സഞ്ചാരികളുടെയും സിനിമാക്കാരുടെയും പറുദീസയാണ് കാശ്മീര്‍.അത്ര സുന്ദരമാണ് ആ നാട്.പക്ഷെ മുപ്പതണ്ടാനിടയില്‍ കാശ്മീരില്‍ ചിത്രീകരിച്ച കാശ്മീരി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അവിടെ തീയേറ്ററുകളില്ല.അഥവാ ഇനി പ്രദര്‍ശിപ്പിക്കാമെന്നു വെച്ചാല്‍ കാണാന്‍ ആളുമില്ല.അതിനിടയിലാണ് മുപ്പതു പതിറ്റാണ്ടിനപ്പുറം കാശ്മീരിയില്‍ ഒരു സിനിമ എത്തുന്നത്. .എന്നാല്‍ ഹുസൈന്‍ ഖാന്‍ എന്ന സംവിധായകന്‍ വളരെ റിസ്‌ക എടുത്ത് കാശ്മീര്‍ ഡെയ്‌ലി എന്ന ചിത്രം പുറത്തിക്കിയത്.എന്നാല്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാനത്ത് തീയേറ്ററുകളില്ല.വളരെ കഷ്ടപ്പെട്ടും കടം വാങ്ങിയുമാണ് ഹുസൈന്‍ ഈ സിനിമ ഒരുക്കിയത്. നാട്ടിലെ ജനങ്ങളെ സിനിമ കാണിക്കാന്‍ സംവിധായകന്‍ ഒരു ഹാള്‍ വാടകയ്‌ക്കെടുത്തു .പക്ഷെ ചിത്രം കാണാന്‍ ആളില്ല.എഴുപതു ലക്ഷം മുതല്‍മുടക്കിയ ചിത്രം വന്‍ നഷ്ടമായേക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.
ഹുസൈന്റെ മൂന്നര വര്‍ഷത്തെ അധ്വാനവും കടം വാങ്ങിയ പണവും കടലില്‍ കലക്കിയ കായം പോലെ ആയേക്കും.കാശ്മീരി,ഉറുദു ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ മയക്കുമരുന്നു മാഫിയയെക്കുറിച്ചും താഴ് വരയിലെ തൊഴിലില്ലായ്മയെക്കുറിച്ചുമൊക്കെ അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ കഥയാണ് പറയുന്നത്
അവിടെ ആര്‍ക്കും സിനിമ ഇഷ്ടമില്ലാതിരുന്നിട്ടൊന്നുമായിരിക്കില്ല തീയേറ്ററുകളില്ലാത്തത്.എപ്പോഴും യുദ്ധഭീതിയിലും ആക്രമണങ്ങളിലും ഭീതി കലര്‍ന്ന് ജീവിക്കുന്ന അതിര്‍ത്തിയിലെ ജനതയ്ക്ക് സിനിമയേക്കള്‍ പ്രധാനം അതിജീവനം തന്നെ.തീവ്രവാദം അതിശക്തമായ 1989 മുതല്‍ കാശ്മീരില്‍ സിനിമകളുടെ പ്രദര്‍ശനത്തിന് വിലക്കാണ്.കാശ്മീര്‍ സിനിമകളുടെ കാലം(1960-89 വരെ)ജഗ്ജീറാം പാല്‍ സംവിധാനം ചെയ്ത മെയ്ന്‍സ് റാത് ആണ് കാശ്മീരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യ കാശ്മീരി സിനിമ.പിന്നീട് കവി മെഹ്ജൂറിന്റെ ജീവകഥയെ ആസ്പദമാക്കി ഉറുദുവിലും കാശ്മീരിയിലുമായി കാശ്മീര്‍ സര്‍ക്കാരും ഇന്‍ഡ്യന്‍ സിനിമാ നിര്‍മ്മാതാവ് പ്രഭാത് മുഖര്‍ജിയും സംയുക്തമായി നിര്‍മ്മിച്ച ഷയാര്‍-ഇ -കാശ്മീര്‍ മെഹ്ജൂര്‍ ആണ് പിന്നീട് കാശ്മീരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ.പിന്നിട് വര്‍ഷങ്ങള്‍ക്കു ശേഷം താഴ് വരയിലേക്ക് ജ്യോതി സ്വരൂപ് സംവിധാനം ചെയ്ത കാശ്മീരി ചിത്രം ബാബാജി എത്തിയെങ്കിലും കാശ്മീരില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു.1989 ല്‍ ഈങ്ക്വിലാബ് എന്ന ചിത്രം കാശ്മീരില്‍ പ്രദര്‍ശനത്തിന് തയ്യാറെടുത്തെങ്കിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നാടിനെ നശിപ്പിച്ചതോടെ കാശ്മീരിലെ സിനിമാ വ്യവസായം പൂര്‍ണമായും തടസ്സപ്പെട്ടു.
കാശ്മീരില്‍ വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ആ നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.അതുകൊണ്ടു തന്നെ കള്ള ഡിവിഡികളും സിഡികളും നാട്ടില്‍ സുലഭമാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....