News Beyond Headlines

29 Friday
November

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.36 കാരനായ അഫ്രീദി 2010 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2015 ല്‍ ഏകദിന മല്‍സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു.എന്നാല്‍ ട്വിന്റി-ട്വിന്റി മല്‍സരങ്ങളില്‍ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി തുടരുകയായിരുന്നു.തുടര്‍ന്ന് ഫോം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ പുറത്തു പോയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.ഷാര്‍ജയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മല്‍സരത്തിനിടയിലാണ് വിരമിക്കല്‍ തീരുമാനം താരം പ്രഖ്യാപിക്കുന്നത്.എന്നാല്‍ രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും രണ്ടു വര്‍ഷം കൂടി സൂപ്പര്‍ ലീഗില്‍ കളി തുടരും.

പതിനാറാമത്തെ വയസിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് ഷാഹിദ് അഫ്രീദി എത്തുന്നത്.ഇരുപത്തിയൊന്നു വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറാണ് ഇപ്പോളവസാനിക്കുന്നത്.16 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ ~നിരവധി റെക്കോര്‍ഡുകളും അഫ്രീദിയുടെ പേരുലുണ്ട്. ആക്രമണോല്‍സുകമായ ബാറ്റിംഗ് ശൈലിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നിരുന്നത്.നിരവധി റെക്കോര്‍ഡുകള്‍ക്കും അഫ്രീദി ഉടമയാണ്.ഏറ്റവും വേരമേറിയ സെന്‍ഞ്ച്വറി,ഏറ്റവുമധികം സിക്‌സറുകള്‍,ട്വിന്റി ട്വന്റി മല്‍സരങ്ങളില്‍ നിന്ന് 97 വിക്കറ്റുകള്‍,ഏറ്റവുമധികം തവണ മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം തുടങ്ങീ റെക്കോര്‍ഡുകള്‍ അഫ്രീദിയുടെ പേരിലുണ്ട്.കരിയറിലുട നീളം വിവാദങ്ങളും അഫ്രീദിയുടെ കൂടെ കളിക്കുന്നുണ്ടായിരുന്നു.ബോര്‍ഡിനെതിരെയും രാജ്യാന്തര മല്‍സരങ്ങളില്‍ മറ്റ് താരങ്ങള്‍ക്കെതിരെയുമൊക്കെയുള്ള പെരുമാറ്റം അഫ്രീദിക്ക് വലിയ പേരുദോഷം സമ്മാനിച്ചു. ടടസ്റ്റ് ക്രിക്കറ്റില്‍ 48 വിക്കറ്റുകളും ഏകദിനത്തില്‍ 350 വിക്കറ്റുകളും അഫ്രീദി നേടിയിട്ടുണ്ട്.ഏകദിന മല്‍സരത്തില്‍ ഏഴായിരം റണ്‍സും അഫ്രീദിയുടെ പേരിലുണ്ട്. 1996 ല്‍ കെനിയയ്‌ക്കെതിരെയാണ് ഏകദിന നടന്ന ഏകദിന മല്‍സരത്തിലാണ് അരങ്ങേറ്റം.ടീമംഗമായിരുന്ന മുഷ്താഖ് അഹമ്മദിന്റെ പരിക്കിനെ തുടര്‍ന്ന് ലെഗ് സ്പിന്നറായാണ് അഫ്രീദി എന്ന് ടീമിലിടം നേടിയത്.ആദ്യ മല്‍സരത്തില്‍ തന്നെ അഫ്രീദിയെ തേടി റെക്കോര്‍ഡ് എത്തി.അന്ന് 37 പന്തുകളില്‍ നിന്ന് നൂറിലേക്ക് അഫ്രീദി കുതിച്ചു.അന്ന് അഫ്രീദിയ്ക്ക് കേവലം പതിനാറു വയസു മാത്രമായിരുന്നു പ്രായം. രണ്ടു വര്‍ഷത്തിനു ശേഷം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.
2010 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഏകദിനത്തില്‍ തുടരുകയായിരുന്ന താരം 2011 ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഏകദിനത്തില്‍ നിന്ന് ബോര്‍ഡ് താരത്തെ പുറത്താക്കി.വിദേശ ലീഗില്‍ കളിക്കുന്നതിന് താരത്തിന്‍ എന്‍ ഒ സി നല്‍കിയില്ല.എന്നാല്‍ ഇതിനെതിരെ കോടതിയെ താരം സമീപിച്ചെങ്കിലും കോടതിക്കു പുറത്തു ഒത്തു തീര്‍പ്പു നടത്തി താരത്തെ ടീമില്‍ തുടരാന്‍ അനുവദിച്ചു.അതു കഴിഞ്ഞയുടന്‍ ശ്രീലങ്കന്‍ ടൂറിനുള്ള ടീമില്‍ ഇദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. നിലവില്‍ അഫ്രീദി ഫൗണ്ടേഷെന്ന പേരില്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെപ്രസിഡന്റുമായി തുടരുന്നു .അവസാനം ക്രീസിലെ വിവാദങ്ങളോടു വിട ചൊല്ലി താരം രാജ്യാന്തര കളിക്കളം വിടുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....