News Beyond Headlines

30 Saturday
November

വിധി കാത്ത് രാജ്യം,എക്‌സിറ്റ് പോളുകള്‍ ഫലിക്കുമോ?

രാജ്യം ഉറ്റുനോക്കിയ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം നാളെയറിയാം.എക്‌സിറ്റ് പോളിന്റെ കണക്കനുസരിച്ച് അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബി ജെ പി അനുകൂല തരംഗമാണുള്ളത്.നോട്ടസാധുവാക്കലിലൂടെ ഏറെ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്ന കോണ്‍ഗ്രസിനും ,രാഹുല്‍ ഗാന്ധിയ്ക്കും ഈ തെരഞ്ഞെടുപ്പ് ജീവന്‍മരണപ്പോരാട്ടമായിരുന്നു.കൂട്ടു കൂടലും കളം വിടലും കുതികാല്‍വെട്ടും തൊഴുത്തില്‍ കുത്തും മുഴച്ചു നിന്ന തെരഞ്ഞെടുപ്പ് ദിനങ്ങള്‍ ഓരോ സംസ്ഥാനത്തും പുതിയ രാഷ്ട്രീയ തന്ത്രത്തിനാണ് കളമൊരുക്കിയത്.ആരേ കൂട്ടിയാല്‍ ഭരണത്തില്‍ കടിച്ചു തൂങ്ങാമെന്ന ഓരോ രാഷ്ട്രീയ നേതൃത്വത്തിന്റെയും കണക്കു കൂട്ടലുകളുടെ അന്തിമ ഫലം കൂടിയാണ് വരാനിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നിന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്.ലോക്‌സഭാ സീറ്റില്‍ ഭൂരിപക്ഷവും നേടിക്കൊണ്ടാണ് ബി ജെ പി യു പിയില്‍ ശക്തി തെളിയിച്ചത്.ആ ശക്തി അതേ പോലെ തന്നെ തുടരുന്ന അവസ്ഥയിലാണ് മുലായവും മകനും ചേര്‍ന്നൊരു കളിയങ്ങ് കളിച്ചത്.അതായത് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അച്ഛനും മകനും തമ്മില്‍ ഗുസ്തി തുടങ്ങി.അച്ഛനോട് പിണങ്ങി മകന്‍ തന്റെ പാളയത്തിലേക്ക് കോണ്‍ഗ്രസിനേ കൂട്ടി.എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലും പ്രാദേകീക രാഷ്ട്രീയത്തിലും ഒരു പോലെ തിരിച്ചടികള്‍നേരിട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് വലിയ തോതില്‍ അഖിലേഷിനെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നു തന്നെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.അഖിലേഷിന് ഭരണം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന അവസ്ഥ വന്നാല്‍ പുതിയ കൂട്ടുകെട്ടിനെ പറ്റി അച്ഛനും മകനും ചിന്തിച്ചേക്കാം.എന്തായാലും മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേടാനിടയുള്ള സീറ്റുകള്‍ കൂടി നോക്കുമ്പോള്‍ എസ്+ബി എസ്പി=ഭരണം എന്ന സമവാക്യത്തിനാകും ഇരു കൂട്ടരുടേയും ശ്രമം.ഈ കൂട്ടുകെട്ട് അഞ്ചു വര്‍ഷം തികയ്ക്കാനൊരു സാധ്യതയില്ലാത്തപ്പോള്‍ തന്നെ പക്ഷെ തല്‍ക്കാലം അങ്ങനെയൊരു നീക്കം തന്നെ നടത്താനാണ് ശ്രമിക്കുക.കാരണം ഭരിക്കാനുള്ള മാജിക്ക് നമ്പരിലേക്ക് ബിജെപി എത്തിയേക്കില്ലെന്ന സൂചന തന്നെയാണ് വരുന്നത്.എങ്കിലും രാജ്യം ഭരിക്കുന്ന കക്ഷിക്ക് വലിയ അപജയമൊന്നും സംഭവിക്ക#ുന്നില്ല.അവര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നു തന്നെ കരുതാം.
അടിസ്ഥാനപരമായി ജാതി തീരുമാനിക്കുന്ന ഭരണമാണ് യു പിയില്‍.ജാതി രാഷ്ട്രീയത്തില്‍ പിടിച്ചാണ് എല്ലാ കക്ഷികളും പ്രചരണം നടത്തുന്നതു തന്നെ.യാദവ വോട്ടുകളും മുസ്ലിം വോട്ടുകളും ഏകീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് യാദവപ്പാര്‍ട്ടികള്‍ക്ക് നിലനില്പുള്ളു.ഇതു ഭിന്നിപ്പിക്കുന്ന പാര്‍ട്ടിയുടേതു തന്നെയായിരിക്കുംഅന്തിമ വിജയം.സവര്‍ണ ഹിന്ദു വോട്ടുകള്‍ യാദവക്കോട്ടയിലേക്ക് പോകില്ലെന്ന കണക്കു കൂട്ടലാണ് ബിജെപിയ്ക്കുള്ളത് അകാലിദള്‍-ബിജെപി സഖ്യത്തിനു തകര്‍ച്ച നേരുടുമെന്നു തന്നെയാണ് പഞ്ചാബിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍.കോണ്‍ഗ്രസിനു ലഭിക്കുന്ന ഏക സംസ്ഥാനവും പഞ്ചാബ് തന്നെയായിരിക്കും.ഉത്തരാഘണ്ഡും ഗോവയും മണിപ്പൂരും ബി ജെ പി അനുകൂല തരംഗമാകുമെന്ന കണക്കു കൂട്ടലുകള്‍ക്ക് നാളെ ഉച്ചയോടെ ഫലമറിയാം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....