പി. എസ് രാജേഷ്
സംസ്ഥാന നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ മന്ത്രി എം.എം. മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പെമ്പിളൈ ഒരുമൈയുടെ തുടങ്ങിയ പുതിയ തലത്തിലേക്ക്. എ ഐ ഡി എം കെ , കോണ്‍ഗ്രസ് നേതാവ് എ കെ മണിയുടെ നിയന്ത്രണത്തിലുള്ള വനിതാ ട്രേഡ് യൂണിയന്. ബി ഡി ജെ എസ് വനിതാ സംഘടന എന്നിവരാണ് ഇന്ന് കളത്തില്‍ ഇറങ്ങുക.
മൂന്നാറില്‍ നല്ല വേരോട്ടമുള്ള മറ്റു ചില സംഘടനകളും സമരത്തിന് പിന്നില്‍ അണിനിരക്കും . നിയമസഭയില്‍ ശ്രദ്ധകിട്ടും വിധം സമരത്തെ തീവ്രമാക്കാനാണ് തമിഴ് സംഘടനകളുടെ തീരുമാനം, എന്തു രീതിയിലുള്ള പ്രകോപനവും ഇവരില്‍ നിന്ന് ഉണ്ടാകും എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു.
ഇന്നലെ കൂടുതല്‍ തൊഴിലാളികള്‍ സമരത്തിനെത്തിച്ചേരുമെന്നു ഗോമതിയും കൂട്ടരും പറഞ്ഞിരുന്നുവെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. സംഘടനയിലെ ഭിന്നത മൂലം, മറ്റൊരു നേതാവായ ലിസി സണ്ണിയും സമരപ്പന്തലിലെത്തിയിരുന്നില്ല. ഈ പശ്ചാതലത്തിലാണ് തമിഴ് പിന്തുണ തേടാന്‍ പെമ്പിളെ ഒരുമ സ്വീകരിച്ചത്.
ഒരു എം എല്‍ എ യുടെ നേതൃത്വത്തില്‍ തമിഴ് നേതാക്കള്‍ എത്തും എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ദ്രാവിഡ വികാരമായി സമരത്തെ കത്തിച്ചെടുക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുക. അതിനാല്‍ ഏതറ്റവരെയും സമരക്കാര്‍ നീങ്ങും എന്ന സൂചന പൊലീസിന് ലഭിച്ചു കഴിഞ്ഞു. തോട്ടളില് ഇന്നലെ മുതല്‍ ഇന്റലിജന്‍സ് പരിശോധനയുണ്ട്.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി രാജിവച്ചു മൂന്നാറിലെത്തി പരസ്യമായി മാപ്പു പറയണമെന്നാവശ്യപ്പെട്ടു ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനാണു തീരുമാനം.
എന്നാല്‍, മാപ്പു പറയില്ലെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നാലും ശൈലി മാറ്റില്ലെന്നും എം.എം. മണി പ്രതികരിച്ചു. മാപ്പു പറയണമെന്ന ആവശ്യം നടക്കില്ല. സമരത്തിന് ഇരുത്തിയവര്‍ തന്നെ സമരം അവസാനിപ്പിക്കട്ടെ. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ രാജിവയ്ക്കൂ. വഴിയേ പോകുന്നവര്‍ പറഞ്ഞാല്‍ രാജിവയ്ക്കില്ലെന്നും മണി റഞ്ഞു.
സിപിഎമ്മില്‍നിന്നു പെമ്പിളൈ ഒരുമൈയിലേക്കു തിരിച്ചെത്തിയ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോമതി അഗസ്റ്റിന്, രാജേശ്വരി, കൗസല്യ എന്നിവരുടെ നേതൃത്വത്തിലാണു സ്ത്രീ തൊഴിലാളികള്‍ മൂന്നാറിലെ ഗാന്ധിപ്രതിമയ്ക്കു സമീപം സമരം നടത്തുന്നത്. മൂന്നാറില്‍ ഇന്ന് കൂടുതല്‍ പൊലീസ് സന്നാഹമുണ്ട്. ഇതിനിടെ സഭയില്‍ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി എം.എം. മണിക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന് കേസ് എടുത്തതിനാല്‍ രാജിവയ്ക്കണം എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....