എസ് ബി ടി ഇന്ന് യാത്ര പറയുമ്പോള്‍ ആരും ഓര്‍ക്കുന്നില്ല സര്‍ സി പി എന്ന ക്രാന്തദര്‍ശിയെ . തിരുവിതാം കൂറില്‍ വട്ടിപ്പലിശകകാര്‍ രാജകുടുബത്തിനേക്കാള്‍ വലിയ ധനശക്തിയായി മാറുന്നു , ബാങ്കുകളിലൂടെ പലരും ഭരണകൂടത്തെക്കാള്‍ വലിയ മ്പത്ത് സമഹരിക്കുന്ന എന്ന തിരിച്ചറിവില്‍ നിന്ന് ദിവാന്‍ തുടക്കമിട്ട ആലോചനകളാണ് ഇന്ന് ലയിച്ച് ഇല്ലാതാകുന്ന കേരളത്തിലെ വലിയ ബാങ്ക്.
അറിയുന്ന തിരുവിതാംകൂര്‍ ചരിത്രത്തില്‍ രാജകുടുംബത്തോട് വെല്ലുവിളിച്ചിട്ടുള്ളത് , സമ്പത്ത് കയ്യടക്കിയിരുന്ന ഭൂപ്രഭുമക്കന്‍മാര്‍ ആയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് എത്തിയ വട്ടിപ്പലിശക്കാരും, കൊച്ചിയിലെയും, മലബാറിലെയും പണക്കാരുടെ പിന്‍തുണയോടെ എത്തിയ ബാങ്കുകളും തിരുവിതാം കൂറിന്റെ സാമ്പത്തിക സാമ്രാജ്്യത്തില്‍ അധികാരം സ്ഥാപിച്ച് തുടങ്ങിയപ്പോഴാണ് സി പി രാജകുടുബത്തെ മുന്‍ നിര്‍ത്തി സ്വന്തം ബാങ്കെന്ന പദ്ധതി മുന്നോട്ടു വച്ചത്. വളര്‍ന്നു വന്ന സ്വകാര്യ ബാങ്കുകളെ പൂട്ടിച്ചും പൊട്ടിച്ചു ട്രാവകൂര്‍ ബാങ്കിനെ വളര്‍ത്തിയപ്പോള്‍ കേരളം കണ്ടത് മികച്ച ഭരണാധികാരിയുടെ തന്ത്രപരമായ നീക്കത്തെയായിരുന്നു. സി പി യെ വെട്ടി നാടു കടത്തി എന്ന് അവകാശപ്പെടുന്നവര്‍ക്ക് പുതിയ ബാങ്കിങ്ങ സംസകാരത്തിന്റെ കാലത്ത് പകരം ഒരു കേരള ബാങ്ക് ഇതുവരെ കണ്ടത്താന്‍ സാധിച്ചിട്ടില്ല.
ബാങ്കുകള്‍ തുടങ്ങാന്‍ പണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ് രാജ്യത്തെ ജനങ്ങള്‍ക്ക് വികസനം വേണം എന്ന് കാഴ്ച്ചപ്പാടില്‍ സി പി ബാങ്കുമായി എത്തുന്നത്. സി പി ദേശിയതയ്ക്ക് എതിരായി എന്ന കുറ്റം ചുമത്തി തുരത്തിട്ടും ആ വികസന സ്വപനങ്ങള്‍ക്കൊപ്പം എത്താന്‍ ഇതുവരെ കേരളം ഭരിച്ച ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
സുഗന്ധ വ്യഞ്ജന കയറ്റുമതി, തുറമുഖങ്ങളുടെ വിനയോഗം മല്‍സ്യ സമ്പത്ത്, ധാതുമണല്‍ സംസ്‌കരണം എന്നിവയെല്ലാം സിപിയുടെ സ്വപ്ന പദ്ധതികളായിരുന്നു. അതിലൊക്കെ ചുറ്റിപറ്റി നില്‍ക്കുകയാണ് ഇന്നും കേരളത്തിലെ ബജറ്റ് പ്രസംഗങ്ങള്‍ . എസ് ബി ടി ഇല്ലാതാകുമ്പോള്‍ നമ്മള്‍ക്ക് ഒരു നിമിഷം സിപി യെ ഓര്‍മ്മിക്കാം ചെറിയ കുറ്റബോധത്തോടെ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....