ഹരീഷ് സാല്‍വെ പിണറായി വിജയനു വേണ്ടി ലാവ്‌ലിന്‍ കേസില്‍ ഹാജരായി.സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയന്‍.രാജഗോപാലിന് തെറ്റിയെന്നു പറഞ്ഞവര്‍ക്കും പണിപാളി.
ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്നാണ് പിണറായി രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്.എന്നാല്‍ കേസ് സുപ്രീം കോടതി പരിഗണിക്കുകയും സാല്‍വേ ഹാജരാകുകയും ചെയ്‌തെന്നാണ് രാജഗോപാലിന്റെ വാദം.മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഇന്ന് രാജഗോപാല്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും
സുപ്രീംകോടതിയില്‍ സാല്‍വേ ഹാജരായതു സംബന്ധിച്ച് രാജഗോപാല്‍ രേഖാമൂലം നല്‍കിയ 4166#ാ#ം നമ്പര്‍ ചോദ്യത്തിനുള്ള ഉത്തരത്തിനാണ് സാല്‍വേ ഹാജരായില്ലെന്ന മറുപടി നല്‍കിയത്.'ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചതിന് നാളിതുവരെ ചിലവായ തുകയുടെ കണക്ക് ബോധ്യപ്പെടുത്താമോ എന്ന ചോദ്യത്തിനാണ് മറുപടി നല്‍കിയിരിക്കുന്നത്.മെയ് 17 നാണ് രാജഗോപാല്‍ സഭയില്‍ ഈ ചോദ്യമുന്നയിച്ചത്.മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉത്തരം'സാല്‍വേ സുപ്രീം കോടതിയില്‍ ഹാജരായില്ല'എന്നാണ്.
എന്നാല്‍ ലാവ്‌ലിന്‍ കേസിനു വേണ്ടി് സുപ്രീം കോടതിയില്‍ ഹരീഷ് സാല്‍വെ ,എഫ് എസ് നരിമാന്‍ എന്നിവര്‍ ഹാജരായതായി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്.2009 ആഗസ്റ്റ് 30 നാണ്‌സാല്‍വേ ഹാജരായിരിക്കുന്നത്.അന്ന് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു.വി എസായിരുന്നു അക്കാലത്ത് കേരളാ മുഖ്യമന്ത്രി.ഫീസിനത്തില്‍ നല്ല തുക സാല്‍വേയ്ക്ക് നല്‍കിയിട്ടുമുണ്ട്
. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയിലെത്തിയതിങ്ങനെ
ലാവ്‌ലിന്‍ കേസ് കത്തി നിന്ന കാലത്ത് കേസ് സിബിഐയേക്കൊണ്ട് അന്വേഷിപ്പിക്കാന്‍ അന്ന് ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ് ഉത്തരവിട്ടു.ഇതിനെതിരെ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചു.അന്ന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍,ജസ്റ്റിസ് ബി എസ് സുദര്‍ശന്‍ റെഡ്ഡി എന്നിവരുള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കോടതിയില്‍ പിണറായിക്കു വേണ്ടി നരിമാനും സംസ്ഥാന സര്‍ക്കാരിനു വേണ്ടി സാല്‍വേയും ഹാജരായി.അന്ന് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച സാല്‍വേ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു.
അന്നത്തെ ഒരു മുഖാമുഖം പരിപാടിയില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.തന്നെയുമല്ല സാല്‍വേ ഹാജരായിട്ടും അനുകൂല വിധി കിട്ടാത്തത് പിണറായിയെ ചൊടിപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതെല്ലാം മറച്ചുവെച്ചും സൗകര്യപൂര്‍വ്വം മറന്നുമാണ് പിണറായി രാജഗോപാലിനു മറുപടി നല്‍കിയത്
ഈ കേസില്‍ ഹാജരായ ഹരീഷ് സാല്‍വേയും എഫ് എസ് നരിമാനും സുപ്രീം കോടതിയില്‍ഏറ്റവുമധികംപ്രതിഫലം പറ്റുന്ന അഭിഭാഷകരാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....