തോമസ് ചാണ്ടി കൂടി മന്ത്രിയാകുന്നതോടെ ആകെ ഒന്‍പത് എം എല്‍ എ മാത്രമുള്ള ആലപ്പുഴ ജില്ലയ്ക്കിനി ആറ് ക്യാബിനറ്റ് പദവികളാണ് ലഭിക്കുന്നത്.ഇതിലൊരെണ്ണം ആലപ്പുഴയുടെ സമരനായകന്‍ മലമ്പുഴ എം എല്‍ എ യും ഭരണപരിഷ്‌ക്കാര കമ്മിറ്റി തലവനുമായവി എസ്അച്യുതാനന്ദന്റേതാണ്.ശേഷിക്കുന്നവരില്‍ നാലു പേര്‍ മന്ത്രിമാരും ഒരാള്‍ പ്രതിപക്ഷ നേതാവുമാണ്.തൊട്ടുകിടക്കുന്ന ഹരിപ്പാട്,കുട്ടനാട്,ആലപ്പുഴ,അമ്പലപ്പുഴ,ചേര്‍ത്തല എന്നീ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ് ക്യാബിനറ്റ് പദവിയുള്ളത്.
ആലപ്പുഴ എംഎല്‍എ തോമസ് ഐസക്കും അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനും ക്യാബിനറ്റില്‍ രണ്ടാം വട്ടമാണെങ്കില്‍ ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയ്ക്ക് ക്യാബിനറ്റ് പദവി തുടര്‍ച്ചയായ രണ്ടാം ഘട്ടമാണ്.ചേര്‍ത്തല എംഎല്‍എ പി തിലോത്തമനും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയ്ക്ക് ഇത് ആദ്യ ഊഴമാണ്.ഇനി മന്ത്രിയില്ലാത്തവരെല്ലാം സിപിഎം എംഎല്‍എ മാരാണെന്ന പ്രത്യേകതയുമുണ്ട്.അരൂര്‍ എംഎല്‍എ എഎം ആരിഫ് ,തോമസ് ചാണ്ടിയ്‌ക്കൊപ്പം മൂന്നാം തവണയാണ് സഭയില്‍.ആദ്യ തവണത്തെ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയും തുടര്‍ന്ന് ഒന്‍പതിരട്ടിയുമായി വര്‍ദ്ധിപ്പിച്ചെങ്കിലും സിപിഎമ്മിലെ സമവാക്യങ്ങളില്‍ ആരിഫ് മന്ത്രി പദവിയ്ക്കര്‍ഹനായില്ല.എന്നാല്‍ ആരോപണങ്ങളേറെയുണ്ടെങ്കിലും കോടീശ്വരനായ ചാണ്ടിയ്ക്ക് രണ്ടംഗങ്ങളുള്ള പാര്‍ട്ടിയിലെ 'സവിശേഷ'സാഹചര്യം തുണയായി.രണ്ടാം തവണ എംഎല്‍എ ആകുന്ന മാവേലിക്കര എംഎല്‍ എ ആര്‍ രാജേഷ് കന്നിക്കാരായ ചെങ്ങന്നൂരിലെ ആര്‍ രാമചന്ദ്രന്‍ നായര്‍ ,കായംകുളം എംഎല്‍എ പ്രതിഭാ ഹരി എന്നിവരാണ് ജില്ലയിലെ മറ്റ് എംഎല്‍എമാര്‍.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ക്യാബിനറ്റ് പദവികളുടെ പെരുമഴയയാരുന്നു അയല്‍ ജില്ലയായ കോട്ടയത്തിന്.മുഖ്യമന്ത്രിയും ചീഫ് വിപ്പുമുള്‍പ്പടെ ജില്ലയില്‍ നിന്ന് അഞ്ചു പേരായിരുന്നു അന്ന് ക്യാബിനറ്റ് പദവിയിലുണ്ടായിരുന്നത്.ഇതിലൊരാള്‍ ഇരിക്കൂര്‍ എം എല്‍ എ ആയിട്ടും കോട്ടയത്ത് നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് ഷട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നെന്ന ചീത്തപ്പേരുണ്ടായിരുന്ന കെ സി ജോസഫാണ്.ഇത്തവണ മുതിര്‍ന്ന പാര്‍ലമെന്റേറിയനായ സുരേഷ് കുറുപ്പ് ഉണ്ടായിട്ടും കോട്ടയത്തിന് ക്യാബിനറ്റ് പദവികളൊന്നുമില്ല.
മന്ത്രിമാരുടെ എണ്ണം ഖ്യാതിയ്ക്ക് പാത്രമാകുമെങ്കിലും അവരുടെ പദ്ധതിയും പ്രവര്‍ത്തിയും നാട്ടുകാര്‍ക്ക് ഗുണകരമാകുന്നിലെങ്കില്‍ എന്തു പ്രയോജനം എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഒപ്പം കഴിവും പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ കാഴ്ചക്കാരായിരിക്കുകയും കുതന്ത്രങ്ങളും സമ്പത്തുമുള്ള വെള്ളിമൂങ്ങകള്‍ അധികാരത്തിന്റെ ഉന്നത ശ്രേണിയിലെത്തുന്നത് അവര്‍ക്കും അവരുടെ കുടുംബത്തിനും അല്ലാതെ യാതൊരു മറ്റാര്‍ക്കും യാതൊരു പ്രയോജനവുമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....