News Beyond Headlines

29 Friday
November

മന്ത്രിയുമായി അശ്ലീല സംഭാഷണത്തിലേര്‍പ്പെട്ടത്‌ വനിത മാധ്യമ പ്രവര്‍ത്തകയോ…?

മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ഫോണ്‍വിളിക്ക് പിന്നില്‍ ഹണി ട്രാപ്പ് എന്ന് സൂചന. മന്ത്രിയുടെ ഓഫിസിൽ പരാതി നൽകാനെന്ന വ്യാജേനെ മുൻമന്ത്രി എ.കെ ശശീന്ദ്രനുമായി ഫോൺ സെക്‌സ് ചാറ്റിൽ ഏർപ്പെട്ടത് വനിതാ മാധ്യമ പ്രവർത്തകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മംഗളം ചാനലിന്റെ ലോഞ്ചിങ്ങിനുവേണ്ടി എക്‌സ്‌ക്യൂസീവ് വാർത്ത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരു വനിതാ റിപ്പോർട്ടറെ മംഗളം ചാനൽ നിയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ നാലു മന്ത്രിമാരെയും പത്ത് എംഎൽഎമാരെയും ഫോൺ ബന്ധപ്പെട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു ഈ റിപ്പോർട്ടർക്കു നൽകിയിരുന്ന നിർദേശം. ഇവരിൽ നിന്നു ലൈംഗിക ഓഡിയോയും, ചാറ്റുകളും നേടണമെന്നും നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിലധികമായി ഈ വനിതാ റിപ്പോർട്ടർ മന്ത്രിമാരുമായും എംഎൽഎമാരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോൺ സംഭാഷണം മംഗളം പുറത്തു വിട്ടിരിക്കുന്നത്.
എന്നാൽ, യാതൊരു വിധ പരാതിയുമില്ലാതെ സംസ്ഥാനത്തെ മന്ത്രിമാരെ ലൈംഗികതയ്ക്കു വേണ്ടി ഉപയോഗിച്ച് എക്‌സ്‌ക്യൂസീവ് വാർത്ത സൃഷ്ടിച്ച മംഗളത്തിനെതിരെ കടുത്ത പ്രതിഷേധം വിവിധ മേഖലകളിൽ നിന്നും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. പരാതിക്കാരിയില്ലാതെ മന്ത്രിയെയും എംഎൽഎമാരെയും ട്രാപ്പിൽ പെടുത്താൻ ലൈംഗികത ഉപയോഗിച്ചതിനെതിരെയാണ് പരാതിയുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ എ.കെ ശശീന്ദ്രന്റെ രാജിയ്ക്കു പിന്നിൽ എംഎൽഎയമായ വ്യവസായിയുമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മംഗളത്തിന്റെ മാനേജിങ് ഡയറക്ടർ അടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള ഈ എംഎൽഎയാണ് ഇത്തരത്തിൽ വാർത്ത പുറത്തു വരുന്നതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് പ്രാഥമിക സൂചന ലഭിക്കുന്നത്. എന്നാൽ, മന്ത്രിയുമായി ഫോണിൽ അടുപ്പം സ്ഥാപിച്ച മാധ്യമപ്രവർത്തകയുടെ രീതി അടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അശ്ലീല ഓഡിയോ ക്ലിപ്പുകള്‍ പീക്ക് ടൈമില്‍ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. പകല്‍സമയം കുട്ടികള്‍ അടക്കമുള്ളവര്‍ ചാനല്‍ കാണുന്നതിനിടെയാണ് അശ്ലീല ഓഡിയോ പുറത്തു വിട്ടത്. മന്ത്രിയുടേതെന്ന പേരില്‍ അശ്ലീല ഓഡിയോ പ്രസിദ്ധീകരിച്ചതോടെ ചാനലില്‍ ചര്‍ച്ചയ്ക്കിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ ചെവിപൊത്തുകയായിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ഒരാള്‍ നിങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെ അശ്ലീല ഓഡിയോ ചര്‍ച്ച ചെയ്ത ചാനല്‍ മന്ത്രിയുടെ ഓഡിയോ പല തവണ ആവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു. ഇത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ആരോപിച്ചാണ് ഇപ്പോള്‍ എന്‍സിപി പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം വനിതാ സംഘടനകളും ചാനലിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെയും അശ്ലീതകളുടെയും അതിര്‍വരമ്പ് ലംഘിക്കുന്ന പരിപാടികള്‍ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന മാനദണ്ഡമാണ് ടെലിവിഷന്‍ ചാനലുകള്‍ക്കടക്കം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, ഇതെല്ലാം ലംഘിച്ചാണ് മംഗളം ചാനല്‍ കഴിഞ്ഞ ദിവസം മന്ത്രിയുടേതെന്ന പേരില്‍ അശ്ലീല ഓഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നതും. ഇതിനിടെ മാധ്യമപ്രവര്‍ത്തനത്തിനു അരുതാത്ത രീതിയിലുള്ള കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ ദേശീയ ട്രൈബ്യൂണലിനും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ കൂടുതൽ മന്ത്രിമാരുടെ ഓഡിയോ സംഭാഷണങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന സൂചനയാണ് ചാനൽ പുറത്തുവിടുന്നത്. എംഎൽഎമാരും മന്ത്രിമാരും ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരുടെ അശ്ലീല ദൃശ്യങ്ങളും കൈവശമുണ്ടെന്നും ഉടൻ പുറത്തു വിടുമെന്നും ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....