ഉണ്ണികൃഷ്ണന്‍
യു ഡി എഫ് കണ്‍വീനര്‍സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് നല്‍കാന്‍ നീക്കം . യു. ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ മനസറിവോടെയാണ് രഹസ്യനീക്കം തുടങ്ങിയിരിക്കുന്നത്. കെ.എം മാണിയെ മുന്നണിയില്‍ മടക്കി എത്തിക്കാന്‍ ഈ ഒറ്റക്കാര്യത്തിലൂടെ സാധിക്കുമെന്ന രീതിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
മുന്നണിയിലെ വല്ല്യേട്ടന്‍ പദവി ബലികഴിച്ചുകൊണ്ട് ബി ജെ. പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കരുത്തുപകരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ ചര്‍ച്ചകള്‍ തുങ്ങിയിരിക്കുന്നത്. കെ. പി സി സി അദ്ധ്യക്ഷ പദവിയിലേക്ക് ഉമ്മന്‍ചാണ്ടി നീങ്ങുമ്പോള്‍ ലീഗ് അടക്കമുള്ളവരെ അടിച്ചുമാറ്റി എന്‍ ഡി എ യ്ക്ക് പുതിയ മുഖം കൊടുക്കാനുള്ള തന്ത്രമാണ് അമിത് ഷാ ഒരുക്കുന്നത്. അതിനെയും ഇൗ തീരുമാനത്തിലൂടെ മറികടക്കാന്‍ സാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി കണക്കുകൂട്ടുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത തീരെ പരിതാപകരമാണന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാം. ഇപ്പോള്‍ കൈശമുള്ള സീറ്റുകള്‍ ഉറപ്പിച്ചു നിര്‍ത്തണമെങ്കില്‍ മാണിയും കുഞ്ഞാലിക്കുട്ടിയും ഒപ്പം വേണം. ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്ന കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ ബി ജെ. പി നീട്ടുന്ന സ്ഥാനങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി . അതിനാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് മുന്നിലാവും ഇക്കാര്യം എ ഗ്രൂപ്പിലെ നേതാക്കള്‍ ഉന്നയിക്കുക. നീക്കം പാളിയാല്‍ കുഞ്ഞാലിക്കുട്ടി പുറത്തേക്കുള്ള യാത്രയ്ക്ക് വേഗം കൂട്ടുമെന്ന് മറ്റാരെക്കാളും നന്നായി അറിയാം കുഞ്ഞൂഞ്ഞിന് .
അതിനൊപ്പം രമേശ് ചെന്നിത്തലയ്‌ക്കോ, കോണ്‍ഗ്രസ് ഹൈക്കമാന്റിനോ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളയാന്‍ ആവില്ല. കുഞ്ഞാലിക്കുട്ടിയുടെ മുന്നണിനേതൃത്വപദവി കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ മുസ്‌ളീം വോട്ടുകള്‍ സ്വാധീനിക്കാനും ഇടയാക്കും. ദേശീയ തലത്തില്‍ ബി. ജെ. പി ക്ക് എതിരെ സെക്കുലര്‍ ബദലിന് ശ്രമിക്കുന്ന കോണ്‍ഗ്‌സ് നേതൃത്വത്തിന് കുഞ്ഞാലിക്കുട്ടിയെ ഉയര്‍ത്തിക്കാട്ടി ഉത്തരേന്ത്യയിലെ മുസ്‌ളീം വോട്ടുകള്‍ കൂടി നേടിയെടുക്കാന്‍ സാധിക്കുമെന്നും എ ഗ്രൂപ്പ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....