ഇടുക്കി : ഭൂമികയ്യേറ്റ അഹളത്തിന്റെ മറവില്‍ താളം തെറ്റിപ്പോയ പട്ടയ വിതരണ നടപടി വേഗത്തിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ നേട്ടമാവുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലേറയായി ഇടുക്കിക്കാര്‍ ആവശ്യപ്പെട്ടിരുന്ന ഉപാധിരഹിത പട്ടയത്തിന്റെ വിതരണോത്ഘാടനം കൂടിയാണ് ഇടുക്കിയില്‍ നടന്നത്. മൊത്തം 5500 ഓളം പട്ടയമാണ് ഇടുക്കിയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 3500 പട്ടയങ്ങളും 1993ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം 1977 ജനുവരി 1നു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്കാണ്. കേന്ദ്രാനുമതിയോടെ നല്‍കുന്ന ഈ പട്ടയങ്ങള്‍ ഉപാധിരഹിതമാണ് . മുന്‍പ് പലപ്പോഴും ഉപാധരിഹിതം എന്ന് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര നിയമങ്ങള്‍വില്ലനായിരുന്നു.
മുന്‍പ് പട്ടയം ലഭിച്ചിരുന്നെങ്കിലും ആ ഭൂമി ബാങ്ക്ലോണ്‍ നല്‍കുന്നതിന് ഈടായി സ്വീകരിക്കുന്നതില്‍ വിമുഖതയുണ്ടായിരുന്നു. അത് മറികടക്കുന്നതിനായി ഭൂമി പണയപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഇളവ് ചെയ്തിട്ടുമുണ്ട്. വീട് വയ്ക്കാനോ കൃഷി ആവശ്യത്തിനോ ഭൂമി അഭിവൃദ്ധിപ്പെടുത്തുന്നതിനോ സര്‍ക്കാരിനോ ധനകാര്യ സ്ഥാപനത്തിനോ പണയം വയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ 1986 ലെ വൃക്ഷസംരക്ഷണ നിയമത്തിന്റെ 22ാം സെക്ഷനനുസരിച്ച് ഏതു മരം മുറിക്കാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ലഭ്യമാകുന്ന ഇളവ് 2017 മെയ് 21ന് നല്‍കുന്ന പട്ടയങ്ങള്‍ക്ക് കൂടി ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കി. ഇതുകൂടി ലഭിച്ചാല്‍ സാധാരണക്കാരായ പല കര്‍ഷകര്‍ക്കും തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഇതോടെ ഇടുക്കിയിലെ സാധാരണക്കാര്‍ക്ക് ഇടയില്‍ വലിയ രാഷ്ട്രീയ നേട്ടമാണ് ഇടതുമുന്നണിയും , സി പി എമ്മും നേടിയെടുക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി സഖ്യത്തിലേര്‍പ്പെടുമ്പോള്‍ സി പി എം വാഗ്ദാനം ചെയ്തിരുന്നത് ഈ രീതിയില്‍ പട്ടയ വിതരണം നടത്തും എന്ന ഉറപ്പായിരുന്നു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പട്ടയത്തില്‍ ഉപാധികള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം നല്‍കുന്ന പട്ടയങ്ങള്‍ക്കാണ്. പതിച്ചു നല്‍കാമെന്ന് കണ്ടെത്തിയ റവന്യൂ ഭൂമിയിലെ കൈവശക്കാര്‍ക്കും ചട്ടത്തില്‍ പറയുന്ന അര്‍ഹത ഉറപ്പാക്കിയിട്ടുള്ള ഭൂരഹിതര്‍ക്കുമാണ് 1964 ലെ ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു നല്‍കുന്നത്. കൃഷിക്ക് ഒരു ഏക്കറും ഭവന നിര്‍മ്മാണത്തിന് 15 സെന്റുമാണ് ഇത്തരത്തില്‍ പതിച്ചുനല്‍കാന്‍ കഴിയുക. ഇങ്ങനെ പട്ടയം കിട്ടുന്നവര്‍ക്ക് ഭൂമി കൈമാറാന്‍ 25 വര്‍ഷം കഴിഞ്ഞേ സാധ്യമാകുമായിരുന്നുള്ളു. ഇത് 12 വര്‍ഷമായി റവന്യൂ വകുപ്പ് ഇപ്പോള്‍ കുറച്ചിട്ടുണ്ട്.
റവന്യൂ വകുപ്പ് സി പി ഐ യുടെ കയ്യിലാണെങ്കിലും ഇടുക്കിയില്‍ അവര്‍ക്ക് ഇതിന്റെ രാഷ്ട്രീയ നേട്ടം കിട്ടാതെ പോകുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെ അവര്‍ ശത്രു പക്ഷത്ത് ആക്കിയതുകൊണ്ടാണ് . അതിനൊപ്പം യു ഡി എഫില്‍ കേരളകോണ്‍ഗ്രസുകള്‍ ഇല്ലാ എന്നതും നിലവിലെ നേട്ടം പിണറായിക്കും സംഘത്തിനും മാത്രം ലഭിക്കുന്നതിനു കാരണമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....