മലപ്പുറം : ആര്‍ എസ്സ് എസ്സും ബി ജെ പി യും ഒരുക്കുന്ന ചതിക്കുഴിയില്‍ വീഴാന്‍ താന്‍ ആരോമല്‍ ചേവകരല്ലന്ന് വെള്ളാപ്പള്ളി നടേശന്‍ . മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് പിന്‍തുണ നല്‍കി പരസ്യമായി രംഗത്തുവരണം എന്ന ആവശ്യം ഉന്നയിച്ച മുതിര്‍ന്ന ബി ജെ. പി നേതാക്കളോടാണ് തന്റെ അനിഷ്ടം വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് കാലത്ത് ഇഴവന്റെയും ദളിതന്റെയും കയ്യ് പിടിച്ചു നടന്ന ബി ജെ പി ക്കാര്‍ അധികാരം കിട്ടിയശേഷം കേരളത്തിലെ അവര്‍ണ്ണന് ഒന്നും നല്‍കിയിട്ടില്ലന്ന് രേഖകളിലൂടെ സമര്‍ത്ഥിച്ചാണ് വെള്ളാപ്പള്ളി അനുരഞ്ജനക്കാരുടെ നാവടപ്പിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേന്ദ്രസര്‍ക്കാര്‍ നടത്തിയ 150 ബോര്‍ഡ് , കോര്‍പ്പറേഷന്‍ , അഭിഭാഷക പോസ്റ്റുകളില്‍ ഒന്നില്‍ പോലും പിന്നോക്കകാരനെയോ , ദളിതനെയോ നിയമിക്കാനുള്ള മാന്യത ബി ജെ പി കാണിച്ചിട്ടില്ലന്നുള്ള ഗുരുതരമായ ആരോപണമാണ് ബി ജെ പി ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതിന് മുറുപടി നല്‍കാന്‍ അനുരഞ്ജനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോട്ടയം ജില്ലയില്‍ നിന്ന് നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുള്ള ഒരു മുന്‍ ജില്ലാ നേതാവിന് രണ്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് അംഗത്വം നല്‍കിയിരിക്കുന്നത്. മൂന്ന് ഒഴിവുണ്ടായിരുന്ന കേരളത്തിലെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ സ്ഥാനങ്ങളില്‍ ഒന്നുപോലും എന്‍ ഡി എ യിലെ ഒരു പാര്‍ട്ടിക്കും നല്‍കിയില്ലന്ന് മാത്രമല്ല ഒരു പട്ടികജാതി, പട്ടികവര്‍ഗക്കാരനെ പോലും പരിഗണിച്ചില്ല.
എസ് എന്‍ ഡി പി യോഗം സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് അധികാരത്തല്‍ തുല്ലയ നീതി കിട്ടിയില്ലങ്കില്‍ യോഗം ശക്തമായി പ്രതിഷേധവുമായി രംഗത്തുണ്ടാകും , ബി ഡി ജെ എസ് നേതാക്കള്‍ക്ക് എന്തെങ്കിലും സ്ഥാനം കൊടുത്താലും തന്റെ പിന്‍തുണ ഉറപ്പക്കാമെന്ന് കരുതണ്ടെന്നും തനിക്ക് വേണ്ടത് സാമൂഹ്യ നീതിയാണെന്നും പ്രശ്നം രമ്യതയില്‍ എത്തിക്കുന്നതിന് വേണ്ടി ഇടപെട്ട മുതിര്‍ന്ന സംഘനേതാവിനോടും അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ വെള്ളാപ്പള്ളി വ്യക്തമാക്കി.
ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടി സ്വനതം നിലപാടക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വെള്ളാപ്പള്ളിയെന്ന് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ള കേന്ദ്രങ്ങള്‍ ഹെഡ് ലൈന്‍ കേരളയോട് പറഞ്ഞു. ഒരോ മേഖല കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ ചുമതല ഏറ്റവും വിശ്വസ്ഥരായ യോഗം നേതാക്കളെയാണ് വെള്ളാപ്പള്ളി ഏല്‍പ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....