പൊലീസും പട്ടാളവും തോറ്റു പോയമേഖലയില് ഒരുകൈ നോക്കാന്‍ ഉറച്ച് സംഘ പരിവാര്‍. ഇന്ത്യന്‍ സജീവമായിരിക്കുന്ന നക്സല്‍ ബാരികളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിനാണ് പരിവാര്‍ തുടക്കമിട്ടിരിക്കുന്നത്. നക്സല്‍ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഇന്ത്യയില്‍ വീണ്ടും വിദേശശക്തികള്‍ പിടിമുറുക്കുന്നു എന്ന മില്‍ട്ടറി ഇന്റലിജന്‍സിന്റെയും റോയുടെയും റിപ്പോര്‍ട്ടുകളെയും തുടര്‍ന്നാണ് ദേശീയത എന്ന ആയുധവുമായി ആദിവാസി മേഖലകളിലെയും . പിന്നോക്കമേഖലകളിയും നക്സല്‍ ബാരികളിലേക്കാണ് സംഘപരിവാര്‍ നീങ്ങുന്നത്. അതിന്റെ തുടക്കം ബംഗാളില്‍ നിന്നാണ്. താമര വിരിയിക്കുകയെന്ന ലക്ഷ്യവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ത്രിദിന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്കിയ നക്സല്ബാരിയില് നിന്നാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും ശ്രദ്ധേയമായി.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായാണ് അമിത് ഷായുടെ സന്ദര്‍ശനം. ആന്ധ്രയിലും, കര്‍ണ്ണാടകയിലും ഇതേ രീതിയില്‍ നക്സല്‍ബാരിയിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച് അവരുടെ കുടിലില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സംഘപരിവാര്‍ ഒരുക്കുന്നത് . ബൂത്തുതല പ്രവര്‍ത്തക സമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കാന്‍, പാര്‍ട്ടിക്ക് കഴിയുമെന്നാണ് കരുതുന്നത്. ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ പരിവാര്‍ പ്രവര്‍ത്തകരെയും നിയോഗിക്കും.
ബി.ജെ.പിക്ക് താരതമ്യേന സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നും, ചിട്ടയായ പ്രവര്‍ത്തനത്തോടെ കൂടുതല്‍ സീറ്റ് ലക്ഷ്യമിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദക്ഷിണേന്ത്യയില്‍ ചില പ്രത്യേ സംഘടനകളുടെ പിന്‍ബലത്തില്‍ പിടിമുറക്കിയ മനുഷ്യാവകാശ പ്രവര്ത്തകരിലേകകും ഇന്റലിജന്‍സിന്റെ കണ്ണ് വീണിരുന്നു അവരെ നേരിടുന്നതിനും രാഷ്ട്രീയ നീക്കങ്ങളാണ് ഉചിതമെന്ന തിരിച്ചറിവിലാണ് പരിവാര്‍ പുതിയ നടപടികള്‍ തുടങ്ങിയിരിക്കുന്നത്.
പരിവാര്‍ പിന്തുണയോടെ പുത്തന്‍ സാംസകാരിക സംഘടനകള്‍ അടുത്തുതന്നെ ഉദയം ചെയ്യും, മാധ്യമപ്രവര്‍ത്തകര്‍ , ആക്ടിവിസ്റ്റുകള്‍ എന്നിവരെ അതിലേക്ക് ക്ഷണിച്ച് തുടങ്ങിയിട്ടുണ്ട് . ഇതിനു പറമെ ബിസിനസുകാരുടെ കൂട്ടയ്മയും ഇത്തരം നീക്കങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നതിനായി രൂപീകരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ നീക്കങ്ങള്‍ക്ക് വേണ്ടിയുള്ള പുതിയ നടപടികള്‍ ഉണ്ടാകും. മെഡിക്കല്‍ ക്യാമ്പുകള്‍, സ്കൂളുകള്‍, വീടുകള്‍ , ടോയ്ലറ്റ് നിര്‍മ്മാണം എന്നിവയാണ് പരിവാന്‍ മുന്‍കൈ എടുത്ത് ഇത്തരം മേഖലകളില്‍ ഒരുക്കുക. വിദേശ ഫണ്ടിങ്ങ് കൈപറ്റുന്ന എന്‍ ജി ഒ കളെ ഒഴിവാക്കുകയാണ് ലക്ഷ്യം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....