മൂന്നാറില്‍ വന്‍കിടകയ്യേറ്റക്കാരെ പൂര്‍ണ്ണമായി ഒഴിപ്പിച്ചശേഷം മതി ചെറുകിടക്കാര്‍ക്കെതിരെ നടപടിയുമായി നീങ്ങാനെന്ന കര്‍ശന നിര്‍ദേശം ദേവികുളം സബ്കളക്ടര്‍ക്ക് റവന്യൂവകുപ്പ് നല്‍കിയതോടെ മണി ആശാന് വിജയമായി.
വന്‍കിടക്കാരെ സംരക്ഷിച്ചുകൊണ്ട് പട്ടയവിതരണം അട്ടിമറിക്കാനുള്ള നീക്കമാണ് കയ്യേറ്റം ഒഴിപ്പിക്കിനു പിന്നിലെന്ന വാര്‍ത്ത ഹെഡ്‌ലൈന്‍ കേരള കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നിരുന്നു അതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കയ്യേറ്റം ഒഴിപ്പലിന്റെ പേരില്‍ ചെറുകിടക്കാരെ മുഴുവന്‍ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് സബ് കളക്ടര്‍ക്കെതിരെ എം . എം മണിയും ഇടുക്കയിലെ സി പി എം നേതൃത്വവുന പരസ്യമായി രംഗത്തു വന്നിരുന്നു. മാധ്യമങ്ങള്‍ മണിക്കെതിരായതോടെ വീണ്ടും കയ്യേറ്റക്കാരുടെ നേതാവ് എന്ന രീതിയിലേക്ക് മണിയെ ഒരു കൂട്ടര്‍ മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹെഡ് ലൈന്‍ കേരള നടത്തിയ അന്വേഷണത്തിലാണ് സാധാരണക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള നീക്കം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പുറത്തുവന്നത്.
ഇതിനെ തുടര്‍ന്നാണ് ഇന്നലെ കളക്ടര്‍ അടിയന്തരയോഗം വളിച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു യോഗം . യോഗത്തിലാണ് ആദ്യം വന്‍കിടക്കാരെ പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്ത്. ദേവികളും സബ് കളകടര്‍ക്ക് ഇതിനുവേണ്ടിയുള്ള ലിസ്റ്റ് കൈമാറും. മാധ്യമപിന്‍തുണ നേടിയെടുത്ത ദേവികളും സബ് കളക്ടര്‍ ഒരോ ചെറിയ ഷെഡു പൊളിച്ചടുക്കി ചാനലിലും പത്രത്തിലും നിറഞ്ഞു നിന്ന നാടകത്തിനും ഇതോടെ വിരാമമായി.
മൂന്നാര്‍ ചിന്നക്കനാലിലെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഹെഡ് ലൈന്‍ കേരളയോടു പറഞ്ഞു.ചിന്നക്കനാലിലും മൂന്നാറിലും മാത്രമാണ് കൈയേറ്റം എന്നു പറയുന്നത് ശരിയല്ല. സംസ്ഥാനത്ത് എവിടെ കൈയേറ്റം കണ്ടെത്തിയാലും ഒഴിപ്പിക്കാനാണ് തീരുമാനം. വന്‍കിടകൈയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്നത് പുതിയ കാര്യമല്ല. അത്തരം പട്ടിക മുമ്പും തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം പട്ടയ വിതരണം നടത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....