മലപ്പുറം ലോക സഭാ മണ്ഡലത്തില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ എതു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ടും സ്വീകരികകുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ചില ചെറിയ പാര്‍ട്ടികള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലന്ന കാര്യം ശ്രദ്ധയിപ്പെടുത്തിയപ്പോഴാണ് താന്‍ ആരുടെവോട്ടും സ്വീകരിക്കുമെന്ന് ഫൈസല്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടക്കം മികച്ചരീതിയില്‍ പ്രവര്‍ത്തനം നടത്തിയ എസ് ഡി പി ഐ , പോപ്പുലര്‍ ഫ്രണ്ട് അടക്കം പ്രസ്ഥാനങ്ങള്‍ ഇത്തവണ പ്രത്യക്ഷമായി രംഗത്തില്ല. ഇതിനിടെ ജമാത്തിയുടെ പിന്‍തുണ നേടിയെടുക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല. അതിനിടയിലാണ് താന്‍ ആരുടെയും പിന്‍തുണയും വോട്ടും ജയത്തിനായി സ്വീകരികകുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇത്തരം ഒരു പ്രഖ്യാപനം സി പി എം സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വരുന്നത് , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത ദോഷമാണന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു സി പി എം മല്‍സരിച്ചിരുന്നത്. കേരളകൗമുദി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് തന്റെ നിലപാട് എം ബി ഫൈസല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ട് തനിക്ക് എല്ലാ ചെറിയ പാര്‍ട്ടികളും വോട്ടു ചെയ്യണമെന്ന് അഭിമുഖത്തില്‍ സ്ഥാനാര്‍ത്ഥി വ്യക്തമാക്കുന്നുണ്ട് അതിങ്ങനെ . കഴിഞ്ഞ തവണ മത്സരിച്ച ചെറിയ പാര്‍ട്ടികളൊന്നും ഇത്തവണ രംഗത്തില്ലല്ലോ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നത് അറിയില്ല. എല്ലാ വോട്ടര്‍മ്മാരുടേയും വോട്ട് തനിക്ക് വേണം. ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല. ന്യൂനപക്ഷങ്ങള്‍ മതേതര കൂട്ടായ്മയില്‍ അണിനിരക്കുകയാണ് വേണ്ടത്. സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് വര്‍ഗീയതും ഫാസിസവും. ഫാസിസത്തെ നേരിടാനോ ചെറുത്തു തോല്‍പ്പിക്കാനോ മുസ്ലിം ലീഗിനാവില്ലന്നും ഇതില്‍ വ്യ്തമാക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....