News Beyond Headlines

29 Friday
November

“എനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് കിട്ടേണ്ട…ഇതില്‍ കൂടുതല്‍ എന്താണ് സദാചാരഗുണ്ടായിസം…? “

സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ് സദാചാര ഗുണ്ടായിസം. കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ യുവതീയുവാക്കള്‍ക്ക് നേരെ ശിവസേന പ്രവർത്തകര്‍ നടത്തിയ അഴിഞ്ഞാട്ടമാണ് ഏറ്റവും അവസാനത്തേത്. ഏതു തരത്തിലുള്ള ആർഷഭാരത സംസ്കാരം കെട്ടിപ്പെടുക്കുന്നതിനാണ് ഈ സദാചാര ഗുണ്ടായിസം ആവര്‍ത്തിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.
സദാചാര ഗുണ്ടായിസത്തിന് ഇരയായിതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തിട്ട് ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. എന്നാല്‍ മറൈൻഡ്രൈവില്‍ നടന്ന ശിവസേന ആക്രമണം ആസൂത്രിതമായിരുന്നു. യുവതീയുവാക്കൾ മറൈൻഡ്രൈവില്‍ വെച്ച് കാണുന്നതിനും മിണ്ടുന്നതിനുമെതിരെ ദിവസങ്ങളായി ചില സംഘടനകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് രാജ്യാന്തര വനിതാ ദിനത്തിൽ തന്നെ സദാചാര ഗുണ്ടായിസം നടത്താന്‍ ശിവസേന തീരുമാനിച്ചതും പ്രവര്‍ത്തിച്ചതും.
ശിവസേനയുടെ മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസം പൊലീസ് നോക്കി നില്‍ക്കെയാണെന്നതാണ് അത്ഭുതം. ബിജെപിയുടെയും ആര്‍ എസ് എസിന്റെ പാതയില്‍ തന്നെ സഞ്ചരിക്കുന്ന ശിവസേനയില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കെ പ്രകടനമായെത്തിയ പ്രവർത്തകർ യുവതീയുവാക്കളെ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും വിരട്ടിയോടിക്കുമ്പോള്‍ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ കാഴ്‌ചക്കാരായി നിന്നു.
പ്രേമം നിർത്തലാക്കുക, പെൺകുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ മറൈൻഡ്രൈവിലെക്ക് പ്രകടനം നടത്തുമ്പോള്‍ തന്നെ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളെ പൊലീസ് മുന്‍ കൂട്ടി കാണേണ്ടതായിരുന്നു. കേട്ടാലറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചും ചൂരൽവടിയുമായി യുവതീയുവാക്കളെ ഇവര്‍ വിരട്ടിയോടിക്കുമ്പോള്‍ പൊലീസ് നോക്കു കുത്തിയായി. കിടപ്പറയില്‍ അല്ലെങ്കില്‍ വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ചെയ്യാന്‍ അനുവദിക്കില്ലെന്ന് വാദിക്കുന്നവര്‍ കാണേണ്ട ചില സത്യങ്ങളുണ്ട്. നൂറ് കണക്കിനാളുകള്‍ ഒത്തുകൂടുന്ന മറൈൻഡ്രൈവില്‍ എല്ലാവരും ശരീരം പങ്കുവയ്‌ക്കാനല്ല എത്തുന്നത്. എനിക്ക് ലഭിക്കാത്തത് മറ്റൊരാള്‍ക്ക് കിട്ടുന്നു, അത് അനുവദിച്ചു കൂടാ എന്ന നിര്‍ബന്ധം മാത്രമെ ഈ സദാചാര ഗുണ്ടകള്‍ക്കുള്ളൂ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി ഇല്ലാത്തത് കണ്ടെന്ന് വാദിക്കുന്ന ഇത്തരക്കാരെ മനോരോഗികളായിട്ടെ കാണാന്‍ സാധിക്കു.
സദാചാര ഗുണ്ടായിസമെന്ന രോഗത്തിന് ചികിത്സ നല്‍കിയേ മതിയാകു. മുന്‍ കൈയെടുക്കേണ്ട പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുന്നത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സഹായിക്കാനാണോ എന്ന ചോദ്യവും സജീവമാണ്. സംസ്‌കാര സമ്പന്നതിയിലാണ് ജീവിക്കുന്നതെന്ന മലയാളികളുടെ ഹുങ്കിന് ലഭിക്കുന്ന മറ്റൊരു തിരിച്ചടി കൂടിയാണ് സദാചാര ഗുണ്ടായിസം. ഇതിന് തടയിടേണ്ടത് ഭരണകൂടം തന്നെയാണ്‌.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....