ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഗോവ നിയമസഭയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി അവകാശവാദമുന്നയിച്ചു.കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവയില്‍ മുഖ്യമന്ത്രിയായേക്കും.ഇതിനായി അദ്ദേഹം പ്രതിരോധ മന്ത്രി പദം രാജിവെച്ചന്നാണ് സൂചന.ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ബിജെപിയ്ക്കും മറ്റു സഖ്യ കക്ഷികള്‍ക്കും സര്‍ക്കാരുണ്ടാക്കാനുള്ള 21 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പരീക്കറും ബിജെപി എംഎല്‍എമാരും ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടിരുന്നു.
എന്നാല്‍ രാജി വാര്‍ത്തകള്‍ ഇതുവരെ പരീക്കര്‍ സ്ഥിരീകരിച്ചിട്ടില്ല.ഗവര്‍ണറെ കണ്ടശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു.ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കണമെന്നും കേവല ഭൂരിപക്ഷമായ 21അംഗങ്ങളുടെ പിന്തുണയുണ്ടെന്നും പരീക്കര്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.ഗവര്‍ണറുടെ അനുമതി കിട്ടിയശേഷമേ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ പരീക്കറെ പിന്തുണയ്ക്കാന്‍ ചെറു കക്ഷികളായ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും(എംജിപി)ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും(ജിഎഫ്പി)തീരുമാനിച്ചതായാണ് സൂചന.ഇരു പാര്‍ട്ടികള്‍ക്കും മൂന്ന് എം എല്‍ എ മാര്‍ വീതമുണ്ട്.
പിന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മൂന്നു പേരുടെ പിന്തുണ കൂടി ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുവോളം സ്വതന്ത്രരും ചെറു പാര്‍ട്ടികളുമായി നിധിന്‍ ഗഡ്കരിയാണ് ചര്‍ച്ച നടത്തിയത്.പിന്നീട് ചെറു കക്ഷികളുമായി നരേന്ദ്ര മോദിയും അമിത് ഷായും ചര്‍ച്ചനടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....