പുകയില വ്യവസായത്തിനു പുറമെ മധ്യപൂര്‍വ്വദേശത്ത് ഹോട്ടലുകളും സ്വര്‍ണവ്യാപാരവും. ആഡംബര കാറുകളോടുള്ള അടങ്ങാത്ത ആവേശം മൂലം സ്വന്തമാക്കിയത് ബെന്റ്‌ലി,റോള്‍സ് റോയ്‌സ്,ആസ്റ്റന്‍ മാര്‍ട്ടിന്‍,റേഞ്ച് റോവര്‍,ഫെരാരി,ജ്വാഗ്വാര്‍ ലക്ഷം മുതല്‍ കോടികള്‍ വരെ വിലമതിക്കുന്ന അത്യാധുനിക സാങ്കേതിക തികവുള്ള കാറുകള്‍.
ബിസിനസ് രംഗത്തേക്കെത്തി അധികം താമസിയാതെ ഇയാളൊരു വക്രബുദ്ധിയാണെന്നു തെളിയിച്ചു.തുടര്‍ന്ന് കുറ്റവാളിയാണെന്നും.കേരളത്തിലും കര്‍ണാടകത്തിലുമായി നിരവധി ക്രിമിനല്‍ കേസുകള്‍.കേരള സര്‍ക്കാര്‍ കൊടും കുറ്റവാളികള്‍ക്കെതിരെ ചുമത്തുന്ന കാപാ ആക്ട് ആണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.ഇതു പ്രകാരം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്ര ബോസ് വധക്കേസിസ് 24 വര്‍ഷത്തെ ജീവപര്യന്തം കഠിന തടവാണ് നിഷാമിനെതിരെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോര്‍ട് വിധിച്ചത്.
2015 ജനുവരി 29 ന് തൃശ്ശൂരില്‍ ശോഭാ ഡെവ്‌ലപ്പേഴ്‌സിന്റെ ഫ്‌ലാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഹമ്മര്‍ ഉപയോഗിച്ച് ക്രൂരമായി നിഷാം ഇടിച്ചു വീഴ്ത്തി.തുടര്‍ന്ന് ശരീരമ#ാസകലം ഗുരുതര മുറിവുകളോടെ അതീവ ഗുരുതരാവസ്ഥയിലായ ചന്ദ്രബോസ്‌കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി കിടക്കയില്‍ മരണപ്പെടുകയും ചെയ്തു.ഈകേസിലാണ് നിഷാം ജയിലിലായത്.നിഷാമിനെ മോചിപ്പിക്കാന്‍നിരവധി സ്ഥലത്തു നിന്ന് ശ്രമം ഉണ്ടായിട്ടും അയാള്‍ ജയിലിലെത്തുകയായിരുന്നു
.
ഇതുമാത്രമല്ല കൊടും ക്രൂരനും ആഭാസനുമായ നിഷാമിനെതിരെയുള്ള ആരോപണം,2013 ല്‍ പ്രായപൂര്‍ത്തിയായ മകനെ കൊണ്ട് തന്റെ ഫെരാരി ഡ്രൈവ് ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ആ ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത് വന്‍ വിവാദമായി.അതേ വര്‍ഷം തന്നെ ഒരു വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായി.
അവസാനം ജയിലില്‍ കിടന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിഐപിയായി ജീവിക്കുന്നതും മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ച് ചീത്തവിളിച്ചതുമുള്‍പ്പടെ വലിയ വിവാദങ്ങള്‍ തന്നെ ഇയാള്‍ക്കൊപ്പമുണ്ട്.ഈ കേസ് ഡിഐജി അന്വേഷിച്ചു വരികയാണ്. ഇദ്ദേഹത്തേയാണ് സൗഹൃദക്കൂട്ടായ്മയിലൂടെ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ ആരൊക്കെയോചേര്‍ന്ന് പൊതുയോഗം സംഘടിപ്പിക്കുന്നത്

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....