മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടിയും രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും ഒപ്പം പാര്‍ട്ടിയും വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ 'മണിയാശാന്‍ പുറത്തേയ്ക്ക് പോകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പെമ്പിളൈ ഒരുമൈ സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയാണെന്നും കൂട്ടായ്മയിലെ പ്രവര്‍ത്തകരായ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വാര്‍ത്ത ശരിയാണെങ്കില്‍ മണിയുടെ പ്രസ്താവന അങ്ങേയറ്റം തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളോട് പാര്‍ട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവന നടത്തിയത് എന്താണ് പറഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മണിയോട് വിശദീകരണം തേടുമെന്നും കോടിയേരി പറഞ്ഞു.മണിയുടെ പരമാര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നായിരുന്നു ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍.
സ്ത്രീകള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത് എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെങ്കിലും അത് ശരിയല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ ദുഖിക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും എം.പിയുമായ പി.കെ ശ്രീമതിയും പറഞ്ഞു.
വഴിയേ പോകുന്നവര്‍ പറയുന്നതിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മണിക്കെതിരെ നടപടി എടുക്കേണ്ടത് എല്‍.ഡി.എഫ് അല്ല, മുഖ്യമന്ത്രി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.
പൂച്ച പഴയ നമ്മുടെ പൂച്ച അന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടികളുമായിരുന്നു. പൊമ്പിളൈ ഒരുമൈ അവരും കുടിയും സകല പരിപാടികളുമായി നടന്നിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു. എന്ന ദ്വയാര്‍ത്ഥ പരാമര്‍ശം കൊണ്ടാണ് എം.എം മണി പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നത്. ഇതിനെതിരെയാണ് പൊമ്പിളൈ ഒരുമൈ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിഷേധം ശക്തമായാല്‍ മുഖ്യമന്ത്രിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ആ തീരുമാനത്തില്‍ തെറിക്കുന്നത് ഇടുക്കിക്കാരുടെ സ്വന്തം മണിയാശാന്‍ എന്ന എം.എം മണിയുടെ മന്ത്രി കസേരയും ആയിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....