ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്ന മലപ്പുറം ഇന്ന് നിശബ്ദം.അനൗണ്‍സ്‌മെന്റുകളും തിരഞ്ഞെടുപ്പ് യോഗങ്ങളും ഇന്നലെ അവസാനിച്ചതോടെ അവസാന വട്ട വോട്ടു തേടലിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.മുസ്ലിംലീഗിന് പൂര്‍ണ പിന്തുണയുള്ള മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഡല്‍ഹിയിലെത്തിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം.അതിനുവേണ്ടി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും നെട്ടോട്ടത്തിലാണ്.നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലീഗ് ലക്ഷ്യമിടുന്നത്.അതിനു വേണ്ട യുഡിഎഫില്‍ നിന്ന് ഇടഞ്ഞു നില്‍ക്കുന്ന കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസിനെയും എല്ലാക്കാലത്തും ലീഗുമായി പ്രശ്‌നങ്ങളുള്ള സാമുദായിക ഗ്രൂപ്പുകളെയും കൂടെ നിര്‍ത്താനും ലീഗിന്റെ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.
എന്നാല്‍ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പാര്‍ട്ടി നേതാക്കന്‍മാര്‍ തന്നെ പറഞ്ഞ സ്ഥിതിയ്ക്ക് എങ്ങനെയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.മണ്ഡലത്തില്‍ സുപരിചിതനും ജില്ലാ പഞ്ചായത്തു മെമ്പറുമായ എം ബി ഫൈസലിന് യുവാക്കളുടെ വോട്ട് നേടാനാകുമെന്ന ശുഭപ്രതീക്ഷ ഇടതുപക്ഷത്തിനുണ്ട്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗിലുണ്ടായ ഉള്‍പാര്‍ട്ടി പോര് മുതലാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.ലീഗിലെ ചില നേതാക്കന്‍മാര്‍ക്ക് ഇ അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയ ഷെര്‍ഷാദിനെ മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു,ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനെ ഒതുക്കാന്‍ ഇടി മുഹമ്മദ് ബഷീറും എംകെ മുനീറും ആഞ്ഞു ശ്രമിക്കുകയും ചെയ്തിരുന്നു.ഇതൊക്കെ മുതലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം പക്ഷെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളും ഭരിക്കുന്ന ലീഗിന് വലിയ ദോഷമാകുമെന്ന് കരുതാനും വയ്യ
മലപ്പുറം സീറ്റു നേടാനുള്ള ആര്‍ത്തിയും ആഗ്രഹവുമില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട് ഷെയറില്‍ ഉയര്‍ച്ച നേടാന്‍ ക്രീപ്രകാശിന് സാധിക്കുമെന്ന് ബിജെപി ക്യാമ്പും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.ലീഗിന്റെ പെട്ടിയിലാകേണ്ട പരമ്പരാഗത ഹിന്ദു കോണ്‍ഗ്രസ് വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്
. നാളെ രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.ഏപ്രില്‍ 17 നാണ് വോട്ടെണ്ണല്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....