കേരള നിയമസഭയ്‌ക്ക് ഇന്ന് അറുപതു വയസ്. സംസ്‌ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള സര്‍ക്കാര്‍ 1957 ഏപ്രില്‍ അഞ്ചിനാണു സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്. ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28-നായിരുന്നു. മാര്‍ച്ച്16-ന് ആദ്യ നിയമസഭ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അന്നു സത്യപ്രതിജ്‌ഞചെയ്‌തു. 1957 ഏപ്രില്‍ 27-നായിരുന്നു ഒന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ചേര്‍ന്നത്. ഭൂപരിഷ്‌കരണ നിയമം, വിദ്യാഭ്യാസ നിയമം, അധികാരവികേന്ദ്രീകരണം തുടങ്ങി രാജ്യത്തിനു മാതൃകയാകുന്ന നിരവധി നിയമങ്ങളാണ് ഈ നിയമസഭാ മന്ദിരത്തിന്റെ 40 വര്‍ഷത്തിനിടെ പാസാക്കിയത്.
ആ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പഴയ നിയമസഭാമന്ദിരത്തിലാണ് ഇന്നു സമ്മേളനം നടക്കുന്നത്. ഈ പ്രാധാന്യം കണക്കിലെടുത്ത് യു.ഡി.എഫ്. ഇന്ന് സഭാനടപടികളുമായി സഹകരിക്കും. മന്ത്രി എം.എം. മണിക്ക് എതിരായ പ്രതിഷേധങ്ങള്‍ക്ക് സഭയ്‌ക്കുള്ളില്‍ ഇന്നത്തേക്ക് അവധി. പതിവുപോലെ ചോദ്യോത്തരവേള ഉണ്ടായിരിക്കും. ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം എന്നിവ റദ്ദാക്കി. മലയാള ഭാഷാ (നിര്‍ബന്ധിതഭാഷ) ബില്ലിന്റെ അവതരണവും സബ്‌ജക്‌ട് കമ്മിറ്റിക്ക് അയയ്‌ക്കണമെന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയുമാണ് ഇന്നത്തെ അജന്‍ഡ.
ഇപ്പോള്‍ നിയമസഭ സമ്മേളിക്കുന്ന പുതിയ മന്ദിരം 1998 മേയ് 22-ന് രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ നിര്‍വഹിച്ചത്. ആ വര്‍ഷം ജൂണ്‍ 28 വരെ സെക്രട്ടേറിയറ്റിലെ പഴയ മന്ദിരത്തിലാണ് സഭ സമ്മേളിച്ചത്. അന്നു സമ്മേളനം പൂര്‍ത്തിയാക്കി എല്ലാ അംഗങ്ങളും ജാഥയായാണ് പുതിയ മന്ദിരത്തിലേക്കു പോയത്. പിറ്റേന്നു മുതല്‍ സഭ ചേര്‍ന്നത് പുതിയ മന്ദിരത്തിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....