News Beyond Headlines

30 Saturday
November

”ശിഖണ്ഡിയെ പേടിയില്ല,ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കാനുമില്ല”;ഡിജിപി സെന്‍കുമാര്‍

തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍.എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് തനിക്കെരിതെ പ്രോസിക്യൂഷന്‍ നടപടികള്‍ ചുമത്തിയതെന്നറിയില്ല.മാത്രമല്ല ശിഖണ്ഡിയെ കണ്ടാല്‍ താന്‍ പേടിക്കില്ലെന്നും ,ഭീഷ്മരെ പോലെ ആയുധം താഴെ വെക്കാനുമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.പ്രോസിക്യൂഷന്‍ നടപടികളെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവന്‍സസ് സെല്‍ മേധാവി എ ഐ ജി വി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുത്തത്.പോലീസ് ട്രയിനിംഗ് കൊളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപിച്ചു സംസാരിച്ചു എന്നാണ് കേസ് സസെന്‍കുമാറും ഗോപാലകൃഷ്ണനും തമ്മില്‍ വര്‍ഷങ്ങളായി സര്‍വ്വീസി പ്രശ്‌നങ്ങളുണ്ട്.അന്നുമുതല്‍ ഗോപാലകൃഷ്ണന്‍ മാറിമാറി വരുന്ന സര്‍ക്കാരുകളോട് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ചോദിക്കുകയാണ്.2006 മുതല്‍ തുടങ്ങിയ ആവശ്യത്തിന് ഇപ്പോഴാണ് അനുമതി ലഭിച്ചത്.സര്‍ക്കാരും ഡിജിപിയും തമ്മിലുള്ള പോര് തന്നെയാണ് ആ അനുമതിക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതിയുടെ വിധിയോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത്‌സെന്‍കുമാര്‍ കയറിപ്പറ്റിയത് സര്‍ക്കാരിന് വലിയ തലവേദനയും നാണക്കേടുമാണ് സമ്മാനിച്ചത്.ഇതിനെ എതിരിടാന്‍ സര്‍ക്കാരിന് കിട്ടിയ വടി തന്നെയാണ് ഗോപാലകൃഷ്ണന്‍.
പ്രോസിക്യൂഷന് അനുമതി ലഭിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായി ഗോപാലകൃഷ്ണന്‍ കോടതിയെ സമീപിക്കും.അപ്പോഴാണ് ശിഖണ്ഡി പരാമര്‍ശവുമായി സെന്‍കുമാറെത്തിയിരിക്കുന്നത്.പക്ഷെ ആരാണ് ശിഖണ്ഡി എന്ന് ഡിജിപി വ്യക്തമാക്കിയിട്ടില്ല,മാത്രമല്ല ആര്‍ക്കെതിരേയാണെങ്കിലും നിയമയുദ്ധം തുടരുമെന്നും യുദ്ധത്തില്‍ മഹാഭാരതത്തിലെ ഭീഷ്മര്‍ ആയുധം താഴെ വെക്കാനില്ലെന്നും സെന്‍കുമാര്‍.വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള പോര് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ വഷളാക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....