എതിരാളികളെ ഒരു തവണ കൂടി ഞെട്ടിച്ച് തന്റെ രാഷ്ട്രീയ നേട്ടത്തിന്റെ പൊന്‍തൂവല്‍ അണിയുകയാണ് മോദി . ഇന്ത്യയുടെ ആവശ്യ പ്രകാരം വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്തതോടെയാണ് മോദിക്ക് വീണ്ടും കരുത്ത് ആകുന്നത്. മല്ല്യയെ സഹായിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ് അവര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്ന മോദിയും ബി ജെ. പിയും കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ആയുധമാക്കി ഈ അറസ്റ്റിനെ മാറ്റുമെന്ന് ഉറപ്പ്. വിജയ് മല്ല്യയുടെ കടക്കെണിയിലായ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാന്‍ ഇടപെട്ടത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും മുന്‍ ധനമന്ത്രി പി. ചിദംബരവും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മല്ല്യ, മന്‍മോഹന്‍ സിങ്ങിനും ചിദംബരത്തിനും അയച്ച കത്തുകളുടെയും ഇ മെയിലുകളുടെയും വിവരം പുറത്തുവന്നിരുന്നു.
വായ്പ അനുവദിക്കാന്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്‍മോഹന് 2011 ഒക്ടോബര്‍ നാലിനും ചിദംബരത്തിന് 2013 മാര്‍ച്ച് 21നുമാണ് കത്തയച്ചത്. ഇവരുടെ സമ്മര്‍ദ്ദത്താലാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിനും യുണൈറ്റഡ് ബ്രൂവറീസിനും കണ്‍സോര്‍ഷ്യം 9,000 കോടി രൂപ വായ്പ അനുവദിച്ചത്. അന്നത്തെ എസ്ബിഐ മേധാവികളെ നേരില്‍ക്കാണാന്‍ മല്ല്യക്ക് ഇവര്‍ അവസരമൊരുക്കി. ബാങ്ക് മേധാവികള്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് മല്ല്യ ഇവരിലൂടെ സമ്മര്‍ദം ചെലുത്തിയത്. 2004, 2008, 2010 വര്‍ഷങ്ങളിലാണ് വായ്പ ലഭിച്ചത്. ആദ്യമെടുത്ത വായ്പകളില്‍ വലിയ കുടിശിക വന്നിട്ടും വീണ്ടും നല്‍കി.
2016 മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്ക് നാടുവിട്ട മല്ല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു.എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ആക്സിസ് ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക്, ഐഡിബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് തുടങ്ങിയവയാണ് വായ്പ നല്‍കിയത്.മന്‍മോഹന്റെ സമ്മര്‍ദത്തിലാണ് കടക്കെണിയിലായ കിങ്ഫിഷറിന് സാമ്പത്തിക സഹായം ലഭിച്ചത്. മല്ല്യയോട് ആദായനികുതി വകുപ്പ് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചത് ഇദ്ദേഹത്തിന്റെ പ്രേരണയിലായിരുന്നുവെന്നു അന്ന് ബി ജെ. പി പരസ്യമായി ആരോപിച്ചിരുന്നു. ഇന്ത്യയില്‍ എത്തിക്കുന്ന മല്ല്യയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ശവപ്പെട്ടില്‍ അവസാന ആണി അടിക്കാനാവും ശ്രമം .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....