അനിശ്ചിതത്വത്തിനൊടുവില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടും.നേരത്തേ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തിരുന്നു
മലപ്പുറത്ത് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റംഗമായാലും കേരളത്തിന്റെ യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുണ്ടാകുമെന്ന് ഹൈദരലി തങ്ങള്‍ വ്യക്തമാക്കി. മുന്‍ഗാമികള്‍ കാണിച്ചു തന്ന മാര്‍ഗത്തിലൂടെ സഞ്ചരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി നിരവധി പ്രവര്‍ത്തകരാണ് പാണക്കാടെത്തിയത്.കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ ഉറപ്പിച്ചതാണ് പി.കെയുടെ സ്ഥാനാര്‍ത്ഥിത്വം.എന്നാല്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ നിന്ന് ഡല്‍ഹിയിലേക്കു പോകുമ്പോള്‍ ജനകീയനെന്ന നിലയില്‍ മറ്റൊരാളേ ലീഗിനു കേരളത്തില്‍ കണ്ടെത്താനും കഴിയില്ല.ഇതിനിടയില്‍ ഇ അഹമ്മദിന്റെ മകള്‍ ഡോക്ടര്‍ ഫൗസിയ ഷെര്‍ഷാദിനെ മല്‍സരിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു.പക്ഷെ രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത ഒരാളേ മണ്ഡലത്തില്‍ കെട്ടിയിറക്കി മല്സരിപ്പിക്കുന്നതിനേ ഒരു വിഭാഗം എതിര്‍ത്തിരുന്നു..ഇതിനിടയില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പ്രമുഖര്‍ പാണക്കാട്ടേക്ക് എത്തുകയും ചെയ്തു.ഫൗസിയയ്ക്കു വേണ്ടി എം കെ മുനീറുള്പ്പടെയുള്ള പല നേതാക്കളും വാശി പിടിച്ചെന്നാണ് അണിയറ രഹസ്യം
കുഞ്ഞാലിക്കുട്ടിയേ ഡല്ഹിയിലേക്കയക്കുന്നതിന് യു ഡി എഫ് നേതൃത്വത്തിനും വിരോധമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് വിയോജിപ്പറിയിക്കാന്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാര് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കുകയും അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുകയും ചെയ്താല്‍ യു ഡി എഫിനും ക്ഷീണമുണ്ടാക്കുമെന്ന് വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതാക്കന്മാര് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാന്‍ കാരണം.
ഇതിനിടയില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചാല്‍ വേങ്ങര മണ്ഡലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പു വരും. ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ എതിര്‍പ്പുള്ളവരുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. യു.ഡി.എഫ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലേക്ക് ചുവടുമാറ്റുന്നതില്‍ എതിര്‍പ്പുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....