News Beyond Headlines

29 Friday
November

‘മാണി’സിപിഐയ്‌ക്കൊരു മുന്നറിയിപ്പ്‌

കോട്ടയത്ത് ഇന്നു നടന്നത് ഒരു രാഷ്ട്രീയ കുതികാല്‍വെട്ടലെന്നതിലുപരി ഇടതു വലതും മാറിമാറി ഭരിക്കുന്ന സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയൊരു 'പൊളിറ്റിക്കല്‍ സ്ട്രാറ്റജി'യായാണ് വിലയിരുത്തേണ്ടത്.സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഭരണം കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേടിയെടുത്തതോടെ ഒരു പരിധി വരെ വിജയം സിപിഎമ്മിനു തന്നെയാണ് .മാണി വഴി സിപിഐ യ്ക്കിട്ടൊരകു പണി ,അതാണ് രാഷ്ട്രീയ ചാണക്യ തന്ത്രം.യു ഡി ഫിനെ വിട്ട മറ്റൊരു പാളയത്തില്‍ കയറിക്കൂടാന്‍ ശ്രമിച്ച മാണിയുടെ ബുദ്ധിയ്ക്ക് പിന്‍ബലമേകിയത് എന്തായാലും കോട്ടയത്തെ ഇടതു നേതാക്കള്‍മാത്രമായിരിക്കില്ല.കോട്ടയത്തെ സിപിഎം നേതൃത്വത്തിന് ഏറ്റവുമടുപ്പമുള്ള സംസ്ഥന സെക്രട്ടറി കോടിയേരിയുമായി നടത്തിയ മാണിയുടെ ചര്‍ച്ച വിജയത്തിലെത്തിച്ചത് സിപിഎമ്മുകാര്‍ തന്നെയാണ് എന്നു വേണം കരുതാന്‍.പിണറായി വിജയനേക്കാള്‍ കോട്ടയത്തേ സെക്രട്ടറിയ്ക്ക് അടുപ്പം കോടിയേരിയോടു തന്നെയാണ് എന്ന് പുതിയ രാഷ്ട്രീയ നീക്കം ശക്തമായി കാണിച്ചു തരുന്നു കോണ്‍ഗ്രസിനിട്ട് കൊടുത്ത കൊട്ടിനേക്കാള്‍ അധികാരത്തിലേറിയതു മുതല്‍ സിപിഎമ്മിനെ നഖശിഖാന്തം എതിര്‍ക്കുകയും മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും പോര് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധികാര രാഷ്ട്രീയത്തില്‍ അമര്‍ന്നിരുന്ന് ഭരിക്കണമെങ്കില്‍ ചില വിട്ടുവീഴ്ചകളുണ്ടാക്കണമെന്നും സിപിഎം സിപിഐയ്ക്കു നല്‍കുന്ന മറുപടി തന്നെയാകും മാണിയുമായുള്ള കൂട്ട്.
പിന്നെ കേരളാ കോണ്‍ഗ്രസുകാര്‍ ആദ്യമായൊന്നുമല്ല ഇടതിലേക്കു വരുന്നത്.ഈ ഇടതുപക്ഷം തന്നെ നേരത്തേ യുഡിഎഫിനോട് പിണങ്ങി ഇടതുപാളയത്തില്‍ ചേക്കേറിയ കേരളാ കോണ്‍ഗ്രസ്(ബി)ക്കാരനായ അച്ഛന്‍ ബാലകൃഷ്ണ പിള്ളയെയും മകന്‍ ഗണേശ്കുമാറിനെയും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.അതുകൂടാതെ പത്തനാപുരത്ത് ഗണേശിനെ നിര്‍ത്തി ജയിപ്പിച്ചെടുക്കുകയും ചെയ്തു.അതുകൊണ്ടു തന്നെ കേരളാകോണ്‍ഗ്രസിനെ വരവിനെ മാണിയെ എതിര്‍ക്കാന്‍ ഇടതുപക്ഷക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎംകാര്‍ക്ക് എതിര്‍ക്കാനും കഴിയില്ല.ബാര്‍കോഴ അഴിമതി ഉയര്‍ത്തി മാണിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണെങ്കില്‍ ആ പോളിസിയും ഇവിടെ നടപ്പാകില്ല.കാരണം ബാറില്‍ മാണി അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല.അതു തന്നെയുമല്ല അന്ന് മാണി എക്‌സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ അല്ല താനും.ധനകാര്യമന്ത്രി കോഴ വാങ്ങി ഒപ്പിട്ടെന്നു മാത്രമാണ് ബാറില്‍ മാണിക്കെതിരെ വരുന്ന ആരോപണം.ഇതൊന്നും പക്ഷെ അഴിമതിക്കാരനായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്ന ബാലകൃഷ്ണപിള്ളയോടൊപ്പം വരുന്നില്ല താനും.പിന്നെ മാണിയെ എതിര്‍ക്കുന്നത് വിഎസ് പക്ഷമായിരിക്കും.ഇടതില്‍ പ്രഭ മങ്ങി നില്‍ക്കുന്ന നേതാവിന് ആ എതിര്‍പ്പ് ശക്തമാക്കി നിലനിര്‍ത്താന്‍ കഴിയുകയുമില്ല.
പിന്നെ സിപിഎമ്മിന്റെ മറ്റൊരു തന്ത്രം കൂടിയാണ് ഇവിടെ കണ്ടത്.കേരളത്തില്‍ വളര്‍ന്നു വരുന്ന ബിജെപി പാളയത്തിലേക്ക്‌പോകാന്‍ മാണി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള തടയിടല്‍ കൂടിയാണിത്.ദേശീയ തലത്തില്‍ ബിജെപി നേതൃത്വത്തോട് അടുത്ത് മകന്‍ ജോസ് കെ മാണിക്കൊരു മന്ത്രി സ്ഥാനം സ്വപ്നം കണ്ട മാണിസാറിനെ കൂടി ഒതുക്കി നിര്‍ത്തി.അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ബിജെപിയേക്കാള്‍ വോട്‌ഷെയറുള്ള മാണിയെ ബിജെപി അവരുടെ കൂടെ നിര്‍ത്തുകയും മോദി തരംഗത്തില്‍ കേരളം കൂടി ഉള്‍പ്പെടുകയും ചെയ്തതാലുണ്ടാകാവുന്ന പുതിയ രാഷ്ട്രീയ ചുറ്റുപാട് ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി സിപിഎം ഈ നീക്കത്തിലൂടെ നേടിയെന്നു വേണം കരുതാന്‍.ഇനി പെട്ടന്ന് ചെന്ന് ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായെ കണ്ട് പുതിയൊരു ബാന്ധവം ഉറപ്പിക്കാന്‍ എന്തായാലും മാണിക്ക് കഴിയില്ല.
മാണിയെ മുന്നില്‍ നിര്‍ത്തി സിപിഎം നടത്തിയ പുതിയ രാഷ്ട്രീയ പോരാട്ടമാകും വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നത്.മാണിയുടെ കൂടെയുള്ള പിജെ ജോസഫ് പുതിയ നീക്കത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.ഇടതു പക്ഷത്തോടു പിണങ്ങി മാണി ക്യാമ്പില്‍ ചേക്കേറിയ ജോസഫിന് പുതിയ കരുനീക്കത്തില്‍ എന്തു താല്‍പര്യമാണ് ഉളളതെന്ന് വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാം.പുതിയ ബാന്ധവങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റമാകും ഉണ്ടാക്കുക

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....