നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇപ്പോഴും നടക്കുകയാണ്. ജിഷകേസിലെ അന്തിമ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇനിയും കണ്ടെത്താൻ പലതുമുണ്ടെന്നും ഡിജിപി ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ, ജിഷ വധക്കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. സർക്കാർ ഉന്നയിച്ച വാദങ്ങള്‍ പ്രതിഭാഗം ഉപയോഗപ്പെടുത്തുമോ എന്നാണ് ഇപ്പോഴുള്ള ആശങ്ക.
കേസില്‍ ഇതുവരെ 13 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഓഗസ്‌റ്റോടെ വിചാരണ പൂര്‍ത്തിയാവുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 28നാണ് ജിഷ കൊലചെയ്യപ്പെട്ടത്. ജിഷയുടെ കൊലപാതകം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് അമീറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
കേരളം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൊലപാതകമായിരുന്നു ജിഷ വധ കേസ്. എങ്കിലും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് കേസ് തുടങ്ങിയ അടുത്ത് തന്നെ ഇപ്പോഴും നില്‍ക്കുന്നു എന്നതുകൊണ്ട് മനസ്സിലാകുന്നത്. അതിനുശേഷവും നിരവധി കൊലപാതകങ്ങള്‍ നടന്നു. എല്ലാം തുടങ്ങിയടുത്ത് തന്നെ ഇപ്പോഴും നില്‍ക്കും. എല്ലായിപ്പോഴും സ്ത്രീകളും കുട്ടികളും ആശങ്കയുടെ മുള്‍മുനയില്‍ തന്നെയാണ് നില്‍ക്കുന്നത്. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കിട്ടാതെ ഈ അധിക്രമങ്ങള്‍ക്ക് ഒരു പരിഹാരം കാണുക അസാധ്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....