യാദവപ്പോരില്‍ തകര്‍ന്നടിഞ്ഞ് അഖിലേഷ് യാദവ്.രാഹുലുമായുള്ള കൂട്ടുകെട്ടും അഖിലേഷിനെ രക്ഷിച്ചില്ല.ഉത്തര്‍പ്രദേശ് രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും യാദവ രാഷ്ട്രീയം തീരുന്നതിന്റെ സൂചനകളാണ് ഈ തെരഞ്ഞെടുപ്പു ഫലം.ജാതി തീരുമാനിക്കുന്ന രാഷ്ട്രായമായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി യു പിയിലുണ്ടായിരുന്നത്.എന്നാല്‍ എല്ലാ ജാതി മത വോട്ടുകളും ഒരുമിപ്പിക്കാന്‍ ബിജെപിയ്ക്കു കഴിഞ്ഞു എന്നതും യു പി യില്‍ നേട്ടമായി.അവസാന നിമിഷം കൂട്ടുപിടിച്ച രാഹുലിനും കാര്യമായി ഒന്നും തന്നെ യു പിയില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നതും സമാജ് വാദി പാര്‍ട്ടി തകര്‍ന്നടിഞ്ഞതിനു കാരണമായി.എസ് പിയ്ക്കാണോ നഷ്ടം കോണ്‍ഗ്രസിനാണോ നഷ്ടം എന്നത് പറയാന്‍ കഴിയാതെയാണ് എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തു വന്നത്.
എക്‌സിറ്റ് പോളുകളേക്കാള്‍ മുന്നിലെത്തി യഥാര്‍ത്ഥ ഫലങ്ങള്‍.ബി ജെ പി തരംഗമെന്ന് പറയുന്നതിലും മോദി തരംഗമെന്നു പറയുന്നതാവും ശരി.ബി ജെ പി നേടിയ വലിയ വിജയം ഭരണവിരുദ്ധത തന്നെയല്ല സൂചിപ്പിക്കുന്നത്.അവര്‍ കൊണ്ടു വന്ന ചില തന്ത്രങ്ങളുടെ ആകെ തുക തന്നെയാണ് വന്‍വിജയം.എസ് പിയിലും ബി എസ് പിയിലും വിള്ളലുകളുണ്ടാക്കാന്‍ കഴിഞ്ഞെന്നുള്ളതും ബിജെപിയ്ക്ക് നേട്ടമായി.മോദിയുടെ വ്യക്തിപ്രഭാവം വലിയ തോതില്‍ യു പിയിലെ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. അവസാന നിമിഷം രാഹുലിന്റെ കൂട്ടിനപം തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് പ്രിയങ്കയുടെയും പിന്നെ അഖിലേഷിന്റെ ഭാര്യയുടെയും പ്രചരണം മോദിയ്ക്കു മുന്നില്‍ തോറ്റു പോയി.തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ എസ് പിയിലുണ്ടായ കൂട്ടത്തല്ല് അവരെ നാശത്തിലേക്ക് നയിച്ചു.അച്ഛന്‍ മകന് സൈക്കിളിലൊരുക്കിയ തന്ത്രവും ഒട്ടും ഫലിച്ചില്ല.. നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ദിവസം മുതല്‍ ഉത്തരദേശം യാദവപ്പോരില്‍ വെന്തുരുകുകയായിരുന്നു.സമാജ് വാദി പാര്‍ട്ടിയിലുണ്ടായ പിണക്കങ്ങളും അച്ഛനും മകനും തമ്മിലുണ്ടായ വേര്‍പിരിയലും തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചു.എസ് പിയെയും ബി എസ് പിയെയും നിലംപരിശാക്കി ബിജെപി കുതിച്ചത് പക്ഷെ ആ തമ്മില്‍ തല്ലുകൊണ്ടു മാത്രമാണ് എന്നു പറയുന്നതും ശരിയല്ല.മോദി പ്രഭാവത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം ആവര്‍ത്തിച്ചതു തന്നെയാണിത്. അന്ന് 42.3% വോട് ഷെയറും 80 ല്‍ 71 സീറ്റും നേടിയാണ് ബിജെപി എസ് പിയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചത്.അന്നു തുടങ്ങിയ ബിജെപി അനുകൂല തരംഗം മാറ്റമില്ലാതെ തുടര്‍ന്നതു കണ്ട് അച്ഛന്‍ മുലായം സിംഗ് യാദവ് കളം മാറ്റി ഒരു കളികളിച്ചതും എസ് പിയ്ക്കു രക്ഷയായില്ല.
അച്ഛനും മകനും കൂട്ടുകാരനും തോറ്റു തുന്നം പാടി എന്നു പറയുന്നതാവും നേര്.2012 നിയമസഭ തെരഞ്ഞെടുപ്പില്‍ 229 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് എസ് പി.പക്ഷെ ഭരണ ദുര്‍ബലതയും രാജ്യത്താകമാനമുണ്ടായ ബി ജെ പി അനുകൂല തരംഗവും ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ് പി യെ പിടിച്ചുലച്ചു.അവിടെയാണ് ചാണക്യ തന്ത്രത്തിന്റെ പ്രസക്തഅന്നു തുടങ്ങിയ ബി ജെ പി അനുകൂല കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയും അഖിലേഷിന്റെ ഭരണത്തിന് യു പി ക്ക് വലിയ തോതില്‍ വളര്‍ച്ച നേടാനാകാതെ വരികയും ചെയ്തത് ബി ജെ പി യ്ക്കു ഗുണം ചെയ്യുമെന്ന് മനസിലാക്കിയ അച്ഛന്‍ മുലായം സിങ് യാദവ് ഇമ്മിണി വലിയ കളിക്കിറങ്ങുകയായിരുന്നു.അച്ഛനായാലും മകനായാലും ലക്ഷ്യം ഭരണം തന്നെ.എങ്കില്‍ പിന്നെ ഇത്തിരി നാറിയാലും അധികാരത്തിലെത്തിയാല്‍ ആ നാറ്റമങ്ങു കഴുകി കളയാമല്ലോ എന്ന്.അതുകൊണ്ടാണ് സ്വന്തം മകനെയും സ്വന്തം പാര്‍ട്ടിയെയും കൊണ്ടാണ് മുലായം കളിക്കിറങ്ങിയത്.അച്ഛനും മകനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുകയും അതങ്ങ് നല്ലപോലെ ആളിക്കത്തിക്കുകയും ചെയ്തു. ഭരണവിരുദ്ധ തരംഗവും സംസ്ഥാനത്തുണ്ടായ മാറ്റങ്ങളുമൊന്നും ആരും ചര്‍ച്ച ചെയ്യാത്ത രീതിയില്‍ യാദവപ്പോര് പൊരിഞ്ഞു.
ഇതിനിടയിലാണ് യു പിയില്‍ വലിയ സാനിധ്യമില്ലാത്ത കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ അഖിലേഷ് തീരുമാനിക്കുന്നത്.ഒപ്പം പ്രിയങ്കയെ ഇറക്കിയും ഒരു കളികളിച്ചു നോക്കി.എന്നാല്‍ കോണ്‍ഗ്രസ് തോറ്റു ചരിത്രമാകുമെന്ന് കരുതിയിട്ടോ എന്തോ പ്രിയങ്കാ വാധ്ര മകന്റെ ചികില്‍സാര്‍ത്ഥം ഹൈദ്രാബാദിലേക്ക് പോയത്. എന്നിട്ടും തോല്‍ക്കാതെ അഖിലേഷ് സ്വന്തം ഭാര്യയെ ഇറക്കി കളിച്ചു.അവിടെയും രക്ഷപെട്ടില്ല എന്നതാണ് സത്യം.പിന്നോക്ക രാഷ്ട്രീയകാര്‍ഡും തോറ്റു പോകുന്ന അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.
വടക്കേ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ പിന്നോക്ക ജാതിക്കളികളിച്ചവരൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.അഖിലേഷും മുലായവും മായാവതിയും ബീഹാറില്‍ നിതീഷ് കുമാറും പിന്നോക്ക കളിയ്ക്കു കൂടിയാണ് ഇപ്പോള്‍ അവസാനമാകുന്നത്.നിധീഷ് ബി ജെ പിയോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന സൂചനയും ദേശീയ രാഷ്ട്രീയത്തില്‍ തെളിയുന്നുണ്ട്. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഒട്ടും കുറയാത്ത വോട് ഷെയര്‍ അതായത് 42 % തന്നെ നിലനിര്‍ത്താനായതും ബി ജെ പിയ്ക്കു ഗുണം ചെയ്തു.മോദി ജയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....