'എന്റെ രാജ്യത്തു നിന്നു പുറത്തു പോകാന്‍'ആക്രോശിച്ചു ഇന്‍ഡ്യന്‍ വംശജനെ തോക്കിനിരയാക്കിയ അമേരിക്കക്കാരന്‍ യതാര്‍ത്ഥത്തില്‍ മറ്റു രാജ്യക്കാരുടെ ജീവ സുരക്ഷയ്‌ക്കെതിരെ നല്‍കുന്ന പാഠം വളരെ വലുതാണ്.'കൈകളില്‍ രക്തം പുരണ്ട പ്രസിഡന്റ്' എന്നാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന യുവ എന്‍ജിനിയറുടെ കൊലപാതകത്തെക്കുറിച്ച് യു എസിലെ ഇന്‍ഡ്യക്കാരുടെ പ്രതികരണം വന്നത്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അധികാരമേറ്റ ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ വംശീയ കൊലപാതകമാണ് ഹൈദ്രാബാദ് വാറന്ഗംല്‍ സ്വദേശിയായ യുവ എന്‍ജിനിയര്‍ ശ്രീനിവാസ കുചിബോട്‌ലയുടേത്.ഇതോടെ ട്രംമ്പിന്റെ സ്വദേശീ നയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരേയുണ്ടായേക്കാവുന്ന അതിക്രമങ്ങളുടെ ഭീതിയിലാണ് ഇന്‍ഡ്യന്‍ വംശജര്‍ ഉള്‍പ്പടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍.പ്രത്യേകിച്ച് ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ വീസ നല്‍കുന്നില്ലെന്ന പ്രസിഡന്റിന്റെ പരിഷ്‌ക്കരണത്തിനു ശേഷം.
വെറുപ്പിന്റെ കുടിപ്പക
യുവ എന്‍ജിനിയറുടെ കൊലപാതകം യതാര്‍ത്ഥത്തില്‍ വെറുപ്പിന്റെ കുടിപ്പകയാണ്.മറ്റ് രാജ്യക്കാരോടുള്ള അമേരിക്കക്കാരന്റെ ഹൃദയമില്ലാത്ത പകപോക്കല്‍.കുചിബോട്‌ലയെ വെടിയുതിര്‍ത്ത് കൊല്ലമ്പോള്‍ കൊലപാതകിയുടെ നാവില്‍ നിന്നുയര്‍ന്ന വാക്കുകള്‍ അയാളുടെ വെറുപ്പ് എത്ര കഠിനമാണെന്നതിന്റെ സൂചനയാണ്.അവരുടെ രാജ്യത്ത് അനധികൃതമായി എത്തി രാജ്യത്തിന്റെ വിഭവശേഷിയെ ചൂഷണം ചെയ്യുന്നതിനോടുള്ള അഗാധമായ ദേഷ്യം.കയ്പ്പു നിറഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവശേഷിപ്പ് തന്നെയാണ് കൊലപാതകിയില്‍ ഉയര്‍ന്നു വന്നത് എന്നതാണ് വാസ്തവം.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള യാത്രയില്‍ കൊല്ലപ്പെട്ട ശ്രീനിവാസനും അദ്ദേഹത്തിന്റെ സുഹൃത്ത് അലോക് മാടസാനിയും കയറിയ ബാറിലാണ് കൊലപാതകം നടന്നത്.മദ്യപനായ ആദം പ്യൂരിന്റണ്‍ തന്റെ രാജ്യത്തു നിന്നു പുറത്തു പോകാന്‍ ഇരുവരോടും അലറുകയായിരുന്നു.തടയാനെത്തിയ ബാര്‍ ജീവനക്കാരനെ തള്ളിയിട്ട് പുറത്തേക്കോടിയ പ്രതി തോക്കുമായി വന്ന് കുചിബോട്‌ലയ്ക്കും മാടസാനിയ്ക്കും നേരേ വെടിയുതിര്‍ത്തു.കുചിബോട്‌ല തല്‍ക്ഷണം മരിച്ചു.മാടസാനിയ്ക്കും ബാര്‍ ജീവനക്കാരനും പരിക്കേറ്റു.രാജ്യം അപകടകരമായ അസമത്വത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഈ കൊലപാതകം നല്‍കുന്നത്.തോക്ക് കൈവശം വെക്കുന്നതിന് യു എസിലുള്ള നിയമത്തിന്റെ പഴുതും ഇത്തരം കൊലപാതകത്തിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വളരെ കടുപ്പമാണ്.
വിദ്വേഷത്തിന്റെ പകവീട്ടലുകള്‍ രാജ്യത്ത് ഓരോ വര്‍ഷവും കൂടി വരുന്നു.2015 ല്‍ 34 ഉം,2016 ല്‍ 101 ഉം കൊലപാതകങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന് സൂചനകള്‍.അമേരിക്കക്കാരന്റെ മുസ്ലീം വിരോധവും ഇത്തരത്തിലുള്ള കൊലപാതകത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണഅ.മറ്റ് രാജ്യക്കാര്‍ കുറഞ്ഞ വേതനത്തിന് യു എസിലെ വിവിധ ഇടങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ കൂടുതല്‍ വേതനം ആവശ്യമുള്ള അമേരിക്കന്‍ സ്വദേശികള്‍ക്ക് ജോലി ഇല്ലാതാകുന്നു എന്നതും കുടിപ്പകകള്‍ക്കൊരു കാരണമാണ്.തൊഴില്‍ ഇല്ലാതാകുന്നതോടെ പണക്കാരന്റെ രാജ്യമായ അമേരിക്കയിലും അവിടുത്തെ പൗരന്‍മാര്‍ ദാരിദ്ര്യം അനുഭവിക്കുന്നു.ദാരിദ്രത്യത്തില്‍ നിന്നുയര്‍ന്നു വരുന്ന തെറ്റുകളാണ് ഇത്തരം കൊലപാതകത്തിലേക്കൊക്കെ കലാശിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
ഇതാണ് തൊഴിലിടങ്ങളിലേക്ക് അമേരിക്കക്കാരെ കൂടുതല്‍ നിയമിക്കുന്നതിന് ട്രംമ്പിന്റെ ഇടപെടലുണ്ടായത്.മറ്റ് രാജ്യക്കാര്‍ അമേരിക്കന്‍ പൗരന്റെ കസേരകള്‍ തട്ടിയെടുക്കുന്നതിനെ ട്രെമ്പ് എതിര്‍ക്കുന്നു.സ്വദേശീ വല്‍ക്കരണമെന്ന നയം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ ട്രംമ്പ് പ്രഖ്യാപിച്ചതാണ്.ഈ നയം അമേരിക്കക്കാരന്‍ സന്തോഷം പകരുമ്പോള്‍ ഇന്‍ഡ്യയില്‍ നിന്ന് വിവിധ തൊഴിലിങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.പ്രത്യേകിച്ച് ഈ കൊലപാതകത്തോടെ.
ട്രംമ്പിന്റെ അനീതി
ഏഴു മുസ്ലിം രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ വീസ നിഷേധിച്ച ട്രംമ്പിന്റെ അനീതിയും സ്വദേശീവല്‍ക്കരണമെന്ന പ്രഖ്യാപിത നയവും അമേരിക്കന്‍ ജനതയെ സ്വാധീനിച്ചിട്ടുണ്ട്.തങ്ങള്‍ക്കു ജോലി ഇല്ലാത്ത അവസ്ഥയില്‍ മറ്റ് രാജ്യക്കാര്‍ അമേരിക്കയുടെ സ്വത്ത് അനുഭവിച്ച് സുഖമായി ജീവിക്കുന്നതും മുസ്ലീം ഭീകരതയുടെ കറുത്ത ദിനങ്ങള്‍ ഇനിയും അമേരിക്കയെ പിടിച്ചുലക്കുമോയെന്ന ഭീതിയും ഭൂരിപക്ഷം വരുന്ന അമേരിക്കന്‍ പൗര സമൂഹിത്തിന് ഭീതി സൃഷ്ടിക്കുന്നുണ്ട്.ആ ഭീതിയാണ് ട്രംമ്പ് തന്റെ നയങ്ങളിലൂടെ ലോക ജനതയ്ക്കു നേരേ ഭീഷണിയായി കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തുന്നത്.അന്യദേശ വംശജരായ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവരും വീസയുടെ ആനുകൂല്യത്തില്‍ കഴിയുന്നവരും മാതൃഭാഷ സംസാരിക്കാന്‍ പോലും ഭയപ്പെടുന്നുണ്ട്.ലോക പൊലീസിന്റെ ഡിക്ഷണറിയില്‍ നിന്നും നീതി എന്ന പദം തന്നെ അന്യമായിരിക്കുന്നു ട്രംമ്പിന്റെ വരവോടെ.തൊലിയുടെ നിറവും ദേശത്തിന്റെ അതിര്‍വരമ്പുകളും മനുഷ്യനെന്ന പൊതുസമൂഹത്തെ ഇല്ലാതാക്കിയ ക്രൂരതയ്ക്കാണ് കനാസ് സാക്ഷ്യം വഹിച്ചത്.ഒരു പരിധിവരെ സംഭവത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന ചിലരുടെയെങ്കിലും വാദത്തെ പറ്റി പറയാതിരിക്കാനാവില്ല.കുചിബോലയെന്ന മനുഷ്യന്‍ അന്യദേശക്കാരനായതു കൊണ്ടു മാത്രമാണ് എന്റെ രാജ്യം വിട്ട് പുറത്തുപോകാന്‍ കൊലപാതകി അയാളോടാവശ്യപ്പെട്ടത്.ട്രംമ്പ് ലോക ജനതയ്ക്കു സമ്മാനിച്ച അനീതിയുടെ തുടര്‍ചലനം തന്നെയാണ് കൊലപാതകിയുടെ മാനസീക പ്രതിസന്ധിക്കു കാരണം.പ്രസിഡന്റിന്റെ അനീതിയോട് കൂറുപുലര്‍ത്തുന്നവരും അതിനെ പാടേ എതിര്‍ക്കുന്നവരുമായ അമേരിക്കക്കാരുണ്ട്.കാലിഫോര്‍ണിയയിലും വാഷിംഗ്ടണ്ണിലും ന്യൂയോര്‍ക്കിലുമൊക്കെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുണ്ട്.എങ്കിലും എവിടെയാണെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ താമസം പരമാവധി ഒഴിവാക്കണമെന്ന് ഇന്‍ഡ്യന്‍ വംശജരോട് ഇന്‍ഡ്യന്‍ സംഘടനകളൊക്കെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.കാരണം അമേരിക്കന്‍ പ്രസിഡന്റായി അവര്‍ തെരഞ്ഞെടുത്തത് ഡൊണാള്‍ഡ് ട്രംമ്പിനെയാണ് .അതിനു കാരണം അദ്ദേഹത്തിന്റെ നയങ്ങളോടുള്ള അവരുടെ കൂറിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.അദ്ദേഹത്തിന്റെ നീതി നമ്മുടെ അനീതിയായിരിക്കാം.പക്ഷെ ആ അനീതി കവര്‍ന്നെടുക്കുന്ന ജീവിതവും ജീവനും അവനവന് പ്രിയപ്പെട്ടതാണ്.
കുറ്റകൃത്യങ്ങള്‍ നടത്താനുള്ള പ്രേരണ നല്‍കിയത് രാജ്യത്തിന്റെ പരമോന്നത അധികാര വര്‍ഗമാണെന്നതും കുചിബോട്‌ലയുടെ കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധനേടും.വെറുമൊരു കുറ്റകൃത്യമല്ല ഈ നടന്നിരിക്കുന്നത്.വെറുപ്പിന്റെ അറപ്പുളവാക്കുന്ന കൊലപാതകം.ഇതിനെ എതിര്‍ക്കുന്ന സമൂഹം ന്യായീകരണങ്ങള്‍ നടത്തുന്നതിങ്ങനെ.അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങള്‍ സാധാരണമാണ്.സ്‌കൂളുകളിലും മറ്റും വ്യാപകമാണ് ഇത്തരം കൊലപാതകങ്ങള്‍.പിന്നെ കുചിബോട്‌ലയുടേത് എന്തിനിത്ര ചര്‍ച്ച ചെയ്യണം. കൊല്ലപ്പെട്ട വ്യക്തി തൊഴില്‍ തേടി പോയ രാജ്യത്ത് നിന്നിറങ്ങി പോകാനാവശ്യപ്പെട്ടാണയാളെ കൊലപ്പെടുത്തുന്നത്.നിരവധി സാങ്കേതിവിദഗ്ധരും ശാസ്ത്രവിദഗ്ദരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്‍മാരുമൊക്കെ അമേരിക്കക്കു വേണ്ടി സ്വന്തം രാജ്യമുപേക്ഷിച്ചവിടെ തൊഴിലെടുക്കുന്നുണ്ട്.അതിന്റെ നേട്ടം അവര്‍ക്കാണ്.സാമ്പത്തീകപരമായി ഇരു കൂട്ടരും ഗുണം അനുഭവിക്കുന്നുണ്ട്.ഒരമേരിക്കന്‍ വിദഗ്ധനേക്കാള്‍ വളരെ കുറച്ച് ശമ്പളം മതി ഇന്‍ഡ്യന്‍ വംശജനോ അല്ലെങ്കില്‍ വിദഗ്ധനായ മറ്റേതെങ്കിലും രാജ്യക്കാരനോ.എന്തായാലും ട്രംമ്പിന്റെ നയം സൃഷ്ടിക്കുന്ന അസമത്വമെന്ന പുകമറ അമേരിക്കയെ ലോകജനതയ്ക്കു മുന്നിലേ കരിമ്പട്ടികയിലേക്ക് തള്ളിവിടുമെന്നതും തീര്‍ച്ച.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....