നോമ്പു തുടങ്ങുന്ന ഇന്ന് പൊട്ടിത്തെറിച്ചു പുറത്തുവരുന്നത് അതി ഭീദിതമായൊരു വാര്‍ത്തയുടെ ചീളുകളാണ്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി രണ്ടുമാസം മുന്‍പ് പീഡനത്തിനിരയായി പ്രസവിച്ചിരിക്കുന്നു. പീഡകന്‍ സ്വന്തം ഇടവകയിലെ വികാരിയും, സ്‌കൂളിന്റെ മാനേജരുമാണ്. പെണ്‍കുട്ടി പ്രസവിച്ചത് സഭയുടെ ആശുപത്രിയിലും, കുഞ്ഞിനെ സൂക്ഷിച്ചിരിക്കുന്നത് സഭവക അനാഥാലയത്തിലും.
എന്നാല്‍ ഞെട്ടിക്കുന്ന കാര്യം, പീഡകനായ പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി സ്വന്തം പിതാവിനെയാണ് ആ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിച്ചത് എന്നതാണ്. പള്ളിയും പുരോഹിതനും ഇടവകയ്ക്ക് ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. നിസ്സാരമല്ല എന്നു മാത്രമല്ല ക്രിസ്ത്യന്‍ ജീവിതത്തില്‍ എല്ലാ മേഖലകളിലും മാര്‍ഗ്ഗദര്‍ശകമായി വര്‍ത്തിക്കുന്നത് പള്ളിയും ഇടവക വികാരിയുമാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഒരു ഇടവക വികാരി, പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും, അവള്‍ പ്രസവിക്കുകയും, പിന്നീട് സ്വന്തം പിതാവിന്റെ പേരു പ്രതിസ്ഥാനത്തു ചൂണ്ടിക്കാണിക്കുകയും ചെയ്തതിനെ നോക്കിക്കാണേണ്ടത്. അവള്‍ക്ക് ആ ഉപായം പറഞ്ഞുകൊടുത്തത് വികാരിയാണ്.
ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച് പെണ്‍കുട്ടിയുടെ മാതാവിന്റെ ഇടപെടലാണ് യഥാര്‍ഥ പ്രതിയിലേക്ക് നയിക്കുവാനിടയാക്കിയിരിക്കുന്നത്. ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ നോക്കിവളര്‍ത്തിയ സ്വന്തം പിതാവിനെക്കുറിച്ച് ഈ പെണ്‍കുട്ടിക്ക് ബോധമുണ്ടാവാതിരിക്കാന്‍ ന്യായമില്ല. വാര്‍ത്തകളില്‍നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് പുരോഹിതനുമായി ഈ കുട്ടി പലതവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരിക്കുന്നു. നിയമത്തിന്റെ കണ്ണില്‍ പ്രായപൂര്‍ത്തിയായിട്ടില്ല എങ്കിലും താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് തികച്ചും ബോധമുള്ളവളാണ് ഈ കുട്ടി എന്ന് നിക്ഷ്പക്ഷമായി ഈ സംഭവത്തെ നോക്കിക്കാണുന്നവര്‍ക്ക് എന്ന് മനസ്സിലാകും. സ്വന്തം പിതാവിന്റെ പേരു പറയാന്‍ അവളെ പ്രേരിപ്പിക്കുമ്പോള്‍ തീര്‍ത്തും നിഷ്‌കളങ്കമായി അതേറ്റുപറയാനുള്ള പക്വതയില്ലാത്തവളാണ് അവളെന്നു തോന്നുന്നില്ല. പീഡനം ഇരവാദം എന്നീ വകുപ്പുകള്‍ക്കപ്പുറത്ത്, ഒരു നിരപരാധിയായ മനുഷ്യനെ, അതും സ്വന്തം പിതാവിനെ, കുടുക്കാന്‍ കൂട്ടുനിന്നവള്‍ എന്ന് നിലയില്‍ മാത്രമേ ഈ കുട്ടിയെ കാണുവാനാകൂ എന്നാണ് പറയാനുള്ളത്.
സ്വന്തം ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിലുള്ള വിശ്വാസമാണ് ഈ നിരപരാധിയായ മനുഷ്യനെ ഇന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. മൈനറുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് തികച്ചും നിയമത്തിന്റെ സാങ്കേതികതകളില്‍ മാത്രം ഒതുങ്ങുന്നൊരു കാര്യമാണ്. അതിനപ്പുറത്ത് ഈ വികാരി ഒരു കൊടും ക്രിമിനലാണ്. അങ്ങനെ ക്രിമിനല്‍ മെന്റാലിറ്റി ഉള്ള ഒരാള്‍ക്കു മാത്രമേ ഇരയെ സ്വാധീനിച്ച് കേസിന്റെ വഴിതന്നെ മാറ്റിയെടുത്തേക്കാവുന്ന നിലയിലേക്ക് പ്രതിയെ സൃഷ്ടിച്ചെടുക്കുവാനാകൂ. ഇര എങ്ങനെയാണ് സ്വാധീനിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണ്.
തന്റെ ജീവിതപങ്കാളിയെ സംശയനിഴലില്‍ നിന്നും മോചിതനാക്കാന്‍ പെണ്‍കുട്ടിയുടെ അമ്മ നടത്തിയ നീക്കങ്ങള്‍ തികച്ചും ശ്ലാഖനീയവും, മാതൃകാപരവുമാണ്. കേരളത്തിലെ ഒരു പ്രമുഖമതത്തിന്റെ പുരോഹിതന് സമൂഹത്തിലും സഭയിലുമുള്ള സ്വാധീനം ഏവര്‍ക്കും അറിവുള്ളതായിരിക്കെ, തന്റെ സ്വാധീനമുപയോഗിച്ചുതന്നെ ഈ കേസ് ഒതുക്കിത്തീര്‍ക്കാനും, നാടുവിടാനുമുള്ള ശ്രമങ്ങളെയെല്ലാം വിഫലമാക്കിക്കൊണ്ടാണ് പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിന്റ്‌റെ സഹായത്തോടെ സത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ കേസ് സമൂഹത്തിനു നല്‍കുന്ന പാഠം വളരെ വലുതാണ്. ഏതു കൃത്യത്തിന്റെയും കാണേണ്ടതും, തിരുത്തേണ്ടതുമായ തലങ്ങളിലേക്ക് ഒരുതരിവെളിച്ചം പോലും കടക്കാതെ ഇക്കിളിപ്പെടുത്തുന്നതും, വിവാദമുള്ളതുമാക്കിയെടുക്കുവാനുമുള്ളതുമാത്രമായി മാറ്റിയെടുക്കുന്നതിലാണ് മാദ്ധ്യമങ്ങളുടെ ശ്രദ്ധ. അതുകൊണ്ടാണ് വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ മാന്യരായിത്തന്നെ ജീവിക്കുകയും, ഇരയും നിരപരാധികളും തലയുയര്‍ത്താനാവാതെ കഴിയുകയും ചെയ്യേണ്ടിവരുന്നത്. നമ്മുടെ സമൂഹത്തിന്, അതിന്റെ അടുത്ത തലമുറയ്ക്ക് ആരോഗ്യപരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുള്ള ബാദ്ധ്യത മാദ്ധ്യമങ്ങള്‍ക്കുണ്ട്.
ഈ സംഭവം തന്നെ നോക്കുക. നിയമത്തിന്റ്‌റെ സാങ്കേതികതയില്‍ മാത്രം ഒതുക്കി നിര്‍ത്തി മറന്നുകളയാവുന്നൊരു സംഭവമല്ല ഇത്. വിശ്വാസികളെ സംബന്ധിച്ച്, ഏതുമതവും നിയമത്തിനതീതമാണ്. അതുകൊണ്ടുതന്നെ ഈ സംഭവത്തിന്റെ പരിധി വെറുമൊരു കേസ് ഡയറിയില്‍ ഒതുക്കാനാവില്ല. മതപ്രമാണങ്ങള്‍ പഠിക്കാന്‍ പോകുന്നൊരു കുട്ടി, അവളെ പഠിപ്പിക്കാനിരിക്കുന്നൊരു വൈദികന്‍. പഠിക്കുന്നതോ? വ്യഭിചാരം മഹാപാപമാണ്. കന്യകാത്വം വിലപ്പെട്ടതാണ്. പിതാവ് കണ്‍കണ്ട ദൈവമാണ് എന്നിങ്ങനെയുള്ള പ്രമാണങ്ങളും. ഇവയെല്ലാം പകര്‍ന്നുനല്‍കേണ്ടയാള്‍ കത്തിവച്ചിരിക്കുന്നത് അയാള്‍ വിശ്വസിക്കുന്ന മതത്തിന്റെ കടയ്ക്കല്‍ത്തന്നെയാണ്. മേല്‍പ്പറഞ്ഞ പാപങ്ങള്‍ക്കെല്ലാം മേലെയായി ഒരു നിരപരാധിയെ പ്രതിസ്ഥാനത്താക്കുകയെന്ന മഹാപാപം കൂടി ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഈ വൈദികന്‍ ചെയ്തിരിക്കുന്നു. ഇതിന്റെ മുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നത് തീര്‍ത്തും നിസ്സാരമാണ്. ഇയാളുടെ ഈ നടപടിയില്‍ ഈ പെണ്‍കുട്ടിയുടെ മനസ്സും അക്രമവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എത്ര ഭയാനകമായൊരവസ്ഥയാണ്!
സ്വന്തം ജീവിതപങ്കാളിയെ മനസ്സിലാക്കിയ ഒരു ഭാര്യയുടെ കൃത്യമായ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ നമുക്കെല്ലാം സദാചാരം ആഘോഷിക്കുവാനായി നിര്‍ദ്ദോഷിയായ ഒരു പിതാവ് ഇന്ന് ചാനലുകളില്‍ നിറഞ്ഞേനെ. ഹാബിച്വല്‍ ക്രിമിനലായ ഈ വൈദികനെ രക്ഷപ്പെടുത്തുവാന്‍ കൂട്ടു നിന്ന സഭ, കുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചത് സഭയുടെ ആശുപത്രി, ജനിച്ച കുഞ്ഞിനെ കടത്തിയത് സഭയുടെ അനാഥാലയത്തിലേക്ക്, ഇതിനെല്ലാം ഓശാനപാടാന്‍ രാഷ്ട്രീയക്കാരും. അപകടം വീടിനുള്ളില്‍ കടന്നാലും നാം കണ്ണടച്ചിരുട്ടാക്കുന്നത് നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇവിടെ യഥാര്‍ഥ ഇര, ഇല്ലാത്ത കുറ്റം ആരോപിക്കപ്പെട്ട ആ പാവം പിതാവാണ്. പെണ്മക്കളുള്ള പല പിതാക്കന്മാരും സ്വന്തം മക്കളുടെ കൈവിരലുകളില്‍പ്പോലും തൊടാന്‍ ഇന്നു പേടിക്കുന്നുണ്ട്. എപ്പോഴാണ് പീഡനം ആരോപിക്കപ്പെടുക എന്നറിയാതെ. അപ്പോഴും മതം നല്‍കുന്ന വിശുദ്ധകുപ്പായങ്ങളുടെ ഉള്ളില്‍ പുഴുത്തുനാറുന്ന മനസ്സുമായി വൈദികന്മാര്‍ വേദം പഠിപ്പിച്ചുകൊടുക്കുവാന്‍ പെണ്‍കുട്ടികളെ അരമനകളിലേക്ക് ക്ഷണിക്കും. പെണ്മക്കള്‍ പ്രായപൂര്‍ത്തിയാകാതെ പ്രസവിക്കുകയും, അവര്‍ സ്വന്തം പിതാവിനെതിരെ കൈചൂണ്ടുകയും, ആ ചൂണ്ടുവിരലിന്റെ മറവില്‍ രക്ഷപ്പെട്ട് അടുത്ത ഇരയെത്തേടിപ്പോകുന്ന കപട-ക്രിമിനല്‍ വൈദികരെ ഓര്‍ത്ത് അമ്മമാരേ, നിങ്ങളുടെ രക്തം തിളയ്ക്കുക.
വൈദികര്‍, അരമനകള്‍ എന്നീ സംജ്ഞകള്‍ തികച്ചും പ്രതീകാത്മകമാണ്. എല്ലാ മതങ്ങളിലും പുഴുക്കുത്തുകളുണ്ട്. പക്ഷേ ഒരു കുറ്റകൃത്യവും പകരത്തിനു പകരമോ, തങ്ങളുടെ കുറവുകള്‍ മറയ്ക്കാനുള്ള പഴുതോ അല്ല. മതഭേദമെന്യേ അമ്മമാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമ്മമാര്‍ക്ക് പറഞ്ഞുമനസ്സിലാക്കുവാനാവാത്ത എന്ത് മതപ്രമാണമാണ് ഗ്രന്ഥങ്ങളില്‍ ഉള്ളതെന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....