തട്ടിപ്പ് വിവാഹത്തിന് വേണ്ടി ഇന്ത്യാക്കാരുള്‍പ്പടെയുള്ള വൃദ്ധന്‍മാര്‍ക്ക് കിഴക്കന്‍ യൂറോപ്പിലെ യുവതികളെ വില്‍ക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. വിദേശത്ത് മികച്ച ജോലിയും ശമ്പളവും വാഗ്ദാനം നല്‍കി യാണ് ഈ മനുഷ്യക്കടത്ത് വ്യാപകമാകുന്നത്. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
മനുഷ്യക്കടത്തിന് പിന്നാലെ പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരും പാകിസ്താന്‍കാരുമാണ് യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. വൃദ്ധന്മാരാണ് കൂടുതലായും ആവശ്യക്കാരായി ഇവിടെ എത്തുന്നത്. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി മാറിയിരിക്കുകയാണ് ഇത്തരം മനുഷ്യ കടത്തുകള്‍.
വിവാഹ വാഗ്ദാനം നല്‍കിയാണ് ഇവര്‍ സ്ത്രീകളെ കൊണ്ട് വരുന്നത്. അങ്ങനെ കൊണ്ട് വരുന്ന സ്ത്രീകളെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.
ഇത്തരത്തില്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോയിലും മറ്റും അനേകം ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷത്തില്‍ വ്യക്തമായിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്‍മാര്‍ കിഴക്കന്‍ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം മാര്യേജുകള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നടക്കുന്ന വിവാഹ ബന്ധങ്ങള്‍ അഞ്ച് വര്‍ഷം പോലും തികയാറില്ലെന്നാണ് പറയുന്നത്.കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരം തട്ടിപ്പ് വിവാഹത്തിന് വേണ്ടി സ്‌കോട്ട്‌ലന്റില്‍ എത്തിയത് 150 ന് മുകളില്‍ ആളുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....