പട്ടിണിയുടെ പല മുഖങ്ങള്‍ ദിനംപ്രതി നമ്മള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. അതും ഇന്ത്യയില്‍ നിന്നുമള്ള കാഴ്ചകള്‍. വിശന്ന് പൊരിഞ്ഞ വയറുമായി രണ്ട് കുരുന്നുകള്‍ കടയില്‍ നിന്നും ഭക്ഷണം എടുത്തതിന്റെ പേരില്‍ 'കള്ളന്‍' എന്ന് മുദ്രകുത്തി ചെരുപ്പ് മാല അണിയിച്ച ആ നെറികെട്ട പ്രവര്‍ത്തിക്കെതിരെ എന്ത് നടപടിയാണ് ഈ ഗോസംരക്ഷക സര്‍ക്കാര്‍ സ്വീകരിച്ചത്. പുറം ലോകം അറിയാത്ത ഇത്തരം എത്രയെത്ര സംഭവങ്ങളാണ് മോദിജി അങ്ങയുടെ കണ്‍മുന്നില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്നിട്ട് അങ്ങ് എന്ത് ചെയ്തു..? മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് നിയമം കൊണ്ടു വന്നു. ഇനി മനുഷ്യരോടുള്ള ക്രൂരതയ്ക്ക് എന്നാണാവോ ഒരു നിയമം വരിക.
ദളിതന് പൊതു കിണറില്‍ നിന്നും വെള്ളം കോരാന്‍ അനുവാദമില്ല, സവര്‍ണ്ണന്റെ വീടിന് മുന്നിലൂടെ ചെരുപ്പിട്ട് നടക്കാന്‍ അനുവാദമില്ല, ഒരു വിവാഹദിനത്തില്‍ പോലും ഉറക്കെ ഒരു പാട്ട് വെയ്ക്കാന്‍ ദളിതന് അനുവാദമില്ല. ഈ ചീഞ്ഞ്‌നാറിയ സംസ്‌ക്കാരത്തിനെതിരെ അങ്ങ് നടപ്പിലാക്കിയ പുതിയ നിയമത്തെപ്പറ്റിയൊന്നും ഒരു റിപ്പോര്‍ട്ടുകളും ഇതുവരെ പുറത്ത് വന്ന് കണ്ടില്ലല്ലോ...? ഈ നാല്‍ക്കാലി സംരക്ഷണ നിയമങ്ങള്‍ മാത്രമാണോ ബിജെപി ഭരണനിഘണ്ടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൗരന്റെ മൗലീകാവകാശങ്ങളിൽ ഒന്നായിരുന്നു ഭക്ഷണം. എന്നാൽ, സ്വന്തം അടുക്കളയിൽ വരെ അധികാരികൾ കൈയിട്ട് തുടങ്ങിയിരിക്കുന്നുവെന്ന് സാരം. പൗരന്റെ മൗലിയ്ക്കവകാശത്തിനു മേൽ പരോക്ഷമായി നിയന്ത്രങ്ങങ്ങൾ കൊണ്ടുവരുന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ഇങ്ങനെപോയാല്‍ ഇന്ത്യ ഒരു സോമാലിയയായി തീരും.
മൃഗസംരക്ഷണമെന്ന പേരിൽ രാജ്യത്ത് കൊണ്ടുവന്ന വിജ്ഞ്ജാപനത്തിന്റെ രഹസ്യ ചുരുളുകൾ അഴിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. എന്തുകൊണ്ടാണ് ബീഫ് നിരോധനം കേരളത്തിൽ മാത്രം ഇത്രയും പ്രശനമാകുന്നതെന്ന് ചോദ്യമുയരുന്നു. ഗോ സംരക്ഷകർക്ക് ഇനി എന്തും ആകാം എന്ന ലെവൽ ആയിരിക്കുകയാണ് കാര്യങ്ങൾ. നിങ്ങളുടെ തീന്മേശയിൽ എന്തുണ്ടാകണം, എന്തുണ്ടായിക്കൂടാ എന്ന് വരെ അവർ തീരുമാനിക്കുന്നു.
പശു സംരക്ഷകർ എന്ന് പറഞ്ഞ നടക്കുന്നവരുടെ അഴിഞ്ഞാട്ടം വർധിപ്പിക്കാൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അങ്ങനെ നടന്നാൽ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ശരിക്കും പറഞ്ഞാൽ ഇരു കാലികളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു . ഇത് നാൽക്കാലികളുടെ കാലമാണ്. അവർക്കായി ആധാർ കാർഡും ആംബുലൻസും വരെ പ്രാബല്യത്ത്ൽ വന്നു. ഇനിയെന്നാണാവോ തൊഴുത്തിൽ എ സിയും ഹോം തീയേറ്ററും വേണമെന്ന് പറയുക?.
ഒരു കൂട്ടം മതവിഭാഗക്കാരെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഈ വിജ്ഞ്ജാപനമെന്ന് വ്യക്തം. സംഘ്പരിവാർ രാഷ്ട്രീയവും ഇതിനു പിന്നിലുണ്ട്. ബലി നൽകാൻ പാടില്ലെന്ന നിബന്ധന വഴി വിശ്വാസത്തിലും കത്തിവെക്കുകയാണ് കേന്ദ്രം. പാലിനും മറ്റുമായി വളർത്തുന്ന കാലികളെ, അതിനു കൊള്ളാതാകുേമ്പാൾ വിറ്റൊഴിവാക്കുന്ന കർഷകർക്ക് ആ ഇനത്തിൽ കിട്ടുന്ന വരുമാനം ഇല്ലാതാക്കുക കൂടിയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇങ്ങനെ വരുന്ന കാലികളെ വിൽക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലെന്ന് ഈ വിജ്ഞ്ജാപനം പുറപ്പെടുവിച്ചവർക്കും അറിയാം. അപ്പോൾ അവരുടെ ലക്‌ഷ്യം മൃഗസംരക്ഷണമല്ല. കേന്ദ്രത്തിന്റെ ഈ നടപടി എന്തായാലും കേരളത്തിൽ ചെലവാകില്ലെന്ന് ഉറപ്പാണ്. പക്ഷെ ബി ജെ പിക്ക് പിടിപാടുള്ള സംസഥാനങ്ങളെ ഇത് കാര്യമായി ബാധിക്കും.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം കന്നുകാലി വിപണന നിയന്ത്രണ ചട്ടം -2017 ആണ് പരിസ്ഥിതി മന്ത്രാലയം ഈ വിജ്ഞ്ജാപനം കൊണ്ടുവന്നിരിക്കുന്നത്. മൃഗ സ്നേഹം, അല്ലെങ്കിൽ മൃഗ സംരക്ഷണം എന്നാണ് ഇവർ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് പശു, കാള, എരുമ, പോത്ത് , ഒട്ടകം എന്നിവയെ മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആടും കോഴിയും താറാവും പന്നിയും മൃഗങ്ങൾ അല്ലെ?. അവർക്ക് കിട്ടാത്ത സ്നേഹം എന്തിനാണ് മറ്റുള്ള മൃഗങ്ങൾക്ക് നൽകുന്നത്?.
ഫലത്തിൽ എല്ലായിനം കാലി കശാപ്പും വിലക്കുന്ന വിജ്ഞാപനം അംഗീകരിക്കില്ലെന്ന് കേരളം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. കന്നുകാലി സംരക്ഷണം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപെട്ട വിഷയമായതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് കൂടിയാലോചനകൾ നടന്നിട്ടില്ല. ആരോടും ആലോചിക്കാതെ സ്വയം തീരുമാനിക്കാം എന്ന് കേന്ദ്ര സർക്കാരിന് തോന്നിയിരിക്കാം. അപ്പോൾ ഇന്ത്യയെന്ന് പറഞ്ഞാൽ ഡൽഹി മാത്രമായി ചുരുങ്ങിയോ? അങ്ങനെ സ്വയം തീരുമാനമെടുത്ത് അത് പൗരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മൂരാച്ചി ഭരണത്തെ കണ്ണമടച്ച് അങ്ങ് അംഗീകരിക്കാന്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിന് കഴിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....