News Beyond Headlines

29 Friday
November

ബി ഡി ജെ എസ് വിട പറയാനൊരുങ്ങുമ്പോള്‍

മധുവിധു കാലം കഴിയും മുന്‍പേ മുന്നണിയില്‍ നിന്ന് വിടപറയാനൊരുങ്ങി ബി ഡി ജെ എസ്.നല്‍കിയ വാക്കുകള്‍ പാലിച്ചില്ല,എല്ലാത്തില്‍ നിന്നുമൊരറ്റപ്പെടുത്തല്‍ ,എല്ലാം സഹിക്കുന്നതിനൊരതിരുണ്ടെന്നാണ് ബിഡിജെഎസിന്റെ ക്യാമ്പില്‍ നിന്നു വരുന്ന സൂചനകള്‍.വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെ കൂടെക്കൂട്ടുമ്പോള്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി.നിയമ സഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപി കൂട്ടുതേടി ബിഡിജെഎസ് ക്യാമ്പിലെത്തുമ്പോള്‍ അച്ഛന്റെയും മകന്റെയും പിന്തുണയോടെ കേരളത്തിലെ ഈഴവ വോട്ടുകളുടെ ഭൂരിഭാഗവും തങ്ങളുടെ പെട്ടിയില്‍ നിറയ്ക്കാമെന്ന കണക്കു കൂട്ടലായിരുന്നു ബിജെപി നേതൃത്വത്തിനുണ്ടായിരുന്നത്.എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കൂട്ടുകെട്ട് ഫലം ചെയ്തില്ലെന്ന വിമര്‍ശനത്തിലൂടെ ബിഡിജെഎസിനെ ശരിക്കും കുത്തി നോവിച്ചു.
എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായത്തിന്റെ നേതാവ് വെള്ളാപ്പള്ളി അങ്ങനെ അടങ്ങിയിരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.ബിഡിജെഎസിന്റെ ഭആരവാഹിത്വമൊന്നുമില്ലെങ്കിലും രക്ഷാധികാരിയായി നിന്ന് മകന്‍ തുഷാറിനെക്കൊണ്ട് ബിജെപി നേതൃത്വത്തോട് കെഞ്ചി നോക്കി.പക്ഷെ ഡല്‍ഹിയില്‍ പദവികള്‍ പലതും പലര്‍ക്കും വീതം വെച്ചപ്പോഴും ഭരണമില്ലാത്ത ബിഡിജെഎസ് വട്ടപ്പൂജ്യമായി.ആരേയും ഒരു പദവിയിലേക്കു പോലും പരിഗണിച്ചില്ല.ചര്‍ച്ചകള്‍ പലതു കഴിഞ്ഞു.പക്ഷെ ബിഡിജെഎന്-ബിജെപി ബാന്ധവത്തിലെ കല്ലുകടി മറനീക്കി പുറത്തു വന്നു.
എന്നാല്‍ ബിജെപിയുമായി ബന്ധം തുടര്‍ന്നു പോകാന്‍ തുഷാര്‍ വെള്ളാപ്പള്ളി നെട്ടോട്ടമോടുന്നുണ്ട്.ഏതു വിധേനയും ബിജെപി കേന്ദ്ര നേതൃത്വത്തെ അനുനയിപ്പിച്ച് കൂടെ നിന്നു പോകാനാണ് തുഷാറിന്റെ ശ്രമം.അതിനായി ഡല്‍ഹിയിലേക്ക് പരക്കം പായുന്നുമുണ്ട്.തിരിച്ച് തുഷാറിന് സ്ഥാനം നീട്ടി കൊതുപ്പിച്ച് കൊതുപ്പിച്ച് കൂടെ നിര്‍ത്തുന്നതില്‍ ബിജെപി നേതൃത്വം പരമാവധി ശ്രമം നടത്തുന്നുണ്ട്.ഇതിനായി ഡല്‍ഹി ചര്‍ച്ചകളില്‍ ചില ഫോര്‍മുലകള്‍ ഉരുത്തിരിയുകയും ചെയ്തു.കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം,വിനോദ സഞ്ചാര വകുപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം,സ്‌പൈസസ് ബോര്‍ഡ്,കയര്‍ ബോര്‍ഡ് തുടങ്ങീ വകുപ്പുകളുടെ ചെയര്‍മാന്‍ സ്ഥാനം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിഡിജെഎസിനു നല്‍കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വാക്കുകൊടുത്ത#ിട്ടുണ്ടെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്
എന്നാന്‍ വാക്കു പറഞ്ഞാല്‍ പാലിക്കാത്ത ബിജെപിയോട് എതിര്‍പ്പു തന്നെയാണ് വെള്ളാപ്പളി നടേശന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.ഇക്കാര്യത്തില്‍ തുഷാറിനോടൊപ്പം ബിഡിജെഎസ് നേതാക്കളായ സുഭാഷ് വാസുവും നീലകണ്ഠന്‍ മാസ്റ്റും മാത്രമാണ്.ബാക്കി നേതൃത്വവും അണികളും വെള്ളാപ്പള്ളിയുടെ കൂടെ തന്നെയാണെയന്നത് വ്യക്തം.ഇത്രയും വലിയ സമുദായത്തിന്റെ നേതാവിന് ബിഡിജെഎസ് എന്ന പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ലെങ്കിലും അദ്ദേഹത്തെ പിണക്കി മകനെ കൂടെ നിര്‍ത്താമെന്ന് വിചാരിക്കുന്ന ബിജെപിയ്ക്കു തെറ്റി.
ഇതിനിടയില്‍ കടന്നു വന്ന മലപ്പുറം തെരഞ്ഞെടുപ്പിനും ബിജെപി അവരുടെ മുഖ്യ സഖ്യ കക്ഷികളായ ബിഡിജെഎസിനോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.ഇതും വെള്ളാപ്പള്ളിയെ വല്ലാതെ ചൊടുപ്പിച്ചിട്ടുന്നാണ് കേള്‍വി.തിരഞ്ഞെടുപ്പ് കാലത്ത് ഈഴവന്റെയും ദളമംമിതന്റെയും കൈയ്യും പിടിച്ചു നടന്ന ബിജെപിക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് സാമൂഹ്യ മര്യാദയുടെ ലംഘനമാണെന്നും അനുരഞ്ജനക്കാരോട് വെള്ളാപ്പള്ളി രേഖകളിലൂടെ സമര്‍ത്ഥിച്ചു.
ഇപ്പോള്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പോടെ വീണ്ടും ഇരു പാര്‍ട്ടികളും തമ്മിടുണ്ടായ ഇടച്ചില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്.ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചപ്പോള്‍ മുന്നണി മര്യാദ പോലും പാലിച്ചില്ലെന്ന ആക്ഷേപം വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു.അവിടെ ബിജെപി ജയിച്ചാല്‍ ഇനിയും മീശവെയ്ക്കാമെന്ന വെല്ലുവിളി പോലും അദ്ദേഹം നടത്തി.ബിജെപി അവിടെ ജയിച്ചാലും ഇല്ലെങ്കിലും ഇത്തരം വെല്ലുവിളി നടത്താന്‍ വെള്ളാപ്പള്ളിയക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല.ഇതിനിടയില്‍ ബിജെപിയുമായി തെറ്റിയ ബിഡിജെഎസ് കോണ്‍ഗ്രസുമായി അടുക്കുന്നവെന്ന റിപ്പോര്‍ട്ടുകളും വന്നു.ഇതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനംവി എം സുധീരന്‍ ഒഴിയുന്നത് എന്ന് പോലും മാധ്യമങ്ങളില്‍ വന്നു.ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ പാളയത്തില്‍ നിന്നു പുറത്തു പോയാലും വേറൊരു നിലനില്പ്പു വേണമല്ലോ?
എന്തായാലും ഈ കൂട്ടുകെട്ട് എങ്ങോട്ടെന്നുള്ളതിന്റെ തീരുമാനം അടുത്ത ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും.വെള്ളാപ്പള്ളിയിടഞ്ഞാല്‍ തുഷാറിനു പോയിട്ട് അമിത് ഷായ്ക്കു പോലും തടയാന്‍ കഴിഞ്ഞേക്കില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....