News Beyond Headlines

29 Friday
November

ബുദ്ധി ജീവികള്‍ക്ക് പിഴവ് പറ്റുമോ?

വേണ്ടപ്പെട്ടവര്‍ തെറ്റു ചെയ്യുമ്പോള്‍ നാം അവരെ ന്യായീകരിക്കും,ആ തെറ്റുകള്‍ തന്നെ നമുക്ക് അനഭിമതരാണ് ചെയ്യുന്നതെങ്കില്‍ നാം വിമര്‍ശിക്കുകയും ചെയ്യും.അത്തരം ന്യായീകരണങ്ങള്‍ കൊണ്ട് നഷ്ടമാകുന്നത് ചില ആശയങ്ങളാണ്.
കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കിന് ബജറ്റവതരണവുമായി ബന്ധപ്പെട്ട് ഗുരുതര പിഴവ് സംഭവിച്ചു.ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചു.എന്നാല്‍ ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച തോമസ് ഐസക്കിനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് ഈ ഗുരുതര പിഴവ് വരുത്തിയ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റാനാണ്പക്ഷെ ഈ ജാഗ്രതക്കുറവിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയും ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായ മനോജ് പുതിയവിള മാത്രം ബലിയാടായി.പുതിയവിള പത്രങ്ങള്‍ക്ക് ബജറ്റിന്റെ പ്രശസ്ത ഭാഗങ്ങള്‍ നല്‍കിയെങ്കിലും പിഴവ് മന്ത്രിയുടേതു തന്നേയല്ലേ,വിശ്വാസത്തില്‍ പറ്റിയ തെറ്റാണത്.അതും ഒരു നവമാധ്യമക്കാരനും എങ്ങും വിചാരണ ചെയ്തു കണ്ടില്ല.'തെറ്റുപറ്റിയെന്നു മാത്രം', പറഞ്ഞ് മന്ത്രിക്ക് ഒഴിയാന്‍ കഴിയില്ല.പിഴവല്ല സംഭവിച്ചത്,ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന കുറ്റം ചെയ്തിരിക്കുന്നു.
അതായത് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിവരാകാശ അവകാശമനുസരിച്ച് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ അതറിയന്ന സമയത്തു തന്നെ പൊതുജനങ്ങള്‍ക്കും അറിയാനുള്ള അവകാശമുണ്ട്.'ജനപ്രതിനിധികള്‍ അറിയുന്ന സമയത്ത'്.എന്നാല്‍ ബജറ്റ് പോലെ അതീവ രഹസ്യമായി സഭയില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ആദ്യം തയ്യാറാക്കുന്ന ധനമന്ത്രിയ്ക്കും അവതരണത്തലേന്ന് രാത്രി മാത്രം മുഖ്യമന്ത്രിയ്ക്കും അറിയാവുന്ന രഹസ്യം പ്രിന്റ് ചെയ്യുന്നതു പോലും അവതരണത്തിന്റെ അന്ന് വെളുപ്പിനാണ്.രഹസ്യ സ്വഭാവം നഷ്ടപ്പെടാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.ബജറ്റ് സ്പീക്കറുടെ മേശപ്പുറത്ത് വെച്ച ശേഷം ആദ്യം അറിയാനുള്ള അവകാശം മേല്‍പ്പറഞ്ഞ രണ്ടു മന്ത്രിമാര്‍ കഴിഞ്ഞാല്‍ 139 എംഎല്‍എ മാര്‍ക്കാണ്.അത് അവര്‍ക്ക് ഭരണഘടന അനുവദിച്ചു കൊടുത്തിട്ടുള്ള സ്വാതന്ത്ര്യമാണ്.എന്നാല്‍ ഇത്തവണ ബജറ്റ് തലേന്നു തന്നെ ചോര്‍ന്നു.അന്നേ ദിവസത്തെ ഒരു ദിനപ്പത്രത്തില്‍ ബജറ്റിലുണ്ടായിരിക്കുന്ന അതേ വരികള്‍ അച്ചടിച്ചു വരിക തന്നെ ചെയ്തു.അതിനെ ന്യായീകരിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല.പിഴവാണ്.ബജറ്റവതരണ വേളയില്‍ തന്നെ ബജറ്റിന്റെ പ്രസക്തഭാഗങ്ങള്‍ മാധ്യമങ്ങളും നവമാധ്യമങ്ങളും പുറത്തു വിട്ടപ്പോള്‍ സംഭവിച്ച പിഴവ് പൂര്‍ണമായി.എന്നാല്‍ ഇതൊക്കെ സംഭവിച്ചിട്ടും ഒരു നവമാധ്യമക്കാരനും സഖാവ് ഐസക്കിനെ വലിച്ചു കീറി പശയൊട്ടിച്ചില്ല.
ഇതേ മന്ത്രി സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ഇ പി ജയരാജനെ ദൃശ്യമാധ്യമങ്ങളും സൈബര്‍ സഖാക്കന്‍മാരും ചേര്‍ന്ന് പൊങ്കാലയിട്ടത് പൊതുജനം മറന്നു കാണില്ല.ബന്ധുനിയമന വിവാദത്തില്‍ സഖാവ് ഇ പി പുറത്തു പോകേണ്ടി വന്നതിനും നവമാധ്യമക്കാര്‍ക്ക് നല്ല പങ്കുണ്ട്.പാര്‍ട്ടി സംവിധാനം കൂടി അറിഞ്ഞു നടത്തിയ ബന്ധു നിയമനത്തില്‍ സൈബര്‍ ശരമേറ്റ് ശരശയ്യയിലായതും മന്ത്രിപ്പണി പോയതും സഖാവ് ഇ പി യ്ക്ക് മാത്രമാണ്.രൂപത്തിലും ഭാവത്തിലും സഖാവ് ഇ പി ബുദ്ധിജീവി അല്ലാഞ്ഞിട്ടാണോ നവമാധ്യമക്കാരുടെ കണ്ണിലെക്കരടായത്,അതോ സഖാവ് ഐസക്കിനോളം മാധ്യമ നവമാധ്യമ സുഹൃത്തക്കളില്ലാഞ്ഞിട്ടാണോ ഇപിയ്ക്കിട്ടത്രയ്ക്കു പണികിട്ടിയതെന്ന് ഇപ്പോള്‍ സംശയം തോന്നുന്നു.കട്ടിക്കണ്ണടയും ഒരു ജുബ്ബായും ഇ പിയ്ക്കു കൂടി കരുതാമായിരുന്നില്ലേ.
അല്ല ഈ ബജറ്റന്നു പറയുന്ന സാധനം ചോര്‍ന്നാല്‍ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ലല്ലോ എന്ന് ന്യായീകരണത്തൊഴിലാളികള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നു.ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല.പക്ഷെ ഈ 'നിസാര പിഴവ് ',ഒഴിവാക്കാമായിരുന്നു.കാരണം സഖാവ് ഐസക്ക് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പണിയല്ല.അദ്ദേഹം അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്.നിയമസഭാ സാമാജികനെന്ന നിലയില്‍ ഭരണഘടനയും സഭയുടെ കീഴ് വഴക്കവും വളരെ നന്നായി അറിയുന്ന വ്യക്തി.
മറ്റൊന്നു കൂടി,കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നും ഇന്നും എം എല്‍ എ ആയിട്ടുള്ള കോണ്‍ഗ്രസിന്റെ വി റ്റി ബല്‍റാം സഭയുടെ കീഴ് വഴക്കം മറികടന്ന് ഒരു സ്വകാര്യ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും മുന്‍പേ അതിന്റെ കരട് രൂപം അയാളുടെ എഫ് ബി വാളില്‍ പോസ്റ്റു ചെയ്തു.ഇന്ന് മന്ത്രി സഭയില്‍ അംഗമായിരിക്കുന്ന,അന്ന് പ്രതിപക്ഷമായിരിന്ന സുനില്‍കുമാറുള്‍പ്പടെയുള്ള ചില അംഗങ്ങള്‍ അതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.സൈബര്‍ സഖാക്കന്‍മാരും വി റ്റിക്കിട്ട്‌നല്ല പണി അന്ന് വെച്ചുകൊടുത്തു.എന്നാല്‍ ഇന്ന് നവമാധ്യമത്തൊഴിലാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സഖാവ് ഐസക്ക് ചെയ്തത്ര തെറ്റായി തോന്നുന്നില്ല. സഖാവ് ഐസക്കിന് സി പി എം സംസ്ഥാന കമ്മിറ്റി അത്യാവശ്യമായി മന്ത്രിയുടെ ഓഫീസിലെ ചോര്‍ച്ച അടയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയോ അതിനു വേണ്ട നടപടികള്‍ ഏര്‍പ്പാടു ചെയ്യുകയോ വേണം.അല്ലാത്ത പക്ഷം ചില നോട്ടപ്പിശകുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....