കൊട്ടിയൂര്‍,വാളയാര്‍,കുണ്ടറ പീഡനങ്ങളും വാഹനത്തില്‍ നടിയെ ലൈംഗികമായി ആക്രമിച്ച കേസുകളും ഉള്‍പ്പടെയുള്ള പീഡനവിവരങ്ങള്‍ പുറത്തായതിനു പിന്നാലെ പീഡനക്കേസുകളുടെ ബാഹുല്യമാണ് മാധ്യമങ്ങളില്‍.അടുത്ത ബന്ധുക്കള്‍ മുതല്‍ വൈദീകരും സ്ത്രീ തന്നെയും പീഡന പ്രതികളാകുന്ന കേസുകള്‍ കൊണ്ട് വാര്‍ത്തകള്‍ നിറയുന്നു.പുറത്തു വരുന്നതിനേക്കാളേറെ അകത്തുണ്ടെന്നുള്ളത് മറ്റൊരു രഹസ്യം.എന്നാല്‍ പുറത്തറിയുന്ന പീഡന കേസുകള്‍ പലതും മാസങ്ങള്‍ക്കു മുന്‍പേ കേസായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.പിന്നെ പുറത്തു പറയാതിരുന്നതും കേസ് രേഖപ്പെടുത്താതിരുന്നതുമായ നിരവധി സംഭവങ്ങള്‍ കൂടി ഇപ്പോള്‍ പുറത്തു വരുന്നു.പൊലീസ് അന്വേഷിച്ചു വരുന്ന കേസുകളും അന്വേഷിക്കാതെ ഒതുക്കി തീര്‍ത്തെന്ന് ആരോപിക്കപ്പെടുന്നതുമായ അനവധി കേസുകളാണ് ഇപ്പോള്‍ പൊങ്ങിവരുന്നത്.എന്നാല്‍ ആഭ്യന്തര സുരക്ഷ ഇല്ലാതായിരിക്കുന്നു എന്നുള്ള മുറവിളി നാടിന്റെ നാനാഭാഗത്തു നിന്നും ഉയരുന്നു.പൊലീസും നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നു.ആഭ്യന്തര സുരക്ഷയില്‍ പാളിച്ചയുണ്‌ടെന്ന് ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതംഗീകരിച്ച് വകുപ്പ് മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ അദ്ദേഹം തയ്യാറാകുമോ? നഗരമധ്യത്തില്‍ വാഹനത്തില്‍ നടി ലൈംഗിക ക്രൂരകൃത്യത്തിനിരയായ സംഭവം തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിക്ക് ഭീഷണിയായതാണ്.വകുപ്പൊഴിയണമെന്ന് ഒളിഞ്ഞും തെളിഞ്ഞും നിന്ന് പൊതുജനങ്ങളും എന്തിനേറെ മുതിര്‍ന്ന സഖാക്കന്‍മാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ പീഡന കേസും പത്തും പന്ത്രണ്ടും വയസു മാത്രം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊല#ീനും ആഭ്യന്തര വകുപ്പിനു തന്നെയും ഏറെ കളങ്കമുണ്ടായിട്ടുണ്ട്.പൊലീസ് അനാസ്ഥ കാണിച്ചു,പെണ്‍കുഞ്ഞുങ്ങള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
കൊട്ടിയൂരിനേക്കാള്‍ പേടിപ്പെടുത്തിയ വിവരങ്ങളാണ് വാളയാറില്‍ നിന്നു കേട്ടത്.കേസൊതുക്കാന്‍ പൊലീസ് ശ്രമിച്ചു എന്നത് ഗുരുതര ആരോപണമാണ്.പത്തും പന്ത്രണ്ടും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ ഒരേ വീട്ടില്‍ ഒരേ ഉത്തരത്തില്‍ അന്‍പത്തിയാറു ദിവസത്തെ ഇടവേളയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട കേസ് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു.ഈ കേസില്‍ കുട്ടികളെ ആക്രമിച്ചത് അവരുടെ അമ്മയുടെ ബന്ധുവും അടുത്ത സുഹൃത്തമാണ്.കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പൂഴ്ത്തിയെന്നാണ് ആരോപണം.
അതുക്കുമപ്പുറമാണ് കുണ്ടറ പീഡനംപേരമകളെ മരണത്തിനു വിട്ടു കൊടുത്ത കാപാലികനായ മുത്തച്ഛന്‍ പ്രതിയായ കുണ്ടറ പെണ്‍കുഞ്ഞുങ്ങളുടെ ആഭ്യന്തര സുരക്ഷയെ വീണ്ടും ചോദ്യചിഹ്നത്തില്‍ നിര്‍ത്തുകയാണ്.കളിപ്പാട്ടം വാങ്ങി നല്‍കേണ്ട കാപാലികന്‍ കാമവെറിയനായ കുഞ്ഞുകൈയ്യില്‍ കടന്നു പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനുള്‍പ്പടെ ഉപയോഗിച്ചെന്നു പറയുമ്പോള്‍ വീടുകളിലെ സുരക്ഷ പോലും എവിടെയെന്നറിയാതെ അമ്മമാര്‍ ഉഴലുകയാണ്.
പിന്നെ കേട്ടത് സ്വയരക്ഷ ഒരുക്കാന്‍ കുങ്ഫു പഠനത്തിനയച്ച പെണ്‍കുട്ടിയെ കുങ്ഫു മാസ്റ്റര്‍ തന്നെ പീഡിപ്പിച്ചെന്നാണ്.കൊച്ചിയില്‍ ഇരുപത്തിയാറുകാരി ആണ്‍വേഷം കെട്ടി പതിമൂന്നു കാരിയെ ലൈംഗിക വൈകൃതത്തിനുപയോഗിച്ചെന്ന വാര്‍ത്തയും നിാരമായി തളളിക്കളയാനാകില്ല.പിന്നെ വൈദീക വിദ്യാര്‍ത്ഥി വൈദീകന്റെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്നതും സാംസ്‌ക്കാരിക കേരളത്തിന്റെ കാതുകളടപ്പിച്ചു.
അവസാനം ബാലികയായ സീരിയല്‍ താരം കൂട്ടബലാല്‍സംഘത്തിനിരയായെന്ന നിഷ്ഠൂരമായ വാര്‍ത്തയും എത്തിയിരിക്കുന്നു.സിപിഎം പ്രദേശിക നേതാവിന്റഎ മകന്‍ കൂടി പ്രതിയായ കേസില്‍ അതൊന്ന് ഒതുക്കാന്‍ ശ്രമം നടന്നെങ്കിലും അതും വാര്‍ത്തകളിലേക്ക് ഇടം തേടുകയാണ്
എവിടെയാണ് യതാര്‍ത്ഥത്തില്‍ സുരക്ഷ പാളിയിരിക്കുന്നത്.ഒന്നുണ്ട് പീഡന കേസുകള്‍ കാലാകാലങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണ്.പെണ്ണിന് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുന്നതു കൊണ്ട് മാത്രം പൂര്‍ണമാകുന്നതല്ല പുരുഷാധിപത്യമുള്ള നമ്മുടെ സമൂഹത്തിലെ ഇത്തരം സംഭവങ്ങള്‍ .
നിരന്തരമായി വന്നു കൊണ്ടിരിക്കുന്ന പീഡന കേസുകള്‍ ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതല്ല.ഇത്തരം പീഡകന്‍മാര്‍ക്ക് കോടതി നല്‍കുന്ന ശിക്ഷ,അതു വിധിക്കാനെടുക്കുന്ന കാലതാമസം തുടങ്ങിയവയും സുരക്ഷാ പാളിച്ചകള്‍ തന്നെയാണ്.സൗമ്യയുടെ കൊലപാതകവും സൂര്യനെല്ലി,കിളിരൂര്‍ കേസുകളുമൊക്കെ അന്യരാണ് പീഡിപ്പിച്ചതെങ്കില്‍ വീടിനുള്ളിലാണ് കുണ്ടറയും വാളയാറുമൊക്കെ നടന്നിരിക്കുന്നത്.പീഡന കേസുമായി ചെന്നാല്‍ പരമാവധി കേസില്‍ നിന്നൊഴിവാക്കുന്ന രീതിയും പൊലീസുകാര്‍ പറഞ്ഞു കൊടുക്കാറുണ്ട്.അതൊക്കെ ആഭ്യന്തര വകുപ്പിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതു തന്നെയാണ്.ഡല്‍ഹി സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന നിയമത്തിന്റെ പഴുതുപയോഗിച്ച് അതികഠിനമായ ശിക്ഷയില്‍ നിന്നൊഴിവാക്കിയത് യതാര്‍ത്ഥത്തില്‍ പീഡകന്‍മാര്‍ക്കൊരു ലാക്കായി.
എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് വളരെ വലി വകുപ്പാ ആഭ്യന്തര വകുപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ പിണറായി തയ്യാറാകുമോ? പിന്നെ ഇത്രയധികം പീഡന വാര്‍ത്ത് ഒരുമിച്ചങ്ങ് പൊതു ജനസമക്ഷത്തിലെത്തിക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമവും നടക്കുന്നുണ്ടെന്നു വേണംകരുതാന്‍. എന്തായാലും ആഭ്യന്ത വകുപ്പിനെതിരെ വിമര്‍ശനമൊരുക്കാനാണെങ്കില്‍ പോലും ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരുമ്പോള്‍ എല്ലാം ശരിയാക്കിത്തരാമെന്നു ജനങ്ങള്‍ക്കു വാക്കു നല്‍കി അധികാരത്തിലേറിയ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....