ഒരു വശത്ത് മദ്യത്തെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കന്‍മാര്‍ക്കിട്ട് നല്ല പണിയാണ് യു പി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്വാതി സിങ് നല്‍കിയത്.
ഒരു ബിയര്‍ ബാര്‍ കുടുംബക്ഷേമ ചുമതലയുള്ള മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായി പ്രതിഷേധം ഇത് ഉപയോഗിക്കുന്നുമുണ്ട്. ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിയില്‍ നിന്നും വിശദീകരണം തേടി.
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മന്ത്രി ബിയര്‍ ബാര്‍ ഉദ്ഘാടനം ചെയ്തത്. ഈ മാസം 20നായിരുന്നു സംഭവം. റിബണ്‍ മുറിച്ച് പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുക മാത്രമല്ല, ബിയര്‍ പായ്ക്കറ്റ് മന്ത്രി എടുത്ത് സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ക്ക് നല്‍കുന്ന ചിത്രവും ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്
ബിജെപി നേതാവ് ദയാശങ്കര്‍ സിംഗിന്റെ ഭാര്യയാണ് സ്വാതി.ബിഎസ്പി നേതാവ് മായാവതിക്കെതിരെ അപകീര്‍ത്തകരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ദയാശങ്കര്‍ ബിജെപിയില്‍ നിന്നു താല്‍ക്കാലികമായി പുറത്താണ്.അതിനിടയിലാണ് ഭാര്യ അടുത്ത പണിയുമായി എത്തുന്നത്.
എന്തായാലും വീണുകിട്ടിയ വടി സര്ക്കാ രിനെ അടിക്കാന്‍ പ്രതിപക്ഷം ശരിക്കും ഉപയോഗിക്കുന്നുണ്ട്. ബി.ജെ.പി സര്ക്കാരരിന്റെ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് സമാജ്വാദി പാര്ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. മദ്യത്തിനെതിരെ യു.പിയിലെ സ്ത്രീകള്‍ സമരം ചെയ്യുന്‌പോഴാണ് മന്ത്രി തന്നെ മദ്യഷോപ്പ് ഉദ്ഘാടനം ചെയ്യുന്നത്. ബി.ജെ.പി സര്ക്കാ്രിന്റെണ യഥാര്ത്ഥ മുഖമാണ് ഈ പ്രവൃത്തിയിലൂടെ കാണുന്നതെന്ന് കോണ്ഗ്രനസ് നേതാവ് ദ്വിവേന്ദ്ര ത്രിപാഠി പറഞ്ഞു. മദ്യ നിരോധനത്തിനായി വാതോരാതെ സംസാരിക്കുന്ന പാര്ട്ടി്യുടെ നേതാക്കള്‍ മദ്യഷോപ്പ് ഉദ്ഘാടനത്തിന് പോവുകയാണെന്നും കോണ്ഗ്രടസ് പരിഹസിച്ചു
ഒരു വനിത ഉടമയായ ബീയര്‍ പാര്‍ലറാണ് സ്വാതി സിംഗ് ഉദ്ഘാടനം നടത്തിയത്.യുപിയില്‍ മദ്യ നിരോധനമില്ല താനും.പിന്നെ വനിതാ മന്ത്രി സ്ത്രീ സംരഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബീയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്താലെന്താ എന്നാണ് ചില ബിജെപി നേതാക്കളുടെ ചോദ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....