സ്ത്രീയ്ക്ക് അവാര്‍ഡ് നല്‍കിയതു കൊണ്ടുമാത്രം മൂടിവെയ്ക്കാന്‍ കഴിയുന്നതാണോ സ്ത്രീകള്‍ക്കു പ്രശ്‌നങ്ങള്‍,പെണ്‍മകളെ സ്‌കൂളിലേക്ക് അയക്കാന്‍ തയ്യാറെടുക്കുന്ന ഒരമ്മയുടെ വേവലാതിയും കേരള മനസുകള്‍ കണ്ണുനിറഞ്ഞു കേള്‍ക്കുന്ന സ്ത്രീകള്‍ക്കു നേരേ നടക്കുന്ന അതിക്രമ പരമ്പരകളുടെ നടുവില്‍ ഒരു വനിതാ ദിനം.ഇന്നലെ ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വനിതാ സംവിധായികയെ അവരുടെ ചിത്രത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുന്നു.പെണ്‍കുഞ്ഞുങ്ങളുള്‍പ്പടെയുള്ളവരുടെ നേരേ നടക്കുന്ന അതി ക്രൂര ലൈംഗിക അതിക്രമങ്ങളുടെ ഇടയില്‍ വിധു വിന്‍സെന്റിനെ അംഗീകരിക്കാന്‍ കാണിച്ച സര്‍ക്കാരിനും അവാര്‍ഡ് ജൂറിയ്ക്കും അഭിനന്ദനം.ഒപ്പം വിധുവിനും ആശംസകള്‍.എന്നാല്‍ സ്ത്രീയ്ക്ക് അവാര്‍ഡ് നല്‍കി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മൂടി വെയ്ക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാരണം നഗരമധ്യത്തില്‍ നടി ആക്രമിച്ച സംഭവം നടന്ന ശേഷവും സ്ത്രീകള്‍ വര്‍ത്തമാനകാലത്ത് നേരിടുന്ന ഒരു പ്രശ്‌നങ്ങളേക്കുറിച്ചും എം എല്‍ എമാരുടെ ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതും അതിഗുരുതരവുമായ പ്രശ്‌നങ്ങളാണ് സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്നത്.
2016 ല്‍ സ്ത്രീകള്‍ക്കു നേരേ നടന്ന അതിക്രമങ്ങള്സത്രീകള്ക്കും കുട്ടികള്‍ക്കും നേരേ നടന്ന അതിക്രമങ്ങളില്‍ 16,960 കേസുകളാണ് 2016 ല്‍ പൊലീസിനു പരാതിയായി ലഭിച്ചിരിക്കുന്നു.ഈ കേസുകളില്‍2,568 എണ്ണം ലൈംഗികമായി സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്തവയാണ്.ഇതില്‍ 1,644 റേപ്പ് കേസുകളില്‍ സ്ത്രീകളും 924 ല്‍ കുട്ടികളുമാണ് ഇരകള്‍.2015 ല്‍ 1,263 ഉം 720 മായിരുന്ന ത് 2016 ആയപ്പോഴേക്കും ഇത്ര കണ്ട് വര്‍ദ്ധിച്ചതില്‍ കേരള ജനത എത്രയധികം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിയിരിക്കുന്നു.ഇതി റിപ്പോര്‍ട് ചെയ്യപ്പെടുന്ന കേസുകള്‍ മാത്രമാണ്.നാണക്കേടും ജീവനും ഭയന്ന് റിപ്പോര്‍ട് ചെയ്യപ്പെടാതെ പോകുന്ന കേസുകള്‍ ഇതിന്റെ എത്രയോ ഇരട്ടിയാണെന്നറിയുമ്പോഴാണ് ഈ ക്രൂരതയുടെ യതാര്‍ത്ഥ മുഖം മനസിലാകുന്നത്.കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ കേസുകളില്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്യുല്‍ ഒഫന്‍സസ് ആക്ട്(പോക്‌സോ)പ്രകാരം 2093 കേസാണുള്ളത്.ബലാലല്‍സംഘ കേസുകള്‍ മാത്രമല്ല ഇത്തരത്തില്‍ സ്ത്രീകള്‍ ഇരയാകുന്ന കേസുകളിലുള്ളത്.ലൈംഗിക അതിക്രമങ്ങള്‍,തട്ടിക്കൊണ്ടു പോകല്‍,സ്ത്രീധന മരണങ്ങള്‍,ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മറ്റ് ക്രൂരകൃത്യങ്ങള്‍ ഇവയ്‌ക്കെല്ലാം സ്ത്രീകള്‍ ഇരകളാകുന്നുണ്ട്.എന്നാല്‍ ഇതിനെതിരെയൊന്നും പ്രതികരിക്കാനോ കുറയ്ക്കാനോ കാര്യമാത്ര പ്രസക്തമായ ഒരു നടപടികളും ഇവിടുത്തെ നിയമ വ്യവസ്ഥിതിയോ സര്‍ക്കാരോ ചെയ്യുന്നില്ലെന്നത് യാഥാര്‍ത്ഥ്യം.തീര്‍പ്പാക്കുന്ന കേസുകള്‍ 7% മാത്രംസ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകളില്‍ സര്‍ക്കാര്‍ കടുത്ത ശിക്ഷാ നടപടികള്‍ പ്രതികള്‍ക്ക് നേടിക്കൊടുക്കുമെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അതിക്രമങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല താനും.2012 മുതല്‍ 16 വരെയുള്ള കണക്കനുസരിച്ചാണ് ഈ തീര്‍പ്പുകള്‍.ഈ നാലു വര്‍ഷം കുട്ടികള്‍ക്കു നേരേ നടന്ന ലൈംഗിക അതിക്രമ കേസുകളില്‍ 3711 എണ്ണമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.തീര്‍പ്പായി പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് വെറും 53 എണ്ണത്തില്‍ മാത്രം,197 കേസുകളില്‍ പ്രതികളെ തെളിവില്ലാത്തതിന്റെ പേരില്‍ കോടതി വെറുതെ വിട്ടു.തീര്‍പ്പായതില്‍ 23 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് പിഴ ഒടുക്കേണ്ടി വന്നത്. റിപ്പോര്‍ട് ചെയ്യപ്പെടുന്ന കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ കേസുകളില്‍ തീര്‍പ്പാക്കുന്ന കേസുകള്‍ വെറും ഏഴുശതമാനം മാത്രമാണെന്നതും ഈ രംഗത്തെ നീതിന്യായ വ്യവസ്ഥിതിയുടെയും സര്‍ക്കാര്‍ മെഷിനറിയുടെയും പരാജയത്തെ സൂചിപ്പിക്കുന്നു.ബസുകളിലെ വാതില്‍പ്പടികളില്‍ തൊട്ടും തലോടിയും പൊതു സ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കുന്ന യുവകോമളന്‍മാരും,അടുത്ത ബന്ധുക്കള്‍ പോലും പിഞ്ചു കുഞ്ഞുങ്ങളെ വരെ അതിക്രൂരമായ ബലാല്‍സംഘത്തിനിരയാക്കുന്ന വീടുകളും,വിജ്ഞാനം പകര്‍ന്നു കൊടുക്കേണ്ട പള്ളിക്കുടങ്ങളും വേദമോതിക്കൊടുക്കേണ്ട പള്ളിമേടകളും വരെ പീഡകരുടെ മാനസീകോല്ലാസത്തിന് വേദികളാകുന്നു.സഞ്ചരിക്കാനുള്ള സ്വാതന്ത്രത്തേക്കാള്‍ ഭയമില്ലാതെ സഞ്ചരിക്കാനുള്ള നിയമ പരിരക്ഷയും സുരക്ഷിതത്വവുമാണ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത്.സ്ത്രീകള്‍ക്കു സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സ്ഥാപിച്ചോ,സ്ത്രീകള്‍ക്കു വേണ്ടി ഒരു കോര്‍പറേഷനോ വനിതാ ക്ഷേമ വകുപ്പോ സൃഷ്ടിച്ചിട്ടോ കാര്യമില്ല.മറിച്ച് ഈ വക സൗകര്യങ്ങളൊക്കെ അവരുടെ നന്മയ്ക്കു വേണ്ടി തന്നെയാണോ,അതോ കൈയ്യൂക്കുള്ളവനു വേണ്ടി മാത്രമാണോ പ്രവര്‍ത്തിക്കുന്നതെന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ശക്തമാകണം. വനിതകളെ സഹായിക്കാന്‍ പൊലീസ് സേന ശക്തിപ്പെടുത്തണ്ടേയിരിക്കുന്നു.വനിതകളെ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സേന വിപുലീകരിക്കുന്നത് ഗുണകരമായിരിക്കും.പിന്നെ ഇത്തരം കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇവിടുത്തെ കോടതികളും കൂടുതല്‍ ശക്തമാകേണ്ടിയിരിക്കുന്നു.കണ്ണീര്‍ക്കടലില്‍ അമ്മമാര്വാളയാറില് 11 ഉം 9ഉം വയസുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ 54 ദിവസത്തെ ഇടവേളകളില്‍ വീടിനുള്ളില്‍ ഒരേ രീതിയില്‍ തൂങ്ങി മരിച്ചു കിടന്ന വാര്‍ത്ത കേട്ട് കേരളത്തിന്റെ മനസാക്ഷി ഞെട്ടിയിട്ട് അധിക ദിവസമായിട്ടില്ല.എന്നാല്‍ അതിനു പിന്നിലെ ക്രൂര രഹസ്യത്തിന്റെ ചുരുളഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്.രണ്ടു പെണ്‍കുഞ്ഞുങ്ങളും ബന്ധുവിന്റെ ലൈംഗിക ക്രൂരകൃത്യത്തിനിരകളായിരുന്നുവെന്ന്.അതേ പോലെ കൊട്ടിയൂരില്‍ വൈദീകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടി ഒരാണ്‍ കുഞ്ഞിനു ജന്മം നല്‍കിയെന്നും വൈദീകന്റെ പ്രലോഭനത്തനു വഴങ്ങി സ്വന്തം പിതാവിന്റെ പേര് പറഞ്ഞതും കേട്ട് നാടിന്റെ നെഞ്ചുരുകി.ഇതൊന്നും പോരാഞ്ഞിട്ട് ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥരും പ്രായപൂര്‍ത്തിയാകാത്തതുമായ പെണ്‍കുട്ടികളെ മധുരപലഹാരം നല്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കാട്ടാള ജന്മങ്ങളുടെ കാമഭ്രാന്തിന്റെ വാര്‍ത്തയും കേരള മനസാക്ഷിയെ ഞെട്ടിച്ചു.ഇതൊക്കെ നാടറിയപ്പെടാതെ എവിടെയോ ജീവിച്ചിരിക്കുന്നതും മരിച്ചു പോയതുമായ പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ.എന്നാല്‍ നാടറിയുന്ന പ്രമുഖ നടി നഗരത്തിന്റെ ഇരുളില്‍ കാറില്‍ പീഡനത്തിനരയായത് ഞെട്ടലോടെയാണ് കേരളം കേട്ടത്.നാം കേള്‍ക്കുന്ന കഥകളാണിതൊക്കെ.ഇതിലും പറയാന്‍ കഴിയാത്ത റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത എത്രയെത്ര ക്രൂരകൃത്യങ്ങള്‍ ഇവിടെയുണ്ടാകും.ഒരമ്മയുടെ വേവലാതിതന്റെ മൂന്നു വയസുകാരി പെണ്‍കുഞ്ഞിനെ സ്‌കൂളിലാക്കുന്ന ഒരമ്മയുടെ വേവലാതി സമൂഹവും സര്‍ക്കാരും അറിയേണ്ടതുണ്ട്.എവിടെ ചേര്‍ത്താല്‍ തന്റെ കുഞ്ഞ് സുരക്ഷിതമായിരിക്കും എന്നൊരമ്മ ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് കഴിയുമോ?സ്‌കൂള്‍ വണ്ടിയില്‍,സ്‌കൂളില്‍ അവള്‍ എത്രമാത്രം സുരക്ഷിതയായിരിക്കും.കുഞ്ഞുങ്ങളുടെ നേരേ ആര്‍ത്തിയോടെ ചാടിവീഴുന്ന കാമാതുരന്മാര്‍ വഴിയിവെവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ?ഒരുപാട് ഭീതിയോടെയാണ് കുഞ്ഞിനെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത്.വാല്‍സല്യം പകുത്തു നല്‍കേണ്ടവര്‍ തന്നെ ക്രൂരതയുടെ വിളനിലമാകുമ്പോള്‍ പെണ്‍മകളേ നിന്നെയോര്‍ത്തു കേരളം കരയുകയാണ്.സര്‍ക്കാരും നീതിന്യായ വ്യവസ്ഥിതിയും പൊലീസും കുറച്ചു കൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു.അല്ലാതെ ചിലതൊക്കെ മൂടിവെയ്ക്കാന്‍ മറ്റു ചിലതിനെ കൂട്ടപിടിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഭൂഷണമല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....