ഉത്തര്‍പ്രദേശിലുണ്ടായ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം തകര്‍ന്നു തരിപ്പണമായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ കണ്ടതെങ്കിലും പിന്നീടങ്ങോട്ട് ബിജെപിയുടെ മുന്നേറ്റമാണ് ഉത്തര്‍പ്രദേശില്‍ കാണാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോദിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി.
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പി 313 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഉത്തരാഖണ്ഡിലും തനിച്ച് അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ കളത്തിലിറങ്ങിയ ഉത്തര്‍പ്രദേശില്‍ ബിജെപി താമരതരംഗം തന്നെ തീര്‍ത്തു. ആകെയുള്ള 403 സീറ്റുകളിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപി കൂറ്റന്‍ വിജയവുമായി ട്രിപ്പിള്‍ സെഞ്ച്വറി നേടി. 308 ഇടങ്ങളില്‍ ലീഡ് നിലനിര്‍ത്തി ബിജെപി ആഘോഷിക്കുമ്പോള്‍ മറുവശത്ത് ബീഹാറിലേത് പോലെ ഒരു മഹാസഖ്യം ലക്ഷ്യമിട്ട് കോണ്‍ഗ്രസിനെ കൂട്ടു പിടിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് 65 സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായിരിക്കുന്നത്. യുപിയിലെ മറ്റൊരു വമ്പന്മാരായ ബിഎസ്പി കേവലം 22 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ മറ്റുള്ളവര്‍ ഇവരുടെ നേര്‍ പകുതി ഇടങ്ങളിലും ലീഡ് നേടുകയാണ്.
ഉത്തര്‍പ്രദേശിന്റെ വിധിയിലൂടെയാണ് ഉത്തരാഖണ്ഡും നീങ്ങുന്നത് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ ബിജെപി ആകെയുള്ള 70 സീറ്റുകളില്‍ 52 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് 16 സീറ്റുകളില്‍ മാത്രമേ ലീഡ് നേടാനായുള്ളൂ. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായിരിക്കുന്നത്. പക്ഷേ പഞ്ചാബിലൂടെ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. അകാലിദള്‍ - ബിജെപി സഖ്യത്തിനും ആംആദ്മി പാര്‍ട്ടിയ്ക്കും ഇടയില്‍ പെട്ട് അതീജീവനം ദുഷ്‌ക്കരമായിരുന്ന കോണ്‍ഗ്രസ് പഞ്ചാബില്‍ നേടിയെടുത്തത് പുനര്‍ജ്ജീവനായിരുന്നു. ശക്തമായി തിരിച്ചു വന്ന കോണ്‍ഗ്രസ് 117 സീറ്റുകളില്‍ 73 ലും ലീഡ് നേടുകയാണ്. യുപിയില്‍ എസ്പിയ്ക്ക് സംഭവിച്ച വിധി പഞ്ചാബില്‍ അകാലി ദളിനാണ് സംഭവിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....