മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം.ബുധനാഴ്ചയാണ് വോട്ടെടുപ്പ്.റെക്കോര്‍ഡ് ഭൂരിപക്ഷത്തനായി മുസ്ലിം ലീഗും സര്‍ക്കാരിന്റെ വിലയിരുത്തലിനായി സിപിഎമ്മും വോട് ഷെയറിന്റെ ഉയര്‍ച്ചയ്ക്കായി ബിജെപിയും കടുത്ത മല്‍സരമാണ് നടത്തുന്നത്.കഴിഞ്ഞ ലോക്‌സഭആ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ലോക്‌സഭയിലെത്തിയ ഇഅഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ ഒരു ലക്ഷത്തി തൊണ്ണൂറായിരം വോട്ടെന്ന ഭൂരിപക്ഷം നാലു ലക്ഷമാക്കാനാണ് ലീഗിന്റെ ശ്രമം.എന്നാല്‍ എം ബി ഫൈസലിനെ നിര്‍ത്തിയതു മൂലം യുവാക്കളുടെ വോട്ട് കൂടുതല്‍ കിട്ടാനുള്ള ശ്രമത്തിലാണ് സിപിഎം.ബിജെപിയാകട്ടെ ഹിന്ദു വോട്ടുകള്‍ ഏകീകരിപ്പിക്കാനുള്ള നെട്ടോട്ടത്തിലും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ഏഴു നിയമാമണ്ഡലങ്ങളും കൈപ്പിടിയിലൊതുക്കിയ ലീഗിന് വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശവുമില്ല.പക്ഷെ ഭൂരിപക്ഷമാണ് അവരെ കുഴക്കുന്നത്.ഒന്നേ കാല്‍ ലക്ഷത്തിലധികം വരുന്ന പുതിയ വോട്ടര്‍മാര്‍ എങ്ങോട്ട് കുത്തുമെന്നനുസരിച്ചിരിക്കും ഭൂരിപക്ഷത്തിന്റെ തീരുമാനം.ഭൂരിപക്ഷം കൂട്ടാനായി ആരോട് വേണമെങ്കിലും കൂട്ടുകൂട#ാന്‍ ലീഗ് തയ്യാറുമാണ്.
എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ സിപിഎമ്മിന് മണ്ഡലത്തിലുള്ള വോട്ട് കൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പാര്‍ട്ടി സെക്രട്ടറി കൊടിയേരിയുടെയും മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെയും കൂടി പ്രസ്താവന വന്നപ്പോള്‍ സിപിഎമ്മിനകത്തെ പോര് വെളിയില്‍ വന്നു.കൊടിയേരി പ്രസ്താവന മയപ്പെടുത്തിയെങ്കിലും മലപ്പുറം പോലെ സിപിഎമ്മിനു വിജയപ്രതീക്ഷ ഇല്ലാത്ത ഒരു സ്ഥലത്ത് കൊടിയേരി പറഞ്ഞ വാക്കുകള്‍ ശരിക്കും ഭരണമുന്നണിയിലെ ഉള്‍പ്പോര് ശരിവെയ്ക്കുന്നതാണു താനും. ബിജെപിയാകട്ടെ കഴിഞ്ഞ കാലത്തേക്കാള്‍ പ്രതാപത്തിലാണ് നിലനില്‍ക്കുന്നത്.കഴിഞ്ഞ തവണ മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായി വലിയ വോട് ഷെയര്‍ നേടിയ ബിജെപി സ്ഥനാര്‍ത്ഥി ശ്രീപ്രകാശിനെ തന്നെ ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത് കുറച്ചു കൂടി വോട്ട് നേടാനാകുമെന്ന കണക്കു കൂട്ടലില്‍ തന്നെയാണ്
അടുത്തത് കുറെക്കാലത്തിനു ശേഷം ലീഗ് സ്വന്തം മണ്ഡലത്തിലുള്ളയാള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നു.കുഞ്ഞാലിക്കുട്ടി ജയിച്ചാല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വേങ്ങര നിയോജകമണ്ഡലത്തില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും ഏപ്രില്‍ 12 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏപ്രില്‍ 17 ന് പുറത്തുവരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....