News Beyond Headlines

29 Friday
November

ഇടിയ്ക്കാനാളേറേ , പക്ഷെ ഇന്ദിരാ ഭവന്റെ ഖജനാവ് കാലി?

വി.എം.സുധീരന്‍ ഒഴിഞ്ഞ പദവിയിലേക്ക് ആരു വന്നാലും അഗ്നി പരീക്ഷ നേരിടേണ്ടി വരുമെന്ന കണക്കുകളാണ് ഇന്ദിരാ ഭവന്റെ അകത്തളങ്ങളില്‍ നിന്നു വരുന്നത്.കേന്ദ്രത്തിലും പിന്നെ കേരളത്തിലും ഭരണത്തിലില്ലാത്ത കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള വഴികളും അടഞ്ഞു കിടക്കുന്നു.പിന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാന വരുമാന ശ്രോതസായ ബാറുകളില്‍ നിന്നുള്ള വരുമാനവും ഭരണകാലത്ത് തന്നേ നിലച്ചിരുന്നു.സമ്പത്ത് കാലത്ത് പത്ത് തൈ വെയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ മാര്‍ഗമാണ് ബാറില്‍ തട്ടി നശിപ്പിച്ചു കളഞ്ഞതെന്നാണ് പൊതു സംസാരം.
ഇന്ദിരാ ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കും 14 ഡി സി സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടി മാസം കണ്ടെത്തേണ്ടത് ലക്ഷങ്ങളാണ്.ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് എത്ര കുറച്ചാലും മിനിമം ഒരു മാസം 50,000 രൂപ എങ്കിലും വേണം.അതായത് ഡി സി സി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ആറു ലക്ഷം രൂപ.ഇന്ദിരാ ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടിയാകുമ്പോള്‍ അത് വളരെ വലിയ തുകയാകും.ഭരണം കൈയ്യിലുണ്ടായിരുന്ന കാലത്താണെങ്കില്‍ ഈ തുക കണ്ടെത്തുകയെന്നത് വലിയ വിഷമമുള്ള കാര്യമല്ലായിരുന്നു.പിന്നെ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില കളികള്‍ നടത്താമെന്നു കരുതിയാലും അതും പൊളിയും.കാരണം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരു തന്നെ കയ്യാലപ്പുറത്തെ തേങ്ങാ പോലെയായിരുന്നു കേരളം ഭരിച്ചിരുന്നത്.ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു ലഭിച്ച സീറ്റുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ഭുദങ്ങള്‍ സംഭവിച്ചാലേ തിരിച്ചു വരൂ.പണം കൊണ്ടെറിഞ്ഞാലേ വോട്ടില്‍ കൊള്ളൂ എന്നുള്ളതും രഹസ്യമായ പരസ്യമാണ്.
പിന്നെ അടുത്തു വരുന്ന ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത് മലപ്പുറത്തും മല്‍സരിക്കുന്നത് ലീഗിന്റെ സ്ഥാനാര്‍ത്ഥിയുമാണെങ്കിലും യു ഡി എഫിലേ മുഖ്യ കക്ഷി എന്നുള്ള നിലയ്ക്ക് നല്ലയൊരു തുക അതിനുവേണ്ടിയും കോണ്‍ഗ്രസ് കണ്ടെത്തണം.കണക്കില്‍ പെടാത്ത ഒന്നോ രണ്ടോ കോടി രൂപയാകാം അത്.പണം മുടക്കേണ്ടത് മുന്നണി മര്യാദകളുടെ ഭാഗമാണ്.അതും കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് കീറാമുട്ടിയാണ്.
അതിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചാനലായ ജയ്ഹിന്ദും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.ചാനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും അടയ്ക്കാതെ വന്നപ്പോള്‍ ചാനല്‍ ജപ്തി ഭീഷണിയിലാണ്.ലോണ്‍ തുക അടയ്ക്കാനാവശ്യപ്പെട്ട പൊതുമേഖലാ ബാങ്കിലെ ജീവനക്കാരേ പരസ്യമായി ചീത്തവിളിച്ചതും കോണ്‍ഗ്രസിനു നാണക്കേടുണ്ടാക്കി.എന്തായാലും ചാനല്‍ താമസിയാതെ അടച്ചു പൂട്ടിയേക്കും.ചാനലിന് സാമ്പത്തിക സഹായം നല്‍കാനുള്ള ശേഷിയും തല്‍ക്കാലം കെപിസിസിയ്ക്കില്ല.
ഇനി കേന്ദ്രത്തിലേക്ക്,അടിയന്തിര സാഹചര്യം നേരിടാന്‍ എഐസിസിയോട് കുറച്ച് പണം തന്നു സഹായിക്കാമോ എന്നു ചോദിച്ചാല്‍ അവിടുത്തെ പ്രവര്‍ത്തനം തന്നെ വളരെ കഷ്ടപ്പെട്ടാണെന്നാണ് കേള്‍വി.കാരണം ഭരണമില്ല.സാമ്പത്തിക ശ്രോതസ് ഏതാണ്ടെല്ലാം അടഞ്ഞു കിടക്കുന്നു.ഇതിനിടയില്‍ മോദി കൊണ്ടു വന്ന നോട്ടസാധുവാക്കലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള നിയന്ത്രണവും അതിന് നല്‍കേണ്ട നികുതിയും എല്ലാം കൂടി കോണ്‍ഗ്രസ് ആകെ വെള്ളം കുടിച്ചിരിക്കുകയാണ്.പിന്നെയാ കേരളത്തിനെ സഹായിക്കുന്നത്.ഇതിനിടയില്‍ അഞ്ചു സംസ്ഥാനങ്ങളിലേ നിയമസഭാ തെരഞ്ഞെടുപ്പിന് ചിലവാക്കേണ്ടി വന്ന കോടികളും കൂടിയാകുമ്പോള്‍ പോക്കറ്റ് കീറി നില്‍ക്കുകയാണ് എ ഐ സി സിയും
ഈ പരാധീനതകള്‍ക്കു നടുവിലേക്കാണ് പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കേണ്ടത്.എന്തായാലും തൊട്ടാല്‍ പൊള്ളുന്ന ഇരിപ്പിടത്തിലേക്ക് അമര്‍ന്നിരുന്നൊന്ന് ഭരിക്കണമെങ്കില്‍ കോടികള്‍ കൂടെ കരുതണം.അതിന് കെല്‍പും ജനസമ്മിതിയുമുള്ള നേതാക്കാന്‍മാര്‍ ഇവിടെ കുറവാണ്.അണികളെ കൂടെ നിര്‍ത്തുകയും നേതൃത്വത്തിനെ ഒരുമിച്ചു കൊണ്ടു പോകുകയും പണം കണ്ടെത്തുകയും ചെയ്യേണ്ടത് പുതിയ തലവന്റെ കടുത്ത വെല്ലുവിളിയാണ്.പിന്നെ ഘടകക്ഷികളെ സന്തോഷിപ്പിച്ചു നിര്‍ത്തണം.വി എമ്മിനു കഴിയാതെ പോയതും ഇതൊക്കെതന്നെയാണ്.ആദര്‍ശം കൊണ്ട് കഞ്ഞികുടിക്കാന്‍ പറ്റില്ലല്ലോ?അതാണ് ടിയാന് പുറത്തേക്ക് വാതില്‍ തുറന്നതും.
ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷന്‍?
അണികളെ കൂടെ നിര്‍ത്താനും ഘടകക്ഷികള്‍ക്ക് സമ്മതനാവാനും ധനസമാഹരണത്തിനും അത്യാവശ്യം ജനസമ്മിതിയുമൊക്കെയുള്ള ഒരാളുണ്ട്.ഉമ്മന്‍ ചാണ്ടി.കക്ഷിയാണെങ്കില്‍ ഇപ്പോള്‍ എം എല്‍ എ പണി മാത്രമേ നടത്തുന്നുള്ളു.പാര്‍ട്ടി ഭരിക്കാനുള്ള ധാരാളം സമയം ഒ സിയ്ക്കുണ്ട് താനുംഗ്രൂപ്പു കളിയിലും മിടുക്കന്‍.പുനസംഘടനയില്‍ ഒ സിയുടെ വാക്ക് കേന്ദ്ര നേതൃത്വം കേട്ടില്ലെന്നുള്ള പരിഭവത്തിലാണ് അദ്ദേഹമിപ്പോള്‍ .ആപരിഭവവും അങ്ങ് തീര്ക്കാം.അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇപ്പോഴും വലിയ അപജയമൊന്നും സംഭവിക്കാതെ നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ കൊണ്ടു വരികയും കാലിയായി കിടക്കുന്ന ഖജനാവ് നിറയ്ക്കാന്‍ അദ്ദേഹത്തെ ഭരണമേല്‍പ്പിക്കുകയും വേണമെന്നാണ് വിദഗ്ധ മതം.
എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും അനന്തപുരിയില്‍ ഇന്ദിരാ ഭവനില്‍ ചിലരുടെ വരുത്തു പോക്കുകള്‍ കൂടിയിട്ടുണ്ട്.ഇന്ദിരാ ഭവന്റെ മുന്നിലെ ഇടി കണ്ടിട്ട് ഉണ്ണിക്ക് ഊരില്‍ വലിയ പഞ്ഞമൊന്നും തോന്നുന്നില്ല.പഞ്ഞ കാലമാണെങ്കിലും ഊണിനിട്ടിരിക്കുന്ന ഇലയിലെ വട്ടങ്ങള്‍ വിഭവസമൃദ്ധമായതുകൊണ്ട് ഇന്ദിരാഭവനു മുന്നില്‍ ഇടിയോടിടി തന്നെ.പക്ഷെ ചിലരൊക്കെയുണ്ട് കുറച്ചങ്ങ് മാറി നിന്നിതൊക്കെ കണ്ട് രസിക്കും.പിന്‍വാതിലിന്റെ മറവില്‍ പതുങ്ങി നിന്ന് ആദ്യമകത്ത് കയറുകയും ചെയ്യും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....