News Beyond Headlines

30 Saturday
November

എന്തിനവര്‍ രജനീകാന്തിനെ ഭയക്കുന്നു?

കന്നഡിഗയായ ജയലളിത തമിഴകം ഭരിച്ചു,മലയാളിയായ എം ജി രാമചന്ദ്രന്‍ തമിഴകം ഭരിച്ചു.പിന്നെന്താ കന്നഡിഗനായ രജനീകാന്തിനു മാത്രം ഊരു വിലക്ക്.അതും ഇത്രയും കാലം തമിഴ് ജനത നെഞ്ചോട് ചേര്‍ത്തു പിടിച്ചു കൊണ്ടു നടന്ന തലൈവരെ മാത്രം രാഷ്ട്രീയത്തില്‍ പ്രവേശനത്തില്‍ നിന്നു വിലക്കുന്നതെന്തിന്? രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ ആരൊക്കെയോ പേടിക്കുന്നുണ്ടെന്നു വ്യക്തം.
കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനീകാന്ത് തന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കിയിരുന്നു.ഇതിനു ശേഷം ദേശീയ രാഷ്ട്രീയത്തിലും തമിഴകത്തും ഈ വാര്‍ത്ത ചൂടപ്പം പോലെ പടരുകയാണ്.ഇതിനിടയില്‍ രജനീകാന്ത് ബിജെപിയുമായി അടക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് എവിടെയും..അതിനിടയില്‍ന ബിജെപി അധ്യക്ഷന്‍ അമിത്ഷായും ദേശീയ നേതാവ് നിധിന്‍ ഗഡ്കരിയും അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ അഭ്യൂഹത്തിന് ശക്തി പ്രാപിച്ചിരിക്കുകയാണ്.പാര്‍ട്ടിയില്‍ അദ്ദേഹത്തിന് കൃത്യമായ സ്ഥാനമുണ്ടെന്നു ഗഡ്ഗരി പറഞ്ഞിരുന്നു
ജയലളിതയുടെ മരണശേഷം തമിഴകത്തിന് ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ പോരായ്മയുണ്ട്.ഒ പനീര്‍ശെല്‍വത്തിന്റെ പുറത്താക്കലും ശശികലയുടെ ജയില്‍വാസവും തമ്മില്‍തല്ലലില്‍ പാര്‍ട്ടിയുടെ ചിഹ്നം നഷ്ടപ്പെട്ടതുമൊക്കെ എ ഐ ഡി എം കെയുടെ പരാജയത്തിന് ആക്കം കൂട്ടുന്നു.പിന്നെ ഡിഎംകെ ,സ്ഥാപക നേതാവ് എം കരുണാനിധിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്.സ്റ്റാലിനും കനിമൊഴിയുമൊക്കെയുള്ള ഡിഎംകെ രാഷ്ട്രീയത്തിന് ഇനിയും സാധ്യതകളുണ്ടെങ്കിലും ചില പോരായ്മകള്‍ ഭാവി കാല രാഷ്ട്രീയത്തിലെ അവരുടം സാധ്യതകള്‍ക്കും മങ്ങലേല്‍പിക്കുന്നു.ഇവിടെയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.കന്നഡിഗനാണെങ്കിലും രജനിയുടെ തട്ടകം തമിഴ്‌നാടാണ്.തമിഴ്‌സിനിമയുടെ രക്തമാണ് അദ്ദേഹം.കന്നഡ നാടല്ല തമിഴ്‌നാടാണ് അദ്ദേഹം സ്വന്തമായി കണ്ടത്.
ഇതിനു മുന്‍പേ രജനിക്ക് വേണമെങ്കില്‍ തമിഴരുടെ രക്ഷകനാകാമായിരുന്നു.എന്നാല്‍ രണ്ടു പതിറ്റാണ്ടു മുന്‍പ് ജയലളിതയുടെയും മന്നാര്‍ഗുഡി കസിന്‍സിന്റെയും അഴിമതിക്കെതിരെ ആഞ്ഞടിച്ച രജനി പക്ഷെ അതിനുശേഷം സജീവ രാഷ്ട്രീയ ചര്‍ച്ചകളിലേക്കു വന്നതേയില്ല.അന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അധികാരഭ്രഷ്ടയാക്കപ്പെട്ട ജയലളിത2001 ല്‍ അധികാരത്തിലെത്തിയപ്പോള്‍ രജനിയോട് രാഷ്ട്രീയ പകപോക്കല്‍ നടത്തിയില്ല.എന്നാല്‍അന്ന് രാഷ്ട്രീയത്തിലേക്ക് വരാന്‍ രജനി ആഗ്രഹിച്ചില്ല.അക്കാലത്ത് വിജയകാന്ത് തമിഴകത്ത് രാഷ്ട്രീയക്കളിക്കിറങ്ങിയെങ്കിലും പടം പൊളിഞ്ഞ#ു പാളീസായി .അന്ന് വിജയകാന്ത് ഉണ്ടാക്കിയെടുത്ത പാര്‍ട്ടിയും പൊളിഞ്ഞു.
പക്ഷെ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയൊന്നും രജനീകാന്ത് രാഷ്ട്രീയത്തിലെത്തില്ല.കാരണം ഇന്നദ്ദേഹത്തിന് ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചെന്നാലും വലിയ സാധ്യതകളാണുള്ളത്.പിന്‍തുടര്‍ന്നു പോരുന്ന ദ്രാവിഡ പാര്‍ട്ടികളെ വെട്ടിനിരത്തി സ്വന്തമായൊരു തട്ടകം തമിഴ്‌നാട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യം ഭരിക്കുന്ന ബിജെപിയിലേക്കാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതായിരിക്കും.വടക്കേ ഇന്‍ഡ്യയില്‍ തരംഗമാകുമ്പോഴും മോദി പാര്‍ട്ടിക്ക് ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ കഴിയാത്തതിന് അവരൊരു മറുമരുന്ന് രജനീകാന്തിലൂടെ കണ്ടെത്തിയേക്കുമെന്ന് വ്യക്തം.2019 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് തമിഴകത്തിന്റെ തലവരമാറ്റാന്‍ ബിജെപിയ്‌ക്കൊപ്പം എത്തണമെന്നാണ് അവരുടെ ആഗ്രഹം.
ഇതിനിടയില്‍ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഫാന്‍സിനെ കണ്ട രജനീകാന്ത് ഒരു യുദ്ധത്തിന് തയ്യാറാകാന്‍ ആവശ്യപ്പെടുന്നുണ്ട്.രജനീകാന്ത് എങ്ങിനെ എവിടെ നിന്നാലും തമിഴ് രാഷ്ട്രീയം കലങ്ങും.മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന സ്റ്റാലിനും അമ്മ ജയലളിതയുടെ വ്യക്തിപ്രഭാവത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കാമെന്നു കരുതുന്ന എഐഡിഎംകെയ്ക്കും രജനിയുടെ രാഷ്ട്രീയ പ്രവേശനം കടുത്ത വെല്ലുവിളിയാണ്. എന്തായാലും തമിഴകത്തിന് കന്നഡക നേതാവിനെ ആവശ്യമില്ലെന്നു പറഞ്ഞും പറയിപ്പിച്ചും ചിലര്‍ പണി തുടങ്ങിയിട്ടുണ്ട്.പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പ്രതിഷേധവും കോലംകത്തിക്കലുമൊക്കെയായി അരങ്ങു തകര്‍ക്കുകയാണ്.പക്ഷെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഒന്നു നിനച്ചിട്ടുണ്ടെങ്കില്‍ നൂറു നിനച്ച മാതിരി,അതു സംഭവിക്കുക തന്നെ ചെയ്യും

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....