കോടതിയലക്ഷ്യത്തിന് നിയമനടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണ്ണന്‍ വീണ്ടും സുപ്രീംകോടതിയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്.മാനസിക വൈദ്യപരിശോധനയ്ക്ക് കര്‍ണന്‍ വിധേയനാകണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തിരസ്‌ക്കരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാനാരുടെയും വേലക്കാരനല്ലെന്നും സുപ്രീംകോടതി എന്റെ നാഥനല്ലെന്നുമുള്ള കടുത്ത ആരോപണങ്ങളാണ് കര്‍ണന്‍ ഇന്‍ഡ്യാ റ്റുടേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ''എനിക്ക് വൈദ്യപരിശോധന ആവശ്യമില്ല,തന്നെയുമല്ല വൈദ്യപരിശോധനയ്ക്ക് വിധേയനാകാനുള്ള മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് കോടതിയുമല്ല,ആര്‍ക്കെങ്കിലും വൈദ്യപരിശോധന ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അതു കോടതിയില്‍ ഉന്നയിക്കണം.അവരുടെ അനുമതിയോടെ വേണം വൈദ്യപരിശോധന നടത്താന്‍.എന്നാല്‍ തന്റെ കാര്യത്തില്‍ ഡോക്ടര്‍ തന്നോട് സംസാരിക്കുകയും തന്റെആരോഗ്യസ്ഥിതിയില്‍ തൃപ്തനാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തതാണ്.പിന്നെ എന്തിനാണ് കോടതി ഇത്തരത്തില്‍ അനാവശ്യമായി നിര്‍ദ്ദേശം നല്‍കിയത് എന്ന് വ്യക്തമല്ലെന്നും കര്‍ണന്‍ ആരോപിച്ചു. കോടതി നിര്‍ദ്ദേശമനുസരിച്ച് ബംഗാള്‍ ആരോഗ്യമന്ത്രാലയത്തിലെനാലംഗ മെഡിക്കല്‍ സംഘം പരിശോധനയ്ക്കായി ജസ്റ്റിസ് കര്‍ണന്റെ വീട്ടിലെത്തിയെങ്കിലും മാനസീകമായി താന്‍ ആരോഗ്യവാനാണെന്നും പരിശോധനയ്ക്ക് തയ്യാറാകില്ലെന്നും അറിയിച്ച് സംഘത്തെ തിരിച്ചയച്ചു,എന്തുകൊണ്ടാണ് മെഡിക്കല്‍ പരിശോധനയ്ക്ക് താന്‍ വിധേയനാകാത്തതെന്ന് എഴുതിതയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റും മെഡിക്കല്‍ സംഘത്തിന് കര്‍ണന്‍ കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട് ടമഡിക്കല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ജഡ്ജിമാര്‍ക്ക് ഭ്രാന്താണെന്ന ആരോപണവും കര്‍ണന്‍ ഉന്നയിച്ചു.ദളിതനായതുകൊണ്ടാണ് താന്‍ ക്രൂശിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ജഡ്ജിമാരുടെ സംഘമാണ് കര്‍ണന് ജാമ്യമില്ലാത്ത വാറന്റ് കര്‍ണനെതിരെ പുറപ്പെടുവിച്ചത്. കൃത്യമായ തെളിവുകളില്ലാതെ രാജ്യത്തെ പ്രധാനപ്പെട്ട നിരവധി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നിയമമന്ത്രിക്കും ജസ്റ്റിസ് കര്‍ണന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....